സ്‌കൂളിൽ ഭഗവദ്ഗീത പഠിപ്പിക്കുന്നതിൽ എതിർപ്പില്ല: സിദ്ധരാമയ്യ

ബെംഗളൂരു: സ്‌കൂളുകളിൽ ഭഗവദ്ഗീത പഠിപ്പിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. അവർ ഭഗവദ് ഗീതയോ ഖുറാനോ ബൈബിളോ പഠിപ്പിച്ചാലും ഞങ്ങൾക്ക് എതിർപ്പില്ല.

ഈ മത്സരാധിഷ്ഠിത ലോകത്ത് ആവശ്യം നിറവേറ്റുന്നതിന് വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ധേഹം വൃക്തമാക്കി.

ഭഗവദ്ഗീതയും രാമായണവും മഹാഭാരതവും കുട്ടികളെ വീട്ടിലും പഠിപ്പിക്കുന്നുണ്ട് എന്നും മറിച്ച് ധാർമ്മിക വിദ്യാഭ്യാസവും കുട്ടികളെ പഠിപ്പിക്കണമെന്നും മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

ഭരണഘടനയിലും മതനിരപേക്ഷതയിലും ഞങ്ങൾ വിശ്വസിക്കുന്നതെന്നും  ഭരണഘടനാ വിരുദ്ധമായി ആരും പ്രവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം ബഹുസ്വര സമൂഹത്തിലാണ് വിശ്വസിക്കുന്നത്, ഞങ്ങളും ഐക്യത്തിലും സഹിഷ്ണുതയിലും വിശ്വസിക്കുന്നു,എന്നും അദ്ദേഹം പറഞ്ഞു.

കാശ്മീർ ഫയൽസ് എന്ന സിനിമയിയെ കുറിച്ചുളള ചോദൃത്തിന് “ഞാൻ സിനിമ കാണാൻ തിയേറ്ററുകൾ സന്ദർശിക്കാറില്ലന്നും അത് കൊണ്ട് തന്നെ ഞാൻ അധികം സിനിമകൾ കണ്ടിട്ടില്ലന്നും അദ്ദേഹം പറഞ്ഞു അതുപോലെ, കാശ്മീർ ഫയലുകൾ എന്ന ചിത്രവും ഞാൻ കാണില്ലന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ കശ്മീർ പണ്ഡിറ്റുകൾക്കൊപ്പം മറ്റ് സമുദായങ്ങളെയും തീവ്രവാദി കലാപകാലത്ത് എങ്ങനെ ബാധിച്ചുവെന്നതിന്റെ സത്യം പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും ”അദ്ദേഹം വൃക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts