ഓടിക്കൊണ്ടിരുന്ന കണ്ണൂർ-ബെംഗളൂരു ട്രെയിനിൽ നിന്ന് നദിയിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു

ബെംഗളൂരു: വ്യാഴാഴ്ച പുലർച്ചെ ഓടുന്ന ട്രെയിനിൽ നിന്ന് നേത്രാവതി നദിയിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ട്രെയിനിൽ ഉപേക്ഷിച്ച് പോയ ബാഗിലെ ആധാർ കാർഡിൻ്റെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്തത് തുമകുരു സ്വദേശി എംജി നയൻ 27 എന്ന യുവതിയാണ് മരിച്ചത് എന്ന് മനസിലായത് .

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

യുവതി കണ്ണൂർ-ബെംഗളൂരു-മംഗളൂരു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. നദിയിൽ പൊങ്ങിക്കിടക്കുന്ന സ്ത്രീയുടെ മൃതദേഹം പിന്നീട് പ്രാദേശിക മുങ്ങൽ വിദഗ്ധർ കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ബണ്ട്വാൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

സ്ത്രീയുടെ കൃത്യമായ ഐഡൻ്റിറ്റിയും മരണ കാരണവും ഇനിയും കണ്ടെത്താനായിട്ടില്ലന്നാണ് വൃത്തങ്ങൾ അറിയിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി ബണ്ട്വാൾ സിറ്റി പൊലീസ് സ്റ്റേഷൻ എഎസ്ഐ ദേവപ്പ വിജയകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts