കഴിഞ്ഞ ദിവസം എല്ലാവരും പ്രണയദിനം ആഘോഷിച്ചപ്പോൾ ചില സെലിബ്രിറ്റികള്‍ മറച്ചുവെച്ച ചില പ്രണയങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ആരാധകര്‍ വളെര ആവേശത്തോടെയായിരുന്നു അതൊക്കെയും ഏറ്റെടുത്തത്. എന്നാല്‍ നടി തൃഷ കൃഷ്ണയുടെ പോസ്റ്റാണ് ആരാധകരെ മൊത്തത്തില്‍ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. പ്രണയത്തിലാണ് എന്ന് സൂചന നല്‍കി തൃഷ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിയിരിക്കുകയാണ്. കൈയില്‍ നിറയെ റോസാപ്പൂക്കള്‍ കൊണ്ടുളള ബൊക്കയും മുഖത്ത് ചെറിയൊരു നാണവുമൊക്കെയായിട്ടുളള ചിത്രങ്ങളാണ് തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അത് കണ്ടതും തൃഷയുടെ കാമുകനെ തിരക്കി ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്രയധികം പൂച്ചെണ്ടുകള്‍ തന്ന് തൃഷയെ ഇത്രയധികം ലജ്ജാവതിയാക്കിയത്…
Read MoreDay: 15 February 2024
ഇൻഫോസിസിന് നൽകിയ ഭൂമി തിരിച്ചെടുക്കണമെന്ന് ബിജെപി എംഎൽഎ
ബെംഗളൂരു: ഐ ടി സ്ഥാപനമായ ഇന്‍ഫോസിസിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി എംഎല്‍എ. തന്റെ മണ്ഡലമായ ഹുബ്ലി-ധാര്‍വാഡ് വെസ്റ്റില്‍ 58 ഏക്കര്‍ ഭൂമി നല്‍കിയിട്ട് ഒരു തൊഴിലവസരം പോലും നല്‍കിയില്ലെന്നും എംഎല്‍എയായ അരവിന്ദ് ബെല്ലാഡ് നിയമസഭയില്‍ പറഞ്ഞു. കമ്പനിക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തില്‍ ഒരു വ്യവസായ എസ്‌റ്റേറ്റുണ്ട്. അവിടെ 58 ഏക്കര്‍ സ്ഥലം ഇന്‍ഫോസിസിന് നല്‍കിയിട്ട് ഒരു തൊഴിലവസരം പോലും നല്‍കിയില്ല. അവരില്‍ നിന്ന് ഭൂമി തിരിച്ചെടുക്കണം. അരവിന്ദ് പറഞ്ഞു. ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി 35 ലക്ഷം…
Read Moreഎച്ച് ഡി ദേവഗൗഡ ആശുപത്രിയിൽ
ബെംഗളൂരു: ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് എച്ച് ഡി ദേവഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ സംബന്ധമായ അസുഖങ്ങളും , ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടർന്നാണ് ദേവഗൗഡയെ എയർപോർട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 3 ദിവസമായി അദ്ദേഹത്തിന് പനിയും ചുമയും ഉണ്ടായിരുന്നുവെന്ന് കുടുംബം അറിയിച്ചു.
Read Moreനിയന്ത്രണം വിട്ട ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മാനന്തവാടി എടവക പുതിയിടംകുന്ന് സ്വദേശി അജിഷ് (43) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ആള്‍ക്കും ഗുരുതരമായി പരുക്കേറ്റു. തലയ്ക്ക് ഗുരുതര പരുക്കേറ്റ അജീഷിനെ ആദ്യം അന്തർസന്തയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി മൈസൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.
Read Moreപ്രണയത്തെക്കുറിച്ചും വിവാഹത്തെകുറിച്ചും തുറന്ന് പറഞ്ഞ് ഹണി റോസ്
വളരെ കുറച്ചു സിനിമകൾ മാത്രമേ ചെയ്തുള്ളൂവെങ്കിലും ഇന്ന് ഒത്തിരി ആരാധകർ ഉള്ള നടിയാണ് ഹണി റോസ്. ഇപ്പോഴിതാ പ്രണയത്തോടുള്ള കാഴ്ചപ്പാടിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഹണി റോസ്. ‘തന്നെ സംബന്ധിച്ച് വാലന്റൈൻസ് ദിനം ഏറെ ഇഷ്ടപ്പെട്ടൊരു ദിവസമാണെന്ന് ഹണി പറയുന്നു. താൻ ഒരു വിമണ്‍സ് കോളേജിലാണ് പഠിച്ചതെന്നും അതുകൊണ്ട് തന്നെ പ്രണയദിനം അന്നൊന്നും കാര്യമായി ആഘോഷിക്കാൻ സാധിച്ചിട്ടില്ലെന്നും ഹണി റോസ് പറയുന്നു. അന്ന് കോളേജിലും വലിയ ആഘോഷങ്ങളില്ല. മാത്രമല്ല ആ സമയം തന്നെ സിനിമയില്‍ എത്തിയതിനാല്‍ തനിക്ക് കേളേജില്‍ പോകാൻ പോലും…
Read Moreചരക്കുവാഹനത്തിൽ കടത്തിയ കഞ്ചാവ് പിടികൂടി
ബെംഗളൂരു : ചരക്കുവാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി. നാലുപേർ അടങ്ങുന്ന സംഘത്തെ കൊല്ലേഗൽ റൂറൽപോലീസ് അറസ്റ്റുചെയ്തു. സെന്തിൽ കുമാർ, രവി കുമാർ, ഉമാ ശങ്കർ, വിനയ് എന്നിവരാണ് അറസ്റ്റിലായത്. വാഹനത്തിൽ പ്ലൈവുഡ് ഷീറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു 221 കിലോഗ്രാം കഞ്ചാവ്. 1.10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിൽ നിന്ന് ചാമരാജ്‌നഗറിലെ ഹാനൂരിലേക്ക് കൊണ്ടുപോകുന്ന കഞ്ചാവാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ച കൊല്ലേഗൽ റൂറൽ പോലീസ് കർണാടക രജിസ്‌ട്രേഷനിലുള്ള വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്.
Read Moreപോലീസ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം; 13 പോലീസുകാർക്ക് പരിക്ക്
ബെംഗളൂരു : ബെലഗാവിയിലെ ഗോകകിൽ പോലീസ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ച് പോലീസുകാർക്ക് പരിക്കേറ്റു. 13 പോലീസുകാർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. ദാവണഗെരെയിൽ നിന്ന് ബെലഗാവിയിലെ പോലീസ് ക്യാമ്പിലേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. എതിരേ കരിമ്പുമായി വരുകയായിരുന്ന ട്രാക്ടറുമായി വാൻ കൂട്ടിയിടിക്കുകയായിരുന്നു. പ്രദേശവാസികളെത്തിയാണ് മുൻവശം പൂർണമായും തകർന്ന വാനിൽ നിന്ന് പോലീസുകാരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പോലീസ് വാനിന്റെ അതിവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ബെലഗാവി പോലീസ് അറിയിച്ചു.
Read Moreനാളെ ഭാരത് ബന്ദ്; പ്രധാന നഗരങ്ങളെ എങ്ങനെ ബാധിക്കും?
ന്യൂഡൽഹി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ. സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്. തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍ ഉപരോധിക്കുമെന്നും ജയില്‍…
Read Moreപ്രണയദിനത്തിൽ യുവമിഥുനങ്ങളുടെ ആഘോഷത്തെ പരിഹസിച്ച് ‘കഴുത കല്യാണം സംഘടിപ്പിച്ചു
ബെംഗളൂരു: പ്രണയസങ്കൽപങ്ങൾക്ക് പുതുഭാവനകൾ പകർന്ന് വാലന്റൈൻസ് ദിനാഘോഷം ഇന്നലെ ഐടി നഗരത്തെ സജീവമാക്കി. പാർക്കുകളിലും മാളുകളിലും പ്രണയദിനാഘോഷം ഉത്സവമായി. ലാൽബാഗിലും കബൺപാർക്കിലും ഒട്ടേറെ പ്രണയജോഡികളാണ് ഇന്നലെ രാവിലെ മുതൽ എത്തിയത്. നഗരത്തിലെ പ്രധാന മാളുകളിൽ വൈവിധ്യമാർന്ന മത്സരങ്ങൾ ഒരുക്കി. ഹോട്ടലുകളിലും പബ്ബുകളിലും ആഘോഷങ്ങളുടെ ഭാഗമായുള്ള കാൻഡിൽ ലൈറ്റ് ഡിന്നറിനും ഡിജെ പാർട്ടികൾക്കും യുവമിഥുനങ്ങൾ എത്തിയതോടെ ബ്രിഗേഡ് റോഡിലും എംജി റോഡിലും വാഹനനിര നീണ്ടു. പ്രണയദിനാഘോഷത്തെ പരിഹസിച്ച് കന്നഡ ചലാവലി വാട്ടാൽ പക്ഷ നേതാവ് വാട്ടാൽ നാഗരാജിന്റെ നേതൃത്വത്തിൽ കഴുത കല്യാണവും സംഘടിപ്പിച്ചു. ജസ്റ്റിക് ബസ്…
Read Moreപ്രണയദിനത്തിന് മുന്നോടിയായി ബെംഗളൂരുവിൽ നിന്ന് കയറ്റി അയച്ചത് 2.9 കോടി റോസാപ്പൂക്കൾ
ബെംഗളൂരു∙ ഉദ്യാനനഗരിയിൽ നിന്ന് ഇത്തവണ കയറ്റി അയച്ചത് 2.9 കോടി റോസാപ്പൂക്കൾ. ബെംഗളൂരു വിമാനത്താവളത്തിലെ കാർഗോ ടെർമിനൽ വഴി 90 ലക്ഷം പൂക്കളാണ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് എത്തിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 108 ശതമാനം അധികം പൂക്കൾ ഇത്തവണ കയറ്റുമതി ചെയ്തു. മലേഷ്യ, സിംഗപ്പൂർ, കുവൈത്ത്, മനില, ഷാർജ എന്നീ രാജ്യങ്ങളിലേക്കും ഡൽഹി, കൊൽക്കത്ത, മുംബൈ, ഗുവാത്തി, ജയ്പൂർ എന്നീ നഗരങ്ങളിലേക്കുമാണ് കൂടുതൽ പൂക്കൾ കയറ്റുമതി ചെയ്തത്. ഹൈബ്രിഡ് റോസ് ഇനങ്ങളായ താജ്മഹൽ, ഗ്രാൻഡ് ഗാല, ഫസ്റ്റ് റെഡ്, റെഡ് റിബൺ, റോയൽ…
Read More