സ്‌കൂളുകളിലെയും കോളേജുകളിലെയും എല്ലാ മതപരമായ ആഘോഷങ്ങളും നിരോധിച്ച ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ

ബംഗളൂരു: കർണാടക റസിഡൻഷ്യൽ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി (കെആർഇഐഎസ്) നടത്തുന്ന സ്‌കൂളുകളിലും കോളേജുകളിലും എല്ലാ മതപരമായ പരിപാടികളും നിരോധിച്ച ഉത്തരവ് പിൻവലിച്ചു.

സാമൂഹ്യക്ഷേമ മന്ത്രി എച്ച്‌സി മഹാദേവപ്പയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി ഒന്നിന് സ്‌കൂളുകളിലും കോളേജുകളിലും എല്ലാ മതപരമായ പരിപാടികളും നിരോധിച്ചു കൊണ്ടുള്ള ഉത്തരവിട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

  ഉമ്മൻചാണ്ടിക്ക് ആദരവുമായി ഇന്ന് കല്ലറയിലെത്തുന്നു മദ്യ വിരുദ്ധ സമിതി

സ്‌കൂളുകളിലും കോളേജുകളിലും ദേശീയ-സംസ്ഥാന ഉത്സവങ്ങൾ മാത്രം മതിയെന്ന് കെആർഇഐഎസിൻ്റെ മുൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

എന്നാലിനി എല്ലാ മതപരമായ ഉത്സവങ്ങളും ആഘോഷിക്കാൻ സ്കൂളുകൾക്കും കോളേജുകൾക്കും അനുമതി നൽകി KREIS വ്യാഴാഴ്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us