ബെംഗളൂരു: ആദിവാസിയായ വീട്ടമ്മയെ വീട്ടില്‍നിന്നു വിളിച്ചിറക്കി നഗ്നയാക്കി പരേഡ് ചെയ്യിച്ചശേഷം വൈദ്യുതിപോസ്റ്റില്‍ കെട്ടിയിട്ട സംഭവത്തില്‍ എല്ലാ പ്രതികളും പോലീസ് പിടിയിലായതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. കുറ്റവാളികളെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. നിയമം അതിന്‍റെ വഴിക്കുപോകുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അനാസ്ഥയില്‍ ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. ബെലഗാവി ജില്ലയിലെ ന്യൂ വന്തമുറിയിലുണ്ടായ സംഭവം ഡിസംബര്‍ 12നാണു പുറംലോകം അറിയുന്നത്. ഇവരുടെ മകൻ അക്രമികളില്‍ ഒരാളുടെ മകളുമായി ഒളിച്ചോടിപ്പോയതിലുള്ള അമര്‍ഷമാണ് ഇതിനു പിന്നിലെന്നു…
Read MoreYear: 2023
താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർന്ന സംഘത്തെക്കുറിച്ച് സൂചന
ബെംഗളൂരു: എട്ടംഗ സംഘം താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കാറുമായി കടന്ന സംഭവത്തിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. സംഭവത്തിനു പിന്നിൽ ഹവാല ഇടപാടുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടോടെയാണ് ചുരത്തിലെ ഒമ്പതാം വളവിനു താഴെ കവര്‍ച്ച നടന്നത്. മൈസൂരുവില്‍ നിന്ന് കൊടുവള്ളിയിലേക്ക് വരുകയായിരുന്ന മൈസൂരു ലഷ്കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27)യാണ് ആക്രമണത്തിന് ഇരയായത്. എന്നാല്‍, വിശാല്‍ വെള്ളിയാഴ്ചയാണ് താമരശ്ശേരി പോലീസിൽ പരാതി നല്‍കിയത്.…
Read Moreമുടി മുറിക്കാൻ അധിക നിരക്ക്, ഹോട്ടലിൽ കസേരയിൽ ഇരിക്കാൻ വിലക്ക്; ദളിതർക്കെതിരെ വിവേചനം വർധിക്കുന്നു
ബെംഗളൂരു : മുടിമുറിക്കുന്നതിന് അമിത നിരക്ക് ഈടാക്കുകയും ഹോട്ടലുകളിൽ കസേരകളിലിരിക്കുന്നതിന് വിലക്കേർപ്പെടുത്തിയും സംസ്ഥാനത്ത് ദളിതർക്കെതിരേ വിവേചനം കാണിക്കുന്നതായി ആരോപണം. ധാർവാഡ് ജില്ലയിലെ കുണ്ട്‌ഗോൽ റൊത്തിഗവാഡ് ഗ്രാമത്തിലാണ് വിവേചനം നടന്നതായി പറയുന്നത്. തങ്ങൾക്കെതിരേയുള്ള വിവേചനം അവസാനിപ്പിക്കാൻ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദളിത് വിഭാഗത്തിൽ നിന്നുള്ള ഏതാനും പേർ താലൂക്ക് ഓഫീസിൽ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. റൊത്തിഗവാഡിൽ 40 ദളിത് കുടുംബങ്ങളാണുള്ളത്. ഗ്രാമത്തിലെ ബാർബർ ഷോപ്പുകളിൽ നിന്ന് മുടിമുറിക്കുന്നതിന് 500 രൂപയാണ് ദളിതരിൽ നിന്ന് ഈടാക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു. ഇതരജാതിയിൽപ്പെട്ടവരുടെ അനുവാദം വാങ്ങിയാൽമാത്രമേ ബാർബർ ഷോപ്പിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. ഇതോടെ…
Read Moreബിജെപി യുടേത് നാണം കെട്ട രാഷ്ട്രീയം ആണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ബെളഗാവി വിഷയത്തെ രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ രാഷ്ട്രീയവത്കരിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പി ഭരണകാലത്ത് സ്ത്രീകൾക്കെതിരെ നിരവധി അക്രമങ്ങളാണ് കർണാടകയിൽ നടന്നത്. എന്നാൽ, ഇതെല്ലാം മറന്നാണ് നഡ്ഡ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നത്. വീട്ടമ്മക്കു നേരെയുണ്ടായ അതിക്രമം അങ്ങേയറ്റം അപലപനീയമാണ്. എന്നാൽ, രാഷ്ട്രീയ ആയുധമാക്കാൻ ഇതിനെ ചൂഷണം ചെയ്യുന്ന ബി.ജെ.പി നിലപാട് നാണംകെട്ടതാണ്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആഭ്യന്തരമന്ത്രിയും വനിത ശിശുക്ഷേമ മന്ത്രിയും അതിജീവിതയെ ആശുപത്രിയിൽ സന്ദർശിച്ചതും നഷ്ടപരിഹാരം പ്രഖ്യാപിച്ചതും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. കുറ്റവാളികൾക്കെതിരെ കർശന നടപടി തന്നെ…
Read Moreബിഎംടിസി സർവീസ് പുതിയ 3 റൂട്ടുകളിലേക്ക് കൂടി
ബെംഗളൂരു: ബിഎംടിസി മൂന്നു പുതിയ റൂട്ടുകളിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. *റൂട്ട് നമ്പർ 377 ബിഡദി ബസ് സ്റ്റേഷൻ- ഹാരോഹള്ളി ബസ് സ്റ്റേഷൻ ( ബൈരമംഗല ക്രോസ്,അബാനകുപ്പെ,കാഞ്ചഗാരനഹള്ളി വഴി) *328 എച്ച് എഫ് വർത്തൂർ കൊടി ബുഡിഗരെ ക്രോസ് ( വൈറ്റ് ഫീൽഡ് പോസ്റ്റ് ഓഫീസ്,സീഗേഹള്ളി വഴി ) * 60 ഇ /8 ബ്രിന്ദാവന നഗർ -കുവേമ്പു നഗർ ( ചാമരാജ് നഗർ, ജയനഗർ ഫോർത്ത് ബ്ലോക്ക് വഴി)
Read Moreകാറിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കാസുവിനഹള്ളിയിലെ സമൃദ്ധി അപ്പാർട്ട്‌മെന്റിന് മുന്നിൽ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ജോഗ് ജൂതറിലെ അർബിന (3) എന്ന കുട്ടിയാണ് മരിച്ചത്. ഡിസംബർ 9 ന് നടന്ന ഈ സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്. സംഭവത്തിൽ ബെല്ലന്തൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി കാറിടിച്ച് മരിച്ചതായി വ്യക്തമായത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് കൂടുതൽ അന്വേഷണത്തിനായി ബെല്ലന്തൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Read Moreമാക്കൂട്ട ചുരം റോഡ് അറ്റകുറ്റപ്പണിക്ക് എം .എം.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
ബെംഗളൂരു: വീരാജ്‌പേട്ട- മാക്കൂട്ടം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും ഉടനെ അറ്റകുറ്റപ്പണികൾ നടത്തി യാത്ര സുഖകരമാക്കുന്നതിനും മലബാർ മുസ്ലിം അസോസിയേഷൻ എൻ. എ.ഹാരിസ് എംഎൽഎ മുഖേന മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നൽകി. ഉടനെ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ഡിറ്റേൽസ് പ്രോജക്ട് റിപ്പോർട്ട്(D P R) തയ്യാറാക്കിസമർപ്പിക്കുന്നതിനും ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി എൻ.എ. ഹാരിസ് എംഎൽഎ പറഞ്ഞു. കണ്ണൂർ ഭാഗത്ത് നിന്ന് കുടക് ,മൈസൂരു,ഹാസൻ ,ബെംഗളൂരു ഭാഗത്തേക്ക് യാത്ര ചെയ്യാനുള്ള ഏക വഴിയാണിത്. ഈറോഡ് പൊട്ടിപ്പൊളിഞ്ഞത് കാരണം യാത്ര ദുഷ്കരമായിട്ട് മാസങ്ങളായി. ചരക്ക് വാഹനങ്ങൾ…
Read Moreവീണ്ടും കോവിഡ്; മുൻകരുതൽ സ്വീകരിച്ച് കർണാടക
ബെംഗളൂരു: ഇന്ത്യ ഉൾപ്പെടെ ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് വൈറസ് വീണ്ടും. കേരളത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ മുൻകൂർ തയ്യാറെടുപ്പ് മോക്ക് ഡ്രിൽ നടത്താൻ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ ആശുപത്രികളിലും ഐസിയു കിടക്കകളുടെ ശേഷി, ഓക്‌സിജന്റെ ലഭ്യത, മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ ലഭ്യത എന്നിവ പരിശോധിക്കാൻ എല്ലാ ആശുപത്രികളിലും മുന്നൊരുക്ക പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ ആശങ്കാജനകമല്ലെങ്കിലും ഇത്തരമൊരു സാഹചര്യം ആവർത്തിച്ചാൽ സജ്ജമാകാനുള്ള നടപടികൾ സ്വീകരിക്കും. ബെംഗളൂരു…
Read Moreമാനേജർ പരിഹസിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: അവധി ചോദിച്ചതിന്റെ പേരിൽ മാനേജർ പരിഹസിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. പീനിയയിലെ സ്വകാര്യ വാച്ച് ഫാക്ടറി ജോലി ചെയ്തിരുന്ന ഗോവിന്ദ രാജു ആണ് ദാസറഹള്ളിയിലെ അപ്പാർട്ട്മെന്റിലെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മരണത്തിന് ഉത്തരവാദി കമ്പനി സൂപ്പർവൈസർ ഗുരുരാജ്, മാനേജർ നഞ്ചപ്പ എന്നിവരാണെന്ന് കാണിച്ചുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഇരുവർക്കും എതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ കാർ യാത്രക്കാരെ തടഞ്ഞ് 9.13 ലക്ഷത്തിന്റെ സ്വർണം കവർന്നു
ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ രാമനഗരയ്ക്ക് സമീപം കാർ യാത്രക്കാരെ തടഞ്ഞ് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി 9.13 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ കവർന്നു. ചന്നപട്ടണയിൽ നിന്നും ബെംഗളൂരുവിലേക്ക് വരുന്ന യാത്രക്കാരെയാണ് ആക്രമിച്ച് കവർച്ച നടത്തിയത്. ഹേമഞ്ചല, അങ്കയ്യ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ചയ്ക്ക് ഇരയായത്.
Read More