ബെംഗളൂരു: മയക്കുമരുന്ന് വിതരണക്കാരൻ ബെംഗളൂരു പോലീസിന്റെ പിടിയിൽ. നൈജീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീറ്റർ ഇകെഡി ബെലാൻവു (38) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട 12.60 ലക്ഷം രൂപയാണ് പിടികൂടിയത്. സിസിബി നാർക്കോട്ടിക് സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. 2023 നവംബറിൽ വിദ്യാരണ്യപൂർ പോലീസ് സ്റ്റേഷൻ പ്രതി പീറ്റർ ഐകെഡി ബെലൻവുവിനെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന പ്രതിയുടെ പക്കൽ നിന്ന് വിവിധ ബാങ്കുകളുടെ പണവും പാസ്ബുക്കും ഡെബിറ്റ് കാർഡുകളും കണ്ടെടുത്തു. കേസിന്റെ അന്വേഷണം തുടരുന്ന സിസിബി പോലീസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച…
Read MoreDay: 12 January 2024
ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവെ അപകടത്തിൽ പെട്ടു; യുവാക്കൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ജന്മദിനാഘോഷത്തിന് പോകുകയായിരുന്ന രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. രക്ഷിത് (22), കുശാൽ (24) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിഷേക്, നിശാന്ത്, മഞ്ജുനാഥ് എന്നിവരെ ഹാസൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി രക്ഷിതിന്റെ പിറന്നാൾ സുഹൃത്തുക്കൾ ചേർന്ന് ശാന്തിഗ്രാമിലെ ഫ്ലൈ ഓവറിൽ ആഘോഷിച്ചു. തുടർന്ന് യാത്ര ചെയ്യുക. യായിരുന്ന കാർ ഡ്രൈവറുടെ നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് റോഡരികിലെ വയലിലേക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്ന് രക്ഷിത് സംഭവസ്ഥലത്തും കുശാൽ ഹാസന്റെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…
Read Moreജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികൾ ബെംഗളൂരുവില്‍ പിടിയില്‍
ബെംഗളൂരു: കൊലപാതക കേസിലും പോലീസിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ ബെംഗളൂരുവില്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി ജോണ്‍സണും കൊല്ലം സ്വദേശി ഇജാസുമാണ് മരട് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരേയും പിടികൂടിയത്. 2019 ല്‍ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണ്‍സണ്‍. ജാമ്യത്തിലിറങ്ങിയ ജോണ്‍സണ്‍ പിന്നീട് നാടുവിടുകയായിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുന്നതിനിടെയാണ് ബെംഗളൂരു കെ. ആര്‍ പുരം റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാള്‍ പിടിയിലായത്. അന്തര്‍സംസ്ഥാന ലഹരിമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഇജാസ്. ഇയാള്‍ക്കെതിരെ കേരളത്തിനകത്തും പുറത്തുമായി…
Read Moreഉടൻ വിവാഹിതയാകാൻ പോകുന്നു, ലവ് മാര്യേജ് ആണ്; വിശേഷങ്ങൾ പങ്കുവച്ച് സ്വാസിക
സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് സ്വാസിക. തുടക്കം തമിഴിലൂടെയായിരുന്നു. തുടര്‍ന്ന് മലയാളത്തിലുമെത്തി. പക്ഷെ സ്വാസികയെ താരമാക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്. അതുകൊണ്ട സ്വാസിക എന്നാല്‍ മലയാളികള്‍ക്ക് ഇന്നും മിനിസ്‌ക്രീനിലെ സീതയാണ്. ചതുരം എന്ന സിനിമയിലൂടെ കരിയര്‍ ഗ്രാഫ് മാറി മറഞ്ഞ സ്വാസികയ്ക്ക് സിനിമാ രംഗത്ത് തിരക്കേറുകയാണ്. നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജില്‍ അറിയപ്പെട്ട സ്വാസിക ചതുരത്തില്‍ അതീവ ഗ്ലാമറസയായാണ് എത്തിയത്. നടിക്ക് ഇതിന്റെ പേരില്‍ പ്രശംസകളും കുറ്റപ്പെടുത്തലുകളും ഒരുപോലെ വന്നു. ചതുരത്തിലെ സ്വാസികയുടെ പ്രകടനം നിരൂപക പ്രശംസയും നേടി. സോഷ്യല്‍ മീഡിയയില്‍ സ്വാസിക അടുത്ത…
Read Moreനീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് മലയാളിതാരം മരിച്ച സംഭവം; സംഘാടകർ കുറ്റക്കാർ
ബെംഗളൂരു : കഴിഞ്ഞ നവംബറിൽ നടന്ന സൗത്ത് ഇന്ത്യ സി.ബി.എസ്.ഇ. സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ മലയാളിതാരം നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ചാമ്പ്യൻഷിപ്പിന്റെ സംഘാടനത്തിന് നേതൃത്വം നൽകിയ മുഹമ്മദ്, ഇലക്‌ട്രീഷ്യനായ കഗ്ഗാലിപുര സ്വദേശി ഹരീഷ് എന്നിവരെ പ്രധാന പ്രതികളാക്കിയാണ് കുറ്റപത്രം. കെങ്കേരിക്കടുത്ത് അഗര നാഷണൽ പബ്ലിക് സ്കൂളിൽനടന്ന ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ മാളയിലെ ഡോ. രാജു ഡേവിഡ് ഇന്റർനാഷണൽ സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിയും പുത്തൻചിറ തെക്കുംമുറി തരുപീടികയിൽ റഷീദിന്റെയും സെറീനയുടെയും മകനുമായ റോഷൻ റഷീദ് (17) മരിച്ച കേസിലാണ്…
Read Moreഅപൂര്‍വങ്ങളില്‍ അപൂര്‍വമായ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി നഗരത്തിലെ ആശുപത്രി
ബെംഗളൂരു: 36-കാരിയായ ഗര്‍ഭിണിക്ക് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ട്രിപ്പിള്‍ ബൈപാസ് അല്ലെങ്കില്‍ കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സിഎബിജി) ശസ്ത്രക്രിയയിലൂടെയാണ് 36 കാരിയായ യുവതിയുടെ ജീവൻ രക്ഷിച്ചത്. ലോകത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കേസാണിതെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. ചീഫ് കാര്‍ഡിയാക് സര്‍ജൻ എംഡി ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗര്‍ഭാവസ്ഥയുടെ അവസാന ട്രൈമസ്റ്ററിലുള്ള യുവതിക്ക് ടോട്ടല്‍ ആര്‍ട്ടീരിയല്‍ ട്രിപ്പിള്‍ വെസല്‍ കൊറോണറി ബൈപാസ് സര്‍ജറി നടത്തിയത്. ഇവര്‍ സുഖം പ്രാപിക്കുകയും, ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. അവള്‍…
Read Moreനാലു വയസുകാരനെ അമ്മ കൊലപ്പെടുത്തിയ കേസിൽ ടാക്‌സി ഡ്രൈവറുടെ മൊഴി ഇങ്ങനെ
ബെംഗളൂരു: ഹോട്ടല്‍ മുറിയില്‍ നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയ സുചന സേത്ത് ഗോവയില്‍ നിന്ന് കര്‍ണാടക വരെയുള്ള യാത്രയില്‍ ഒരുവാക്കുപോലും പറഞ്ഞിരുന്നില്ലെന്ന് ടാക്‌സി ഡ്രൈവര്‍. ഡ്രൈവര്‍ റെയ്‌ജോണിന്റെ അവസരോചിതമായ ഇടപെടലാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ പോലീസിന സഹായിച്ചത്. പത്ത് മണിക്കൂറലധികം നേരം യാത്ര ചെയ്തിട്ടും സുചന ഒരക്ഷരം പോലും തന്നോട് സംസാരിച്ചില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഗോവയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മകന കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗില്‍ നിറച്ച് ബംഗളരൂവിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വച്ച് സുചന സേത്ത് പിടിയിലായത്. അറസ്റ്റ്…
Read Moreബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയികൾ പ്രഖ്യാപിച്ചു ; യശ്വന്ത്പുർ – കൊച്ചുവേളി സർവീസ്, ബുക്കിങ് ആരംഭിച്ചു; സർവീസ് നാളെ
പൊങ്കൽ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് യശ്വന്ത്പുരിൽ നിന്ന് സതേൺ റെയിൽവേ ട്രെയിൻ പുതിയ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു മലയാളികൾക്ക് നാട്ടിലെത്താൻ ഏറെ സഹായകരമാകുന്ന സർവീസാണിത്. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലേക്കുള്ള ട്രെയിൻ സർവീസ് നാളെ രാത്രി 11:55ന് പുറപ്പെടും. മടക്കയാത്ര ഞായറാഴ്ച രാത്രി 10 മണിക്കാണ് ആരംഭിക്കുക. 06235 യശ്വന്ത്പുർ – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച രാത്രി 11:55ന് യാത്ര ആരംഭിച്ച് ഞായറാഴ്ച വൈകീട്ട് 7:10ന് കൊച്ചുവേളിയിലെത്തും. ട്രെയിൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 1…
Read Moreമകളുടെ വിവാഹത്തിന് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് പോലും നോക്കിയില്ല, രാധികയ്ക്ക് ആണ് കഷ്ടപ്പാട്; സുരേഷ് ഗോപിയെ കുറിച്ച് ജയറാം
സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ദുരിതങ്ങള്‍ കേട്ട് ലക്ഷക്കണക്കിന് രൂപ നല്‍കി അദ്ദേഹം നിരവധി പേരെ സഹായിച്ചിട്ടുണ്ട്. ബാങ്ക് വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാദ്ധ്യതയും സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവൻ ഇതിനുവേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ച് സ്വന്തം…
Read Moreഅടച്ചിട്ട കടമുറിയിൽ മനുഷ്യന്റെ തലയോട്ടി; കോഴിക്കോട് ഉണ്ടായത് ‘ദൃശ്യം’ മോഡൽ സംഭവം
കോഴിക്കോട്: അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയ പാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്. പോലീസെത്തി പരിശോധന നടത്തി. തലയോട്ടിക്ക് ആറ് മാസത്തെ പഴക്കം മാത്രമെയൊള്ളുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതില്‍ വ്യക്തതയില്ല.
Read More