914 രൂപയ്ക്ക് പകരം ഈടാക്കിയത് 5194 രൂപ; വെബ് ടാക്സി ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: വിമാനത്താവളത്തിൽ നിന്നും തവരെക്കെരെയിൽ എത്താൻ അഞ്ചിരട്ടി നിരക്ക് ഈടാക്കിയ വെബ് ടാക്സി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ലോയിയും ഖുമാനാണ് ഡ്രൈവർ ഭാരത് ഗൗഡയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്. സുഹൃത്തിനെ യാത്രയാക്കിയ ശേഷം താവരക്കരയിലെത്താൻ ഊബർ ടാക്സി ബുക്ക്‌ ചെയ്തതായിരുന്നു ഖുമാൻ. 914 രൂപയാണ് ആപ്പിൽ യാത്ര നിരക്ക് കാണിച്ചത്. എന്നാൽ യാത്ര അവസാനിച്ചതോടെ ഡ്രൈവർ 5194 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നഗരം പരിചിതമല്ലാത്ത ഖുമാൻ പണം നൽകി. പിന്നീട് താൻ ചതിക്കപ്പെട്ടതായി മനസിലാക്കിയതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ഗൗഡയുടെ ടാക്സി…

Read More

ഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് കണ്ട് സുഹൃത്തുക്കൾ കളിയാക്കി; യുവാവ് ജീവനൊടുക്കി 

ബെംഗളൂരു : ഭാര്യ ഇൻസ്റ്റഗ്രാം റീൽസ് ചെയ്യുന്നതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ചാമരാജ്‌നഗർ ഹാനുരു സ്വദേശി കുമാറാ(34)ണ് വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്. ഭാര്യ സാമൂഹികമാധ്യമങ്ങൾ അമിതമായി ഉപയോഗിക്കുന്നതും ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി റീൽസിടുന്നതും കുമാറിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇതേക്കുറിച്ച് കുമാർ ഭാര്യയോട് പറഞ്ഞിട്ടും മാറ്റമില്ലാത്തതിനാലാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാമിൽ റീൽസ് കണ്ട് സുഹൃത്തുക്കൾ കുമാറിനെ കളിയാക്കിയിരുന്നെന്ന് സഹോദരൻ മഹാദേവസ്വാമി പറഞ്ഞു. അടുത്തിടെ കുമാറിന്റെ ഭാര്യയും അനിയത്തിയും മറ്റൊരു യുവാവുമൊന്നിച്ചുള്ള റീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതുകണ്ടാണ് കുമാറിനെ സുഹൃത്തുക്കൾ കളിയാക്കിയത്. മറ്റൊരാൾക്കൊപ്പം റീൽസ് ചെയ്തതിനെച്ചൊല്ലി കുമാറും…

Read More

ഭാര്യയെ കൊലപ്പെടുത്തി കേരളത്തിലേക്ക് ഒളിവിൽ പോയ യുവാവ് 31 വർഷത്തിനു ശേഷം പിടിയിൽ

ബെംഗളൂരു: 1993ൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 31 വർഷമായി ഒളിവിലായിരുന്ന ആളെ ഹെബ്ബാള് പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി സുബ്രമണി കേരളത്തിലേക്ക് ഒളിവിൽ പോയി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്ന് ചിക്കമംഗളൂരുവിൽ തിരിച്ചെത്തിയിരുന്നു. ഇയാളെ ചിക്കമംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത് ബംഗളൂരുവിലെത്തിച്ചു. 1993ൽ ഭാര്യ സുധയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഹെബ്ബാൾ സ്വദേശിയായ സുബ്രമണി ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകക്കേസിലാണ് അറസ്റ്റ്. കോടതി നടപടികൾ നടക്കുമ്പോൾ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇയാൾ കേരളത്തിലേക്ക് ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ…

Read More

സംസ്ഥാന ബജറ്റ് ആരംഭിച്ചു

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തൻ്റെ 15-ാം ബജറ്റ് പ്രസംഗം ആരംഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടർമാരെ ആകർഷിക്കാനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. കർഷകർക്ക് വരൾച്ചാ ദുരിതാശ്വാസസഹായവും പ്രഖ്യാപിച്ചേക്കും. അഞ്ച് ഗാരന്റി പദ്ധതികൾ വരുന്ന വകുപ്പുകൾക്ക് വൻതുക ബജറ്റിൽ വകയിരുത്തിയേക്കും. കഴിഞ്ഞ ബജറ്റിൽ അഞ്ചു ഗാരന്റികൾക്കുമായി 52,000 കോടിരൂപയാണ് വകയിരുത്തിയിരുന്നത്. ഇത്തവണ വിഹിതം കൂടാനാണ് സാധ്യത. നമ്മ മെട്രോ, സബർബൻ റെയിൽപദ്ധതി എന്നിവയ്ക്കും തുക വകയിരുത്തിയേക്കും. രാവിലെ 10.15-ന് ബജറ്റ് അവതരണമാരംഭിച്ചത്. ബജറ്റ് അവതരണത്തിന് മുമ്പ് മന്ത്രിസഭായോഗംചേർന്ന് ബജറ്റിന് അനുമതി നേടി. സിദ്ധരാമയ്യയുടെ…

Read More

ഓടിക്കൊണ്ടിരുന്ന കണ്ണൂർ-ബെംഗളൂരു ട്രെയിനിൽ നിന്ന് നദിയിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു

ബെംഗളൂരു: വ്യാഴാഴ്ച പുലർച്ചെ ഓടുന്ന ട്രെയിനിൽ നിന്ന് നേത്രാവതി നദിയിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ട്രെയിനിൽ ഉപേക്ഷിച്ച് പോയ ബാഗിലെ ആധാർ കാർഡിൻ്റെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്തത് തുമകുരു സ്വദേശി എംജി നയൻ 27 എന്ന യുവതിയാണ് മരിച്ചത് എന്ന് മനസിലായത് . യുവതി കണ്ണൂർ-ബെംഗളൂരു-മംഗളൂരു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. നദിയിൽ പൊങ്ങിക്കിടക്കുന്ന സ്ത്രീയുടെ മൃതദേഹം പിന്നീട് പ്രാദേശിക മുങ്ങൽ വിദഗ്ധർ കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ബണ്ട്വാൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീയുടെ കൃത്യമായ ഐഡൻ്റിറ്റിയും മരണ കാരണവും…

Read More

സ്‌കൂളുകളിലെയും കോളേജുകളിലെയും എല്ലാ മതപരമായ ആഘോഷങ്ങളും നിരോധിച്ച ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ

ബംഗളൂരു: കർണാടക റസിഡൻഷ്യൽ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി (കെആർഇഐഎസ്) നടത്തുന്ന സ്‌കൂളുകളിലും കോളേജുകളിലും എല്ലാ മതപരമായ പരിപാടികളും നിരോധിച്ച ഉത്തരവ് പിൻവലിച്ചു. സാമൂഹ്യക്ഷേമ മന്ത്രി എച്ച്‌സി മഹാദേവപ്പയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി ഒന്നിന് സ്‌കൂളുകളിലും കോളേജുകളിലും എല്ലാ മതപരമായ പരിപാടികളും നിരോധിച്ചു കൊണ്ടുള്ള ഉത്തരവിട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്‌കൂളുകളിലും കോളേജുകളിലും ദേശീയ-സംസ്ഥാന ഉത്സവങ്ങൾ മാത്രം മതിയെന്ന് കെആർഇഐഎസിൻ്റെ മുൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാലിനി എല്ലാ മതപരമായ ഉത്സവങ്ങളും ആഘോഷിക്കാൻ സ്കൂളുകൾക്കും കോളേജുകൾക്കും അനുമതി നൽകി KREIS വ്യാഴാഴ്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.

Read More

നഗരത്തിൽ ബാറുകളുടെ അവധി ഇന്നും 20-നും മാത്രം

ബെംഗളൂരു : എം.എൽ.സി. തിരഞ്ഞെടുപ്പിനെത്തുടർന്ന് 14 മുതൽ 17 വരെ നഗരത്തിൽ മദ്യവിൽപ്പന നിരോധിച്ചുകൊണ്ടുള്ള ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വോട്ടെടുപ്പ് നടക്കുന്ന 16-നും വോട്ടെണ്ണൽ നടക്കുന്ന 20-നും മാത്രം മദ്യവിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്താനാണ് ഹൈക്കോടതിയുടെ നിർദേശം. ബൃഹത്ത് ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി. 16-നാണ് ബെംഗളൂരു ടീച്ചേഴ്‌സ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനുമുന്നോടിയായി 14 -ന് വൈകീട്ട് അഞ്ചുമുതൽ 17-ന് രാവിലെ ആറുവരെ മദ്യവിൽപ്പനശാലകൾ അടച്ചിടണമെന്ന് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മിഷണർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.  …

Read More

ഒടുവിൽ ബിൽ നിയമസഭ പാസാക്കി; ഇനിമുതൽ ബോർഡുകളിൽ 60% കന്നഡ നിർബന്ധം

ബെംഗളൂരു : വ്യാപാര-വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ ബോർഡുകളിൽ 60 ശതമാനം കന്നഡയിലെഴുതണമെന്ന് നിർബന്ധമാക്കുന്ന ബിൽ കർണാടക നിയമസഭ പാസാക്കി. ആശുപത്രികളുടെയും ലബോറട്ടറികളുടെയും ട്രസ്റ്റുകളുടെയും ഹോട്ടലുകളുടെയും അമ്യൂസ്‌മെന്റ‌്‌ കേന്ദ്രങ്ങളുടെയുമുൾപ്പെടെ ബോർഡുകളിൽ ഈ മാറ്റം നിർബന്ധമാക്കുന്ന ബില്ലാണ് പാസാക്കിയത്. കന്നഡ ലാംഗ്വേജ് കോംപ്രിഹെൻസീവ് ഡിവലപ്‌മെന്റ് (അമെൻഡ്‌മെന്റ്)ബിൽ 2024 എന്ന പേരിലാണ് ബിൽ കൊണ്ടുവന്നത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാത ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. നിയമസഭയുടെ ഉപരിസഭയായ നിയമനിർമാണ കൗൺസിൽകൂടി പാസാക്കിയശേഷം ഗവർണർ ഒപ്പിട്ടാൽ ബിൽ നിയമമാകും. നിയമം അംഗീകരിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് പിഴയീടാക്കുമെന്നും അവയുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി ശിവരാജ് തെങ്കടാഗി…

Read More

1992 ൽ സ്വീഡിഷ് കുടുംബം ദത്തെടുത്ത സ്ത്രീ തന്റെ ‘വേരുകൾ കണ്ടെത്തുന്നതിനായി’ സംസ്ഥാനത്തേക്ക് മടങ്ങിയെത്തി

ബെംഗളൂരു: സ്വീഡിഷ് കുടുംബം ദത്തെടുത്ത സ്ത്രീ തന്റെ ‘വേരുകൾ കണ്ടെത്തുന്നതിനായി’ മൈസൂരുവിലേക്ക് മടങ്ങിയെത്തി. ജോളി സാൻഡ്‌ബെർഗിനെ ആദ്യമായി ബെംഗളൂരുവിലെ ‘ആശ്രയ’ എന്ന സ്ഥാപനത്തിൽ ദത്തെടുക്കാൻ വന്നത് അവൾക്ക് അഞ്ച് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം, 1992 ൽ ജോളിയെ സ്വീഡിഷിലേക്ക് കൊണ്ടുപോകുമ്പോൾ അവൾക്കൊരു ഒരു കുടുംബമുണ്ടായിരുന്നു, . മുപ്പത്തി രണ്ട് വർഷത്തിന് ശേഷം ജോളി കർണാടകയിൽ തിരിച്ചെത്തി, എന്നാൽ ഇത്തവണ അവൾ തനിച്ചായിരുന്നില്ല. 39 കാരിയായ സ്ത്രീ ഇത്തവണ കർണാടകയിലേക്ക് വന്നത് വെറുതെയല്ല. മൈസൂരു, മദ്ദൂർ, ചന്നപട്ടണം എന്നിവിടങ്ങളിലെ തന്റെ വേരുകളും…

Read More

നഗരത്തിൽ ചൂട് കനക്കുന്നു!!

ബെംഗളൂരു: സംസ്ഥാനത്തുടനീളം വരണ്ട കാലാവസ്ഥ തുടരുന്നു, ചിക്കനഹള്ളിയിലാണ് ഏറ്റവും കുറഞ്ഞ താപനിലയായ 11.3 ഡിഗ്രി സെൽഷ്യസ് രേഘപെടുത്തിയതെന്ന് കർണ്ണാടക കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. ഇപ്പോഴും, ഹാസൻ, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപൂർ, കോലാർ ജില്ലകളിലാണ് രേഖപ്പെടുത്തിയത്. 6 ഡിഗ്രി സെൽഷ്യസ് മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അതേസമയം ഹവേരി, ഉത്തര കന്നഡ, ബെല്ലാരി ജില്ലകളിലെ ചില ഭാഗങ്ങളിൽ പരമാവധി താപനില 38°C മുതൽ 41°C വരെ രേഖപ്പെടുത്തി. ബെംഗളൂരുവിൽ നേരിയ തണുപ്പിനൊപ്പം മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും കർണ്ണാടക കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.…

Read More
Click Here to Follow Us