സംസ്ഥാനത്തിലുടനീളം കുതിച്ചുയരുന്ന് പന്നിയിറച്ചി വില

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി പന്നിയിറച്ചി വില ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

പ്രാഥമികമായി വിപണിയിലെ ലഭ്യതക്കുറവാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.

കർണാടകയിൽ, പ്രത്യേകിച്ച് പോർക്ക് ഉപഭോഗം കൂടുതലുള്ള ബെംഗളൂരു, കുടക്, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ പന്നിയിറച്ചിയുടെ വില കിലോഗ്രാമിന് 500 രൂപയായി ഉയർന്നു.

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

നിലവിൽ വിവാഹ സീസണിൽ പോർക്കിനു വേണ്ടിയുള്ള ഉയർന്ന ഡിമാൻഡിനിടയിൽ വിതരണ ക്ഷാമം ഒരു പ്രധാന ഘടകമാണെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പറഞ്ഞു.

പോർക്ക് ലഭ്യത അപര്യാപ്തമായാൽ വരും മാസങ്ങളിൽ വില ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ.

നഗരത്തിനുള്ളിലെ പന്നിവളർത്തൽ കേന്ദ്രങ്ങളും അധികൃതർ അടച്ചുപൂട്ടുന്നത് ബെംഗളൂരുവിലെ പന്നിയിറച്ചിയുടെ ലഭ്യതക്കുറവിന് കാരണമാകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts