വാഷിങ്ടണ്‍: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കൊല്ലം ഫാത്തിമ മാതാ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഹെന്റിയുടെ മകന്‍ ആനന്ദ് ഹെന്റി, ഭാര്യ ആലീസ് പ്രിയങ്ക, മക്കളായ നോഹ, നെയ്തന്‍ എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഇന്ന് രാവിലെയാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ചവരില്‍ രണ്ടുപേര്‍ ചെറിയ കുട്ടികളാണ്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരശോധനയ്ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, വീട്ടിനുള്ളില്‍ മറ്റ് ആളുകള്‍ കയറിയതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ്…
Read MoreDay: 13 February 2024
വരദയും ജിഷിനും വേർപിരിഞ്ഞെന്ന വാർത്തകൾക്ക് പിന്നാലെ വൈറലായി വരദയുടെ പോസ്റ്റ്
താര ജോടികളായ വരദയും ജിഷിനും വിവാഹ ബന്ധം വേര്‍പെടുത്തി എന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്. വിവാഹ മോചിതരായോ എന്ന് ചോദിച്ചവരോട് ഒന്നും ജിഷിനും വരദയും വ്യക്തമായി ഇതുവരെ മറുപടി നൽകിയിട്ടില്ല. സ്വകാര്യ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ് ജിഷിന്‍ പൊട്ടിത്തെറിച്ചത് എല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, വരദ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് വരദ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ച് ഫോളോവേഴ്‌സിനെ ഞെട്ടിച്ചത്. നടന്‍ ഹാരിഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ‘എന്തോ ഉണ്ടാവാന്‍ പോവുകയാണ്,…
Read Moreവഖഫ് സ്വത്തുക്കൾക്ക് ചുറ്റുമതിൽ നിർമിക്കാൻ പണം അനുവദിച്ച് സർക്കാർ
ബെംഗളൂരു: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ക്ക് ചുറ്റും മതിലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം അനുവദിച്ചതിന് പിന്നാലെ പ്രതിഷേധം ശ്ക്തമാക്കി ബിജെപി രംഗത്ത്. 416 വസ്തുവകകള്‍ക്ക് ചുറ്റും മതിലു കെട്ടാന്‍ 31.84 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറില്‍ അവകാശപ്പെടുമ്പോള്‍ ബിജെപി നേതാക്കള്‍ നടപടിയെ വിമര്‍ശിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഫെബ്രുവരി ഏഴിനാണ് പുറത്തു വന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് അണ്ടര്‍സെക്രട്ടറി, ഈ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി സംസ്ഥാന…
Read Moreബിഗ് ബോസ് സീസൺ 6 ; പ്രേക്ഷകർ കാത്തിരുന്ന ആ തിയ്യതി പുറത്ത്
ബിഗ് ബോസ് മലയാളം സീസണ്‍ 6 എന്നാണ് എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഫെബ്രുവരി അവസാനം ഉണ്ടാകുമെന്നും മാർച്ചില്‍ ആയിരിക്കുമെന്നും ഒക്കെയുള്ള ചർച്ചകള്‍ ആണ് കഴിഞ്ഞ ദിവസം വരെ നടന്നിരുന്നത്. ഇപ്പോള്‍ ഏതാണ്ട് ഉറപ്പിച്ച തീയതി വെളിപ്പെടുത്തിയിരിക്കുകയാണ്. റിപ്പോർട്ടുകള്‍ പ്രകാരം മത്സരാർത്ഥികള്‍ക്കായുള്ള പ്രാഥമിക ഓഡിഷനുകള്‍ ജനുവരി 17,1 8 തീയതികളില്‍ നടന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിഗ് ബോസ് സീസണ്‍ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ ലോഗോ പുറത്തിറക്കിയിരുന്നു. എന്നാല്‍ തീയതി പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ ബിഗ് ബോസ് മല്ലു എന്ന ചാനലാണ് പുതിയ…
Read Moreബെംഗളൂരുവിൽ നിന്നുള്ള യാത്രയ്ക്കിടെ വിമാനത്തിൽ നിന്ന് ലഭിച്ച സാന്‍വിച്ചില്‍ സ്‌ക്രൂ!!!
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് ലഭിച്ച സാന്‍വിച്ചില്‍ നിന്ന് സ്‌ക്രൂ ലഭിച്ചെന്ന് യാത്രക്കാരന്റെ പരാതി. യാത്രമധ്യേ യാത്രക്കാരന് കഴിക്കാനായി നല്‍കിയ സാന്‍വിച്ചില്‍ നിന്നാണ് സ്‌ക്രൂ ലഭിച്ചത്. വിമാനത്തില്‍ വെച്ച് ഭക്ഷണം കഴിച്ചില്ലെന്നും ചെന്നൈയിലിറങ്ങിയ ശേഷമാണ് പാക്കറ്റ് തുറന്നതെന്നും ഭക്ഷണത്തില്‍ സ്‌ക്രൂ കണ്ടെത്തിയതില്‍ ഞെട്ടലുണ്ടാക്കിയെന്നും യാത്രക്കാരന്‍ പ്രതികരിച്ചു. സംഭവത്തില്‍ യാത്രക്കാരന്‍ എയര്‍ലൈന്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഭക്ഷണം കഴിച്ചത് എന്നതിനാല്‍ പരാതി യോഗ്യമല്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ക്ഷമ പറയണമെന്ന് എയര്‍ലൈന്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും വിമാനത്തില്‍…
Read Moreരാമായണത്തെയും മഹാഭാരതത്തെയും മോദിയെയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം; അധ്യാപികയെ പിരിച്ചുവിട്ടു
ബെംഗളൂരു: മഹാഭാരതത്തെയും രാമായണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണത്തെ തുടർന്ന് സ്‌കൂള്‍ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ട്. മംഗളൂരുവിലെ സ്‌കൂളിലെ അധ്യാപികയെയാണ് പ്രതിഷേധത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. തീരദേശ നഗരത്തിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപിക മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്ന് ആരോപണത്തിൽ പറയുന്നു. പ്രധാനമന്ത്രി മോദിക്കെതിരെയും അധ്യാപിക സംസാരിച്ചതായി ഇവര്‍ ആരോപിച്ചു. 2002ലെ ഗുജറാത്ത് കലാപവും ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും ചൂണ്ടികാണിച്ചാണ് അധ്യാപിക പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതെന്നും വലതുപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. കുട്ടികളുടെ…
Read Moreനഗരത്തിൽ പിങ്ക് ബസുകൾ പുനരാരംഭിക്കും; ബിഎംടിസി
ബെംഗളൂരു: ശക്തി പദ്ധതിയെ തുടർന്ന് സ്ത്രീ യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ സ്ത്രീകൾക്ക് മാത്രമായുള്ള പിങ്ക് ബസ് സർവീസുകൾ പുനരാരംഭിക്കുന്നതു പരിഗണനയിലെന്നു ബിഎംടിസി. തിരക്ക് നിയന്ത്രിക്കാൻ ഇതു ഗുണം ചെയ്യുമോയെന്നു പരിശോധിച്ചു വരികയാണെന്നു ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. സ്ത്രീ യാത്രക്കാർ കൂടുതലുള്ള റൂട്ടുകൾ കണ്ടെത്താനാണ് ശ്രമിക്കുന്നത്. 2006ൽ ബിഎംടിസി പിങ്ക് ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായതോടെ പിൻവലിക്കുകയായിരുന്നു. ശക്തി പദ്ധതി പ്രകാരം ഫെബ്രുവരി 10 വരെ 3599 കോടി രൂപയുടെ 150 കോടി സൗജന്യ ടിക്കറ്റുകളാണു സ്ത്രീകൾക്കു നൽകിയത്.
Read Moreസിൽക്ക് ബോർഡ്- കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം മെട്രോ പാത 2026 ൽ പൂർത്തിയാകും
ബെംഗളൂരു : ഏറെ കാത്തിരിക്കുന്ന ബെംഗളൂരു സിൽക്ക് ബോർഡ്- കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം മെട്രോ പാത 2026 ജൂണിൽ പൂർത്തിയാകുമെന്ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോത് പറഞ്ഞു. ഇതിന്റെ പ്രവൃത്തി സമയബന്ധിതമായി പുരോഗമിക്കുകയാണ്. റാഗിഗുഡ മുതൽ സെൻട്രൽ സിൽക്ക്‌ബോർഡ് വരെയുള്ള പാതയുടെ നിർമാണം ഇതിനോടകം 98 ശതമാനം പൂർത്തിയായി. ഡബിൾ ഡക്കർ മാതൃകയിലാണ് ഈ പാതയുടെ ഭൂരിഭാഗവും നിർമിക്കുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഹാസനിലും റായ്ച്ചൂരിലും നിർമിക്കുന്ന ചെറു വിമാനത്താവളങ്ങളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയപുരയിലെ വിമാനത്താവളത്തിൽ ഈ വർഷം സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.…
Read Moreകേന്ദ്രത്തെ കുറ്റപ്പെടുത്തി ഗവർണർ; കർണാടക നിയമസഭയിൽ ജയ് ശ്രീറാം വിളിച്ച് ബിജെപി എംഎൽഎമാർ
ബെംഗളൂരു∙ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ കർണാടക നിയമസഭയിൽ ബിജെപി എംഎൽഎമാർ ‘ജയ് ശ്രീറാം വിളിച്ചു. കാവി ഷാൾ ധരിച്ചു സഭയിലെത്തിയ ബിജെപി എംഎൽഎമാർ കോൺഗ്രസ് അംഗങ്ങൾക്കു ഷാൾ വിതരണം ചെയ്യാനും ശ്രമിച്ചു. കേന്ദ്രസർക്കാർ സംസ്ഥാനത്തോട് കടുത്ത അവഗണന കാട്ടുന്നതായി ഗവർണറുടെ നയപ്രഖ്യാപനത്തിൽ ആരോപിച്ചിരുന്നു. നികുതി പിരിക്കുന്നതിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള കർണാടക നികുതി വിഹിതം ലഭിക്കുന്നതിൽ പതിമൂന്നാം സ്ഥാനത്താണ്. വരൾച്ച ദുരിതാശ്വാസമായി കേന്ദ്ര സർക്കാരിനോടു 18,171 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും പ്രസംഗത്തിൽ പറയുന്നു.…
Read Moreനഗരത്തിൽ പരീക്ഷണം തുടങ്ങി സ്മാർട് സിഗ്നൽ എത്തി; സിഗ്നലുകൾ സ്ഥാപിച്ചിട്ടുള്ള 28 ജംക്‌ഷനുകളിൽ അറിയാൻ വായിക്കാം
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനുള്ള ജപ്പാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട് സിഗ്നൽ സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചു. അൾസൂരിലെ കെന്നിങ്സ്റ്റൺ റോഡ്, മർഫി റോഡ് എന്നിവിടങ്ങളിലാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരീക്ഷണം നടക്കുന്നത്. വാഹനങ്ങളുടെ തിരക്കിനനുസരിച്ചു സ്വയം നിയന്ത്രിക്കുന്ന സ്മാർട് സിഗ്നലുകൾ തിരക്കേറിയ 28 ജംക്‌ഷനുകളിൽ സ്ഥാപിച്ചു. വിശദമായ പരീക്ഷണത്തിനു ശേഷം മാർച്ച് അവസാനത്തോടെ മുഴുവൻ സിഗ്നലുകളുടെയും പ്രവർത്തനം ആരംഭിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി നഗര ഗതാഗത ഡയറക്ടറേറ്റ് കമ്മിഷണർ ദീപ ചോളൻ പറഞ്ഞു. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സെൻസറുകളുടെ സഹായത്തോടെ കാലതാമസം…
Read More