സമയപരിധിക്ക് മുമ്പേ ഇംഗ്ലീഷ് ബോർഡുകൾ വലിച്ചു കീറി കന്നഡ അനുകൂല പ്രവർത്തകർ

ബെംഗളൂരു: നെയിം ബോർഡിൽ കന്നഡയ്ക്ക് 60% സ്ഥലം നൽകണമെന്ന നിയമം പാലിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി ജയനഗർ മൂന്നാം ബ്ലോക്കിലെ പല കടകളിലും പ്രദർശിപ്പിച്ച ഇംഗ്ലീഷ് നെയിം ബോർഡുകൾ കന്നഡ അനുകൂല പ്രവർത്തകർ വലിച്ചുകീറി. നിയമം പാലിക്കാനുള്ള ബിബിഎംപിയുടെ സമയപരിധി അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് വ്യാപാരികളുടെ ഇംഗ്ലീഷ് നെയിം ബോർഡുകൾ കന്നഡ അനുകൂല പ്രവർത്തകർ വ്യാഴാഴ്ച വലിച്ചുകീറിയിരിക്കുന്നത്. ചിലയിടങ്ങളിൽ, പ്രവർത്തകർ ഇംഗ്ലീഷ് നെയിം ബോർഡുകളുടെ ഒരു ഭാഗം തകർക്കുകയും ഏതാനും കടകളിൽ അവരുടെ ബോർഡുകൾ വലിച്ചുകീറുകയും ചെയ്തു. ബിബിഎംപിയുടെ സമയപരിധി…

Read More

ബെംഗളൂരുവിൽ ബൈക്കിനു പിന്നിൽ സ്വകാര്യ ബസിടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : നഗരത്തിലെ ചിക്കജാലയിൽ ബൈക്കിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി കറിപ്ലാവ് പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജി (28) ആണ് മരിച്ചത്. ദേവനഹള്ളിയിലെ സ്വകാര്യ കമ്പനിയിൽ കാഷ്യറായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുന്നതിനിടെ ആശിഷ് സഞ്ചരിച്ച ബൈക്കിനുപിന്നിൽ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. തലയടിച്ച് റോഡിലേക്ക് വീണ ആശിഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്താണ് ബൈക്കോടിച്ചത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമാസം മുമ്പാണ് ആശിഷിന്റെ ഇളയസഹോദരൻ അലൻ അർബുദത്തെത്തുടർന്ന് മരിച്ചത്. അപകടമുണ്ടാക്കിയ ബസ് ഡ്രൈവറെ ചിക്കജാല പോലീസ് അറസ്റ്റുചെയ്തു.…

Read More

നഗരത്തിലെ റോക്ക് ലൈൻ മാൾ അടച്ചു പൂട്ടി

ബെംഗളൂരു : 1.51 കോടി രൂപയുടെ വസ്തു നികുതി കുടിശികയെ തുടർന്ന് പീനിയയിലെ റോക്ക് ലൈൻ മാൾ ബി.ബി.എം.പി അടച്ചു പൂട്ടി. നോട്ടീസ് നൽകിയട്ടും തുക അടക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് നടപടി. ദാസാറഹള്ളി സോൺ ജോയിന്റ് കമ്മിഷണർ ബാലശേഖറിന്റെ നേതൃത്വത്തിലാണ് മാൾ സീൽ ചെയ്തത്. നടനും നിർമാതാവുമായ വെങ്കിടേഷന്റെ ഉടമസ്ഥതയിലുള്ളതാണ് മാൾ

Read More

കേരളത്തിലെ സപ്ലൈകോയിൽ അരിയും പഞ്ചസാരയുമുൾപ്പെടെ 13 ഇനങ്ങൾക്ക് വില കൂടും

തിരുവനന്തപുരം: കേരളത്തിലെ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 % സബ്‌സിഡി 35 % ആക്കി കുറച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയാണ് വില വർധിക്കുന്ന 13 ഇനം സാധനങ്ങൾ. വിപണിവില…

Read More

തട്ടിപ്പ് കേസ്: ഉയർന്ന നിരക്ക് ക്വോട്ട് ചെയ്ത സ്‌ക്രീൻഷോട്ട് കാട്ടി പത്തോളം പേരെ കബളിപ്പിച്ച ക്യാബ് ഡ്രൈവർക്ക് എതിരെ കേസ് എടുത്ത് പോലീസ്

ബംഗളൂരു: റൈഡ് ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് കീഴിൽ സർവീസ് നടത്തുന്ന ക്യാബ് ഡ്രൈവർ ഉയർന്ന നിരക്ക് പറഞ്ഞ് ഉപഭോക്താവിനെ വഞ്ചിച്ചതിന് കേസ് എടുത്ത് പോലീസ്. എയർപോർട്ടിൽ നിന്ന് ബംഗളൂരു നഗരത്തിലേക്ക് എവിടെ പോയാലും 5000 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. 5194,000 രൂപയുടെ ഒറ്റ സ്‌ക്രീൻ ഷോട്ട് സൂക്ഷിച്ചാണ് ഇയാൾ പത്തോളം പേരെ കബളിപ്പിച്ചത്. ലോയിയും ഖുമാൻ്റെ പരാതിയെത്തുടർന്ന് കെഎ 13 ഡി 7673 എന്ന നമ്പറിലുള്ള കാർ ഓടിച്ച ഭരത് ഗൗഡയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഫെബ്രുവരി 5 ന് രാവിലെ 8 മണിയോടെ തൻ്റെ…

Read More

വാഹനത്തിൽ അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കേണ്ട സമയപരിധി വീണ്ടും നീട്ടി; വിശദാംശങ്ങൾ

ബെംഗളൂരു: ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കുന്നതിനുള്ള സമയപരിധി സംസ്ഥാന സർക്കാർ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. നിലവിലെ സമയപരിധി ഫെബ്രുവരി 17ന് അവസാനിക്കും. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ബുധനാഴ്ച ലെജിസ്ലേറ്റീവ് കൗൺസിലിൽ അറിയിച്ചതാണ് ഇക്കാര്യം. ഇതുവരെ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം കുറവായതിനാൽ സമയപരിധി നീട്ടാൻ സർക്കാർ തീരുമാനിച്ചതായി കോൺഗ്രസ് അംഗം മധു ജി മാദഗൗഡയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഇത് രണ്ടാം തവണയാണ് സർക്കാർ നീട്ടിനൽകുന്നത്. നേരത്തെ നവംബർ 17 വരെ സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും ഫെബ്രുവരി 17…

Read More

പോലീസിനെ കുഴക്കി മിനർവ സർക്കിളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലെ പെട്ടികൾ

ബെംഗളൂരു: തലസ്ഥാനത്തെ ഒരു യാചകൻ്റെ പ്രവർത്തി കാരണം  പോലീസ് വട്ടം കറങ്ങിയത് മണിക്കൂറുകളോളം. ഫെബ്രുവരി 12 ന് നടന്ന സംഭവം ഈയിടെയാണ് പുറത്തായത്. എടിഎമ്മിന് മുന്നിൽ ഉപേക്ഷിച്ച മൂന്ന് പെട്ടികൾ ബോംബ് സ്ക്വാഡിനെ വിന്യസിക്കാൻ പോലീസിനെ നിർബന്ധിതരാക്കി. ഫെബ്രുവരി 12ന് കൊട്ടക് മഹീന്ദ്ര ബാങ്ക് എടിഎമ്മിൽ സുരക്ഷാ ജീവനക്കാരൻ അകത്ത് ഇരിക്കുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് എടിഎമ്മിന് സമീപം ഉപേക്ഷിച്ച നിലയിൽ മൂന്ന് പെട്ടികൾ കണ്ടത്. കണ്ടെടുത്ത പെട്ടികൾ എടിഎമ്മിനുള്ളിൽ പണം സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണ് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഇത് സുരക്ഷാ ജീവനക്കാരനെ…

Read More

1.45 കോടി വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി ബെംഗളൂരു സിസിബി പോലീസ് ; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് 1.45 കോടി രൂപയുടെ പുകയില, നിക്കോട്ടിൻ ഉൽപന്നങ്ങൾ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് പിടികൂടി. നഗരത്തിൽ നിരോധിത ഉൽപന്നങ്ങൾ സംഭരിച്ച് വിറ്റതിന് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. പിടികൂടിയ പുകയില, നിക്കോട്ടിൻ ഉൽപന്നങ്ങൾ സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്സ് (COTPA) നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. കർണാടക സർക്കാർ അടുത്തിടെ നിരോധിച്ച ഹുക്ക് ബാറുകളിൽ ഉപയോഗിച്ചവയാണ് പിടിച്ചെടുത്തതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. “ചാമരാജ് പേട്ട, രാമമൂർത്തി നഗർ, മഹാദേവപുര പോലീസ്…

Read More

നടി ഗൗതമി എഐഡിഎംകെയില്‍

ചെന്നൈ: ബിജെപിയിൽ നിന്ന് വിട്ട ശേഷം നടി ഗൗതമി എഐഡിഎംകെയില്‍ ചേര്‍ന്നു. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ബിജെപിയുമായുള്ള 27 വര്‍ഷത്തെ ബന്ധം അടുത്തിടെയാണ് ഗൗതമി അവസാനിപ്പിച്ചത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുതായി രാജിക്കത്തില്‍ ഗൗതമി ആരോപിച്ചിരുന്നു. അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് പാര്‍ട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്തുന്നതിനായി സി…

Read More

അമ്മായിയമ്മയുടെയും ഭർത്താവിന്റെയും പീഡനം; 2 വയസുകാരി മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു 

ബെംഗളൂരു: 2 വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു. കലബുർഗി ജില്ലയിലെ ചിഞ്ചോളി താലൂക്കിലെ മാറപള്ളി ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. ശിവലീല (23), വർഷിത (2) എന്നിവരാണ് മരിച്ചത്. ചിഞ്ചോളി താലൂക്കിലെ കേരോളി ഗ്രാമവാസിയായ ശിവലീലയും മാറപ്പള്ളി വില്ലേജിലെ ആനന്ദും മൂന്ന് വർഷം മുമ്പാണ് വിവാഹിതയായത്. വിവാഹശേഷം ഭർത്താവും അമ്മായിയമ്മയും ചേർന്ന് ശിവലീലയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് പരാതി. അമ്മായിയമ്മയുടെ ശല്യം സഹിച്ച് ശിവലീല സ്വന്തം വീട്ടിൽ പോയിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് ശിവലീലയെ ഭർത്താവ് തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇതുമായി…

Read More
Click Here to Follow Us