സബർബൻ റെയിൽവേ ഡിസംബറോടെ പൂർത്തിയാകും 

ബെംഗളൂരു : നഗരത്തിലെ ഗതാഗത സംവിധാനത്തിൽ നിർണായകപങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന സബർബൻ റെയിൽവേ പദ്ധതി 2027 ഡിസംബറോടെ പൂർത്തിയാകുമെന്ന് മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു. സബർബൻ റെയിൽ പദ്ധതിക്കുള്ള ഫണ്ടിനായി ജർമനിയിലെ കെ.എഫ്.ഡബ്ല്യു. ഡിവലപ്പ്‌മെന്റ് ബാങ്കും കർണാടക സർക്കാരും ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 4561 കോടി രൂപയാണ് ബാങ്ക് വായ്പനൽകുന്നത്. നാലുശതമാനം പലിശനിരക്കിൽ 20 വർഷത്തേക്കായിരിക്കും വായ്പ. വായ്പാതുകയായ 4561 കോടി രൂപ സബർബൻ റെയിൽ പദ്ധതിയിലെ മൂന്നാം ഇടനാഴി, നാലാം ഇടനാഴി, ഡിപ്പോകളിലെ സൗരോർജ പാനൽ, സുരക്ഷാ ഉപകരണങ്ങൾ…

Read More

ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ഡോക്ടറുടെയും വധുവിന്റെയും ഫോട്ടോഷൂട്ട്; സംഭവം വൈറൽ ആയതോടെ ജോലി തെറിച്ചു 

ബെംഗളൂരു: ചിത്രദുർഗയിലെ സർക്കാർ ആശുപത്രിയിൽ വധുവിനൊപ്പം ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടറുടെ ജോലി പോയി. ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിലാണ് പ്രതിശ്രുത വധുവിനോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രദുർഗ ജില്ലയിലെ ഭരമസാഗർ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്നതായാണ് അഭിനയിച്ചത്. ചിത്രീകരണത്തിനായി ഇവർ മെഡിക്കൽ ഉപകരണങ്ങളും ലൈറ്റിങ് സജ്ജീകരണവും ഒരുക്കിയിരുന്നു. കൂടാതെ ക്യാമറാമാനും സാ​ങ്കേതിക ജോലിക്കാരെയും ഇവർ ഏർപ്പാടാക്കിയിരുന്നു. വീഡിയോ സോഷ്യൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലാ ഭരണകൂടം ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഒരു മാസം മുമ്പ് നാഷണൽ മെഡിക്കൽ ഓഫീസറായി…

Read More

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം; ആക്രമിച്ചത് കർണാടകയിൽ നിന്നെത്തിയ ആന 

വയനാട്: സുല്‍ത്താന്‍ ബത്തേരിയിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പയ്യമ്പള്ളി സ്വദേശി അജിയാണ് മരിച്ചത്. കര്‍ണാടകത്തില്‍ നിന്നെത്തിയ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ഇയാളെ ആക്രമിച്ചത്. കാട്ടാന ഇപ്പോള്‍ കുറുവ കാടുകള്‍ അതിരിടുന്ന ജനവാസമേഖലയായി പടമലഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. വനപാലകര്‍ ആനയുടെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട്ടില്‍ കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച രണ്ട് ആനകളുടെ സാന്നിധ്യമുണ്ടെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. അതില്‍ സുല്‍ത്താന്‍…

Read More

ഗതാഗത നിയമലംഘനങ്ങൾക്ക് എസ്എംഎസ് മുന്നറിയിപ്പ് ഉടൻ 

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങളിൽ നിമിഷങ്ങൾക്കകം എസ്എംഎസ് മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം ഏർപെടുത്തുമെന്ന് പോലീസ്. നിയമ ലംഘനം എഐ ക്യാമറകളിൽ ശ്രദ്ധയിൽ പെട്ട ഉടനെ വാഹന ഉടമകളുടെ മൊബൈൽ നമ്പറിലേക്ക് സന്ദേശം ലഭിക്കുന്ന സംവിധാനം നടപ്പിലാക്കാനുള്ള നടപടി ആരംഭിച്ചതായി എഡിജിപി അലോക് കുമാർ അറിയിച്ചു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെഗ്നീഷൻ ക്യാമറകൾ സ്ഥാപിക്കുന്നതോടെ മൈസൂരു-ബെംഗളൂരു എക്സ്പ്രസ്സ്‌ വേയിലും ഇത് നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

Read More

മണ്ഡ്യയിലെ ബന്ദ് സമാധാനപരം

ബെംഗളൂരു :ഹനുമാൻ പതാക നീക്കിയതിനെതിരേ മണ്ഡ്യയിലെ കെരഗൊഡു ഗ്രാമത്തിൽ ഹിന്ദുസംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് സമാധാനപരം. പ്രദേശത്ത് കച്ചവടസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. അതേസമയം മണ്ഡ്യ നഗരത്തിൽ കടകൾതുറക്കുകയും വാഹനങ്ങൾ സർവീസ് നടത്തുകയും ചെയ്തു. ആർ.എസ്.എസ്., വി.എച്ച്.പി., ശ്രീരാംസേന, ബജ്‌റംഗ്ദൾ പ്രവർത്തകർ കെരഗൊഡുവിൽ വീരാഞ്ജനേയസ്വാമി ക്ഷേത്രത്തിൽ പൂജ നടത്തിയശേഷം മണ്ഡ്യയിലേക്ക് ബൈക്ക് റാലി നടത്തി. തുടർന്ന് ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ നിന്ന് മണ്ഡ്യ ഡി.സി. ഓഫീസിലേക്ക് പ്രതിഷേധമാർച്ചും നടത്തി. കഴിഞ്ഞ മാസം അവസാനമാണ് കെരഗൊഡു ഗ്രാമത്തിൽ ബി.ജെ.പി., ജെ.ഡി.എസ്. പ്രവർത്തകർ സ്ഥാപിച്ച ഹനുമാന്റെ ചിത്രമുള്ള പതാക…

Read More

ഹുക്കാബാറുകൾക്ക് നിരോധനം; ബാർ ഉടമകൾ ഹൈക്കോടതിയെ സമീപിക്കും

ബെംഗളൂരു : സംസ്ഥാനത്ത് ഹുക്കാബാറുകൾ നിരോധിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹുക്കാബാർ ഉടമകൾ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണെന്നും പുകയില ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്താത്ത സർക്കാർ ഹുക്കാബാറുകൾ മാത്രം നിരോധിച്ചത് വിവേചനമാണെന്നും ഷിഷ കഫേ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആരോപിച്ചു. ബുധനാഴ്ച വൈകീട്ടാണ് ഹുക്കാബാറുകളുടെ പ്രവർത്തനവും ഹുക്ക വലിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളുടെ വിൽപ്പനയും നിരോധിച്ചുകൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. 45 മിനിറ്റ് ഹുക്ക ഉപയോഗിക്കുന്നത് 20 മുതൽ 40 വരെ സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണെന്ന് ആരോഗ്യവകുപ്പ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Read More

അറ്റകുറ്റപ്പണി; പർപ്പിൾ ലൈൻ സർവീസ് തടസപ്പെടും 

ബെംഗളൂരു : പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച പർപ്പിൾ ലൈനിലെ എം.ജി. റോഡ് സ്റ്റേഷൻ മുതൽ ഇന്ദിരാനഗർ വരെയുള്ള ഭാഗത്ത് സർവീസ് തടസ്സപ്പെടുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. രാവിലെ ഏഴുമുതൽ ഒമ്പതുവരെയാണ് തടസ്സമുണ്ടാകുക. അതേസമയം ഇന്ദിരാനഗർ മുതൽ വൈറ്റ്ഫീൽഡ് വരെയും ചല്ലഘട്ട മുതൽ എം.ജി.റോഡുവരെയും പതിവുപോലെ സർവീസുകളുണ്ടാകും. ഗ്രീൻലൈനിലെ സർവീസുകൾക്കും തടസ്സമുണ്ടാകില്ല.

Read More

മലയാളം മിഷന്‍: മാതൃകാ ക്ലാസ്സ്‌ ഫെബ്രുവരി 11 ന്

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണ്ണാടക ചാപ്റ്റര്‍, സൗത്ത് മേഖല, ഐറിസ് മലയാള ഭാഷാ പള്ളിക്കൂടത്തില്‍ ഫെബ്രുവരി 11 ന് വൈകുന്നേരം 3 മണിക്ക് മാതൃകാ ക്ലാസ് നടത്തുന്നു. മലയാളം മിഷന്‍ കര്‍ണ്ണാടക ചാപ്റ്റര്‍ പ്രസിഡന്റും ഭാഷാരത്നം അവാര്‍ഡ്‌ ജേതാവുമായ ദാമോദരന്‍ മാഷും മലയാളം മിഷന്‍ കര്‍ണ്ണാടക ചാപ്റ്റര്‍ അക്കാദമിക് കോര്‍ഡിനേറ്ററും ബോധി അധ്യാപിക അവാര്‍ഡ്‌ ജേതാവുമായ മീര ടീച്ചറും എടുക്കുന്ന മലയാളം ക്ലാസ് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7406132723 / 7899391432

Read More

സംസ്ഥാനത്തിലുടനീളം കുതിച്ചുയരുന്ന് പന്നിയിറച്ചി വില

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി പന്നിയിറച്ചി വില ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രാഥമികമായി വിപണിയിലെ ലഭ്യതക്കുറവാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. കർണാടകയിൽ, പ്രത്യേകിച്ച് പോർക്ക് ഉപഭോഗം കൂടുതലുള്ള ബെംഗളൂരു, കുടക്, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ പന്നിയിറച്ചിയുടെ വില കിലോഗ്രാമിന് 500 രൂപയായി ഉയർന്നു. നിലവിൽ വിവാഹ സീസണിൽ പോർക്കിനു വേണ്ടിയുള്ള ഉയർന്ന ഡിമാൻഡിനിടയിൽ വിതരണ ക്ഷാമം ഒരു പ്രധാന ഘടകമാണെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പറഞ്ഞു. പോർക്ക് ലഭ്യത അപര്യാപ്തമായാൽ വരും മാസങ്ങളിൽ വില ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ.…

Read More

രാംലല്ല വിഗ്രഹത്തിന്റെ നിറത്തെച്ചൊല്ലി വാക്പോര്

ഡല്‍ഹി: അയോധ്യയിലെ രാമവിഗ്രഹത്തിന്റെ നിറത്തെപ്പറ്റി കോണ്‍ഗ്രസ് എംഎല്‍എ നടത്തിയ പരാമര്‍ശം ഉത്തരാഖണ്ഡ് നിയമസഭയില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതായി റിപ്പോര്‍ട്ട്. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് കോണ്‍ഗ്രസ് എംഎല്‍എ അദേഷ് സിംഗ് ചൗഹാന്‍ രാമവിഗ്രഹത്തിന്റെ നിറത്തെപ്പറ്റിയുള്ള പരാമര്‍ശം നടത്തിയത്. വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ’’ ഹൈന്ദവ രേഖകള്‍ പ്രകാരം രാമന് ഇരുനിറമാണ്. എന്നാല്‍ അയോധ്യയിലെ രാമന് നിങ്ങള്‍ കറുപ്പ് നിറമാണ് നല്‍കിയത്,’’ എന്ന് കോണ്‍ഗ്രസ് എംഎല്‍എ അദേഷ് സിംഗ് ചൗഹാന്‍ പറഞ്ഞു. ഇതോടെ ബിജെപി മന്ത്രിമാരും മറ്റ് എംഎല്‍എമാരും കോണ്‍ഗ്രസിനെ…

Read More
Click Here to Follow Us