ബെംഗളൂരുവിൽ ബൈക്കിനു പിന്നിൽ സ്വകാര്യ ബസിടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : നഗരത്തിലെ ചിക്കജാലയിൽ ബൈക്കിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി കറിപ്ലാവ് പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജി (28) ആണ് മരിച്ചത്.

ദേവനഹള്ളിയിലെ സ്വകാര്യ കമ്പനിയിൽ കാഷ്യറായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്.

ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുന്നതിനിടെ ആശിഷ് സഞ്ചരിച്ച ബൈക്കിനുപിന്നിൽ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു.

തലയടിച്ച് റോഡിലേക്ക് വീണ ആശിഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്താണ് ബൈക്കോടിച്ചത്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമാസം മുമ്പാണ് ആശിഷിന്റെ ഇളയസഹോദരൻ അലൻ അർബുദത്തെത്തുടർന്ന് മരിച്ചത്.

അപകടമുണ്ടാക്കിയ ബസ് ഡ്രൈവറെ ചിക്കജാല പോലീസ് അറസ്റ്റുചെയ്തു.

യെലഹങ്ക സർക്കാർ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം ആശിഷിന്റെ മൃതദേഹം കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.

സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കത്തീഡ്രൽ പള്ളിയിൽ.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

അമ്മ: ബീന. സഹോദരങ്ങൾ: അഷിൻ, പരേതനായ അലൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts