സെക്സ് നിർബന്ധം; തുറന്ന് പറഞ്ഞ് നടി സാമന്ത

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി സാമന്ത. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. തന്റെ പേരില്‍ സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസും ആരംഭിച്ചിരിക്കുകയാണ് സാമന്ത. ത്രലാല മൂവിംഗ് പിക്‌ചേഴ്‌സ് എന്ന പേരിലാണ് പുതിയ സംരംഭം. കഴിഞ്ഞ ദിവസമായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം സാമന്ത പങ്കുവച്ചത്. ഇപ്പോഴിതാ സാമന്തയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുൻപ് JFWനു നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. റാപ്പിഡ്-ഫയര്‍ റൗണ്ടില്‍, ഭക്ഷണം അല്ലെങ്കില്‍ സെക്സ്? ഏതു തിരഞ്ഞെടുക്കും എന്ന ചോദ്യത്തിനു ഉത്തരം നല്‍കുകയായിരുന്നു സാമന്ത. ‘സെക്സ്…

Read More

ട്രെയിനിടിച്ച് 80 ലധികം ആടുകൾ ചത്തു 

ബെംഗളൂരു: ഷിഡ്‌ലഘട്ട താലൂക്കിലെ ലക്കഹള്ളി ഗ്രാമത്തിന് സമീപം നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 80ലധികം ആടുകൾ ട്രെയിനിടിച്ച് ചത്തു. ചിക്കബല്ലാപ്പൂരിൽ നിന്ന് കോലാറിലേക്ക് ട്രെയിൻ ഓടുമ്പോഴാണ് അപകടമുണ്ടായത്. ഹുസാഹുദ്യ സ്വദേശികളായ അഞ്ജിനപ്പ, മുനിനാരായണൻ, ദേവരാജ് എന്നിവരുടെ ആടുകളാണ് ചത്തത്. റെയിൽവേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേ ട്രാക്കിന് സമീപം ആടുകൾ മേഞ്ഞുനടക്കുമ്പോൾ നായ്ക്കൾ ആട്ടിൻകൂട്ടത്തെ ആക്രമിക്കുകയായിരുന്നുവെന്ന് ആടുകളുടെ ഉടമ അഞ്ജിനപ്പ പറഞ്ഞു. ഇതോടെ ഭയന്ന ആടുകൾ രക്ഷപ്പെടാൻ പാളത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അതേ സമയം ആടുകൾക്ക് മുകളിലൂടെ ട്രെയിൻ പാഞ്ഞുകയറുകയായിരുന്നു. ആടുകളെ ആശ്രയിച്ചാണ് ഞങ്ങൾ…

Read More

സമൂഹമാധ്യമത്തിലെ പോസ്റ്റ്‌; നടൻ ചേതൻ അഹിംസക്കെതിരെ പരാതി 

ബെംഗളൂരു: നാദപ്രഭു കെംപഗൗഡയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഷെയർ ചെയ്തുവെന്നാരോപിച്ച് നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ അഹിംസയ്‌ക്കെതിരെ ശേഷാദ്രിപുരം പോലീസ് സ്‌റ്റേഷനിൽ പരാതി. അഭിഭാഷകനായ ആർഎൽഎൻ മൂർത്തി ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നടന്റെ പോസ്റ്റ്‌ ഇങ്ങനെ ആയിരുന്നു.. കെംപെഗൗഡ – ഫ്യൂഡൽ ജാതി ലോബികളുടെ സ്വാധീനം കാരണം ഇപ്പോൾ കർണാടകയിലെ പ്രമുഖ ഐക്കണായി മാറിയ ഒരു ചെറിയ ചരിത്ര വ്യക്തി. ടിപ്പു സുൽത്താൻ – ചരിത്രപരമായി വളരെ പ്രാധാന്യമുള്ള വ്യക്തിയാണ്, അദ്ദേഹത്തിന്റെ ജനനം ഒരു മുസ്ലീം എന്നത് ഇന്നത്തെ അംഗീകാരത്തിന് തടസ്സമാണ്. നിർഭാഗ്യവശാൽ,…

Read More

സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ശുചിമുറി മാലിന്യം വൃത്തിയാക്കിച്ചു; വീഡിയോ പുറത്തായതോടെ വ്യാപക പ്രതിഷേധം 

ബെംഗളൂരു: കോലാർ ജില്ലയിൽ റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികളെ കൊണ്ട് മലമൂത്ര വിസർജ്ജനക്കുഴി വൃത്തിയാക്കിച്ചതായി പരാതി. മാലൂർ താലൂക്കിലെ മൊറാർജി റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. സീനിയർ അധ്യാപികയുടെ സാന്നിധ്യത്തിൽ കുട്ടികളെ മലമൂത്രവിസർജ്ജന കുഴിയിൽ ഇറക്കി വൃത്തിയാക്കിച്ചതായാണ് വിവരം. റസിഡൻഷ്യൽ സ്‌കൂളിലെ മുതിർന്ന അധ്യാപകരും ജീവനക്കാരും ചേർന്ന് മലമൂത്ര വിസർജന കുഴിയിൽ ഇറക്കി വൃത്തിയാക്കിച്ചതായി വിദ്യാർത്ഥികൾ രക്ഷിതാക്കളോട് പറഞ്ഞു. കൂടാതെ ഇത് സംബന്ധിച്ച വീഡിയോകളും വൈറലായിട്ടുണ്ട്.

Read More

കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ല; നയൻ‌താരയെ അധിക്ഷേപിച്ച് നടൻ

തെന്നിന്ത്യൻ നടി നയൻതാരയെ അധിക്ഷേപിച്ച്‌ നടൻ ബയല്‍വാന്‍ രംഗനാഥന്‍. കുഞ്ഞുങ്ങളെ ദൈവം നിങ്ങള്‍ക്ക് തന്നില്ലെന്നും മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുകയാണെന്നും നടൻ ആക്ഷേപിച്ചു. നയന്‍താരക്ക് പണത്തോട് ആര്‍ത്തിയാണ് എന്ന ഗുരുതര ആരോപണവും രംഗനാഥൻ ഉയര്‍ത്തുന്നുണ്ട്. മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ചപ്പോള്‍ നടി സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. നടിയുടെ സഹായ രീതിയാണ് വിമര്‍ശനത്തിന് കാരണമായത്. തന്റെ കമ്പനിയുടെ പേരിലായിരുന്നു നടി സാനിറ്ററി നാപ്കിനുകളും ഭക്ഷണ സാധനങ്ങളും കൈമാറിയത്. കമ്പനിയുടെ പരസ്യ ബോര്‍ഡുകളുള്ള വാഹനത്തില്‍ സഹായം എത്തിച്ചതാണ് വിമര്‍ശനം ഉയരാൻ കാരണം. ജനങ്ങളുടെ ദുരിതം പ്രമോഷന് വേണ്ടി ഉപയോഗിച്ചു…

Read More

പുതുവത്സരാഘോഷം; സജീവമകനൊരുങ്ങുന്ന ലഹരി വിപണിയെ വരിഞ്ഞുമുറുക്കി പോലീസ് 

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന നഗരത്തിൽ വിദേശ മയക്കുമരുന്ന് എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധന. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്റെ ഭാഗമായി സിസിബി പോലീസ് അടുത്തിടെ രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ ലിയനാർഡ് ഒക്വുഡിലി (44) എന്ന ആഫ്രിക്കൻ വംശജനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും 21 കോടി രൂപ പിടികൂടുകയും ചെയ്തിരുന്നു. 16 കിലോ ഭാരമുള്ള വിലപിടിപ്പുള്ള മയക്കുമരുന്ന്, 500 ഗ്രാം തൂക്കമുള്ള കൊക്കെയ്ൻ, ഒരു മൊബൈൽ ഫോൺ, എന്നിവ പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സാൻഡൽവുഡിലെ ചില നടന്മാരും നടിമാരുമായി…

Read More

മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി താഴെ വീണ യുവതിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. 35 കാരിയായ റീനയയാണ് മരിച്ചത്. ഡൽഹി ഇന്ദർലോക് സ്റ്റേഷനിലാണ് അപകടം നടന്നത്. വ്യാഴാഴ്ചയാണ് മെട്രോയുടെ വാതിലിൽ സാരിയുടെ ഒരു ഭാഗം കുടുങ്ങുകയും താഴെ വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ചയാണ് റീന മരിച്ചത്. അതേസമയം,അപകടം നടന്നത് ട്രെയിനിൽ കയറുമ്പോഴാണോ ഇറങ്ങുമ്പോഴാണോ എന്ന് വ്യക്തമല്ലെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ അന്വേഷണം നടത്തുമെന്ന് ഡൽഹി മെട്രോ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനുജ്…

Read More

സ്വിഗിയിൽ ഓർഡർ ചെയ്ത സലാഡിൽ ജീവനുള്ള ഒച്ച്; പരാതിയുമായി ബെംഗളൂരു സ്വദേശി

ബെംഗളൂരു: ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം വാങ്ങിക്കഴിക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇത്തരത്തിൽ ഫുഡ് ഡെലിവറി ആപ്പുകൾ വഴി ലഭിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് പരാതിയുയരുന്നതും ആദ്യമായല്ല. ചത്ത പല്ലിയും എലിയുമെല്ലാം ഭക്ഷണത്തിൽ നിന്ന് കിട്ടിയെന്ന പരാതികൾ ഇടക്കിടക്ക് ഉയരാറുണ്ട്. ഇവ സോഷ്യൽമീഡിയയിലും വൈറലാകാറുണ്ട്. അത്തരത്തിലൊരു പരാതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാകുന്നത്. ബംഗളൂരുവിലെ ധവാൻസിങ് എന്ന യുവാവ് സ്വിഗ്ഗി ആപ്പ് വഴി സാലഡ് ഓർഡർ ചെയ്തു. സാലഡ് തുറന്നുനോക്കിയപ്പോൾ അതിനുള്ളിൽ ജീവനുള്ള ഒച്ച് ഇഴയുന്നതാണ് കണ്ടത്. ഇതിന്റെ വീഡിയോയും യുവാവ് സാമൂഹ്യമാധ്യമങ്ങളായ എക്‌സിലും റെഡ്ഡിറ്റിലും പങ്കുവെച്ചു. ബംഗളൂരുവിലെ…

Read More

ബെംഗളൂരുവിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് 15,285 നായ്ക്കളുടെ കടിയേറ്റ കേസുകൾ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലകെയിൽ (ബിബിഎംപി) 15,285 നായ്ക്കളുടെ കടിയേറ്റ ആളുകൾ ചികിത്സതേടിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ഈ കേസുകളിൽ ഭൂരിഭാഗവും നഗരത്തിന്റെ പ്രധാന പ്രദേശങ്ങളുടെ പകുതിയോളം വരുന്ന കിഴക്ക്, പടിഞ്ഞാറൻ മേഖലകളിലാണ് സംഭവിച്ചത്. കഴിഞ്ഞ നാല് വർഷമായി ഈ സംഖ്യകളിൽ കാര്യമായ വർദ്ധനവോ കുറവോ ഉണ്ടായിട്ടില്ലെന്ന് ബിബിഎംപി റിപ്പോർട്ട് ചെയ്യുന്നുവെങ്കിലും തെരുവ് നായ്ക്കൾക്ക് ചിട്ടയായ വാക്സിനേഷൻ നൽകേണ്ടതിന്റെ ആവശ്യകതയാണ് ഡാറ്റ അടിവരയിട്ട് സൂചിപ്പിയക്കുന്നത്. ഈ വർഷം സെപ്റ്റംബർ വരെ, ഈസ്റ്റ് സോണിൽ 4,109 കേസുകളും വെസ്റ്റ് സോണിൽ ഏകദേശം 3,654 കേസുകളും…

Read More

സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 7 പേർക്ക് സാരമായി പരിക്കേറ്റു 

ബെംഗളൂരു: ബെലഗാവിയിൽ ശനിയാഴ്ച അർദ്ധരാത്രി ഗോകാക്ക് താലൂക്കിലെ അക്കത്തൻഗരഹല ഗ്രാമത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 9 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ വീടിന്റെ ഓടുകൾ പറന്നു പോകുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. രാജശ്രീ നിർവാണി, അശോക നിർവാണി, സോമനഗൗഡ നിർവാണി, ദീപാ നിർവാണി, മക്കളായ നവീന നിർവാണി, വിദ്യാ നിർവാണി, 9 മാസം പ്രായമുള്ള ബസനഗൗഡ നിർവാണി എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ബെൽഗാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ…

Read More