പ്രണയദിനത്തിന് മുന്നോടിയായി ബെംഗളൂരുവിൽ നിന്ന് കയറ്റി അയച്ചത് 2.9 കോടി റോസാപ്പൂക്കൾ

ബെംഗളൂരു∙ ഉദ്യാനനഗരിയിൽ നിന്ന് ഇത്തവണ കയറ്റി അയച്ചത് 2.9 കോടി റോസാപ്പൂക്കൾ.

ബെംഗളൂരു വിമാനത്താവളത്തിലെ കാർഗോ ടെർമിനൽ വഴി 90 ലക്ഷം പൂക്കളാണ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് എത്തിച്ചത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 108 ശതമാനം അധികം പൂക്കൾ ഇത്തവണ കയറ്റുമതി ചെയ്തു.

മലേഷ്യ, സിംഗപ്പൂർ, കുവൈത്ത്, മനില, ഷാർജ എന്നീ രാജ്യങ്ങളിലേക്കും ഡൽഹി, കൊൽക്കത്ത, മുംബൈ, ഗുവാത്തി, ജയ്പൂർ എന്നീ നഗരങ്ങളിലേക്കുമാണ് കൂടുതൽ പൂക്കൾ കയറ്റുമതി ചെയ്തത്.

  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം

ഹൈബ്രിഡ് റോസ് ഇനങ്ങളായ താജ്മഹൽ, ഗ്രാൻഡ് ഗാല, ഫസ്റ്റ് റെഡ്, റെഡ് റിബൺ, റോയൽ ക്ലാസ് എന്നിവയാണ് കൂടുതലായി കയറ്റുമതി ചെയ്യുന്നത്.

ബെംഗളൂരുവിലെ പൂക്കളുടെ ലേല വിപണിയായ ഇ‌ന്റർനാഷനൽ ഫ്ലവർ ലിമിറ്റഡിന്റെ ശീതീകരിച്ച ഗോഡൗണുകളിൽ നിന്നാണ് പൂക്കൾ കാർഗോ ടെർമിനലിലെത്തിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts