1.45 കോടി വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി ബെംഗളൂരു സിസിബി പോലീസ് ; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് 1.45 കോടി രൂപയുടെ പുകയില, നിക്കോട്ടിൻ ഉൽപന്നങ്ങൾ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് പിടികൂടി.

നഗരത്തിൽ നിരോധിത ഉൽപന്നങ്ങൾ സംഭരിച്ച് വിറ്റതിന് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. പിടികൂടിയ പുകയില, നിക്കോട്ടിൻ ഉൽപന്നങ്ങൾ സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്സ് (COTPA) നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്.

കർണാടക സർക്കാർ അടുത്തിടെ നിരോധിച്ച ഹുക്ക് ബാറുകളിൽ ഉപയോഗിച്ചവയാണ് പിടിച്ചെടുത്തതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

“ചാമരാജ് പേട്ട, രാമമൂർത്തി നഗർ, മഹാദേവപുര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കോപ്‌റ്റ നിയമപ്രകാരമാണ് നിരോധിച്ചിട്ടുള്ള പുകയില ഉൽപന്നങ്ങൾ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് പിടികൂടിയത്.

അഫ്‌സൽ, ദിൽബാഗ് എന്നീ പുകയില ഉൽപന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.

നിരോധിത ഹുക്ക ബാറുകളിലാണ് ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത്. 1.45 കോടിയുടെ പുകയില ഉൽപന്നങ്ങൾ, 11 മൊബൈൽ ഫോണുകൾ, 1.10 ലക്ഷം രൂപ, വെള്ളി നാണയങ്ങൾ, ഒരു വാഹനം എന്നിവ പിടിച്ചെടുത്തു.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

കേസ് രജിസ്റ്റർ ചെയ്യുകയും ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നും പറഞ്ഞു വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts