സമയപരിധിക്ക് മുമ്പേ ഇംഗ്ലീഷ് ബോർഡുകൾ വലിച്ചു കീറി കന്നഡ അനുകൂല പ്രവർത്തകർ

ബെംഗളൂരു: നെയിം ബോർഡിൽ കന്നഡയ്ക്ക് 60% സ്ഥലം നൽകണമെന്ന നിയമം പാലിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി ജയനഗർ മൂന്നാം ബ്ലോക്കിലെ പല കടകളിലും പ്രദർശിപ്പിച്ച ഇംഗ്ലീഷ് നെയിം ബോർഡുകൾ കന്നഡ അനുകൂല പ്രവർത്തകർ വലിച്ചുകീറി.

നിയമം പാലിക്കാനുള്ള ബിബിഎംപിയുടെ സമയപരിധി അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് വ്യാപാരികളുടെ ഇംഗ്ലീഷ് നെയിം ബോർഡുകൾ കന്നഡ അനുകൂല പ്രവർത്തകർ വ്യാഴാഴ്ച വലിച്ചുകീറിയിരിക്കുന്നത്.

  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്

ചിലയിടങ്ങളിൽ, പ്രവർത്തകർ ഇംഗ്ലീഷ് നെയിം ബോർഡുകളുടെ ഒരു ഭാഗം തകർക്കുകയും ഏതാനും കടകളിൽ അവരുടെ ബോർഡുകൾ വലിച്ചുകീറുകയും ചെയ്തു.

ബിബിഎംപിയുടെ സമയപരിധി അവസാനിച്ചിട്ടില്ലെന്നു ചട്ടം പാലിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ തങ്ങളുടെ കടകൾ ഒഴിവാക്കണമെന്ന് പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

കടകളിൽ കന്നഡ ബോർഡുകൾക്ക് കൂടുതൽ സ്ഥലം നൽകണമെന്ന നിയമം സംസ്ഥാന സർക്കാർ ഇതുവരെ കൊണ്ടുവന്നിട്ടില്ലെന്ന് ഏതാനും ഉടമസ്ഥർ പ്രവർത്തകരെ ഓർമിപ്പിച്ചു എന്നിട്ടും ഒരു ഗുണവും ഉണ്ടായില്ല.

ജയനഗർ മൂന്നാം ബ്ലോക്കിലെ 10-ാം മെയിനിലാണ് കന്നഡ പ്രവർത്തകരുടെ അക്രമം നേരിട്ട കടകളെല്ലാം. ഒരു അംഗീകൃത കന്നഡ അനുകൂല സംഘടനയുമായും പ്രവർത്തകർ താദാത്മ്യം പ്രാപിച്ചിട്ടില്ലെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ കന്നഡയ്ക്ക് പ്രാധാന്യം നൽകിയില്ലെങ്കിൽ തിരിച്ചുവരുമെന്ന് മുന്നറിയിപ്പ് നൽകിയതായി വ്യാപാരികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
[masterslider id="10"]

Related posts