വാഹനാപകടത്തിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: ബെംഗളുരുവിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു. കോനൂർ വർഗീസിന്റെയും ഷീനയുടെയും മകൻ അഭിജിത്ത് 23 ആണ് മരിച്ചത്. അഭിജിത് സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. സംസ്ക്കാരം ഇന്ന് കോനൂർ സൈന്റ്റ് ജോസഫ്‌സിൽ നടക്കും

Read More

ഡ്രൈവിംഗ് പഠിക്കാൻ ഇനി ഇരട്ടി ചാർജ്; 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും; വിശദാംശങ്ങൾ

ബെംഗളൂരു : സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളിലെ പരിശീലന ഫീസ് വർധിപ്പിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഫോർ വീലർ ഓടിക്കാൻ പഠിക്കാൻ പലരും കൊതിക്കുന്ന കാര്യമാണ്. പക്ഷേ, ഇപ്പോഴല്ല, വീണ്ടും ഡ്രൈവിംഗ് സ്‌കൂളിൽ പോയി പഠിക്കാൻ സമയമില്ല ഒന്ന് ഫ്രീ ആകട്ടെ എന്ന് ചിന്തിക്കുന്ന ആളുകളാണ് പലരും. ചിലപ്പോഴൊക്കെ അതിനുള്ള പണം ക്രമീകരിച്ച് പഠിക്കണം എന്ന് കരുതുന്നവരുണ്ട്. എന്നാൽ, ഡ്രൈവിംഗ് പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇരുട്ടടിപോലെയുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ലൈറ്റ് മോട്ടോർ വെഹിക്കിൾ, മോട്ടോർ സൈക്കിൾ, ഓട്ടോ റിക്ഷ, ട്രാൻസ്പോർട്ട് വെഹിക്കിൾ എന്നിങ്ങനെ…

Read More

അയ്യപ്പ മാലധാരികൾക്ക് കോവിഡ് പരിശോധന; രോഗബാധിതരുടെ എണ്ണം ഇരട്ടി, പുതുവർഷം കർശന നിയമങ്ങളിലേക്കോ?

ബെംഗളൂരു: ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ നോവൽ കൊറോണ വൈറസ് (കോവിഡ് വൈറസ്) വീണ്ടും സജീവമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാണ്. നിലവിൽ, അയൽസംസ്ഥാനമായ  കേരളത്തിൽ കൊവിഡ് സബ് വേരിയന്റ് ജെഎൻ.1 കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിതിന്റെ ഭാഗമായി , കർണാടകയിൽ കോവിഡ് പരിശോധന ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചാൽ പുതുവർഷത്തോടനുബന്ധിച്ച് കർശന നടപടികളെടുക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. പുതിയ മ്യൂട്ടന്റ് വൈറസുകളെ കണ്ടെത്താൻ ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. ജെഎൻ.1 വൈറസ്…

Read More

36 കാരിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ 

ബെംഗളൂരു: അഞ്ച് മക്കളുടെ അമ്മയായ യുവതിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു. ഹോസ്ദുർഗിൽ താമസിക്കുന്ന കാസർകോട് സ്വദേശിനിയായ 36കാരിയാണ് പീഡനത്തിനിരയായത്. ശനിയാഴ്ചയാണ് യുവതി കാറിനുള്ളിൽ പീഡനത്തിനിരയായത്. കാഞ്ഞങ്ങാടു നിന്ന് യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോയി തെങ്ങിൻതോപ്പിൽ നിർത്തിയിട്ട ശേഷം കാറിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ യുവതി പോലീസിൽ നൽകിയ പരാതിപ്രകാരം കാഞ്ഞങ്ങാട് സ്വദേശി മജീദിനെതിരെ ഹോസ്ദുർഗ് പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. പ്രതിയും യുവതിയും മുൻ പരിചയമുണ്ട്. യുവതിയുടെ കുട്ടിക്ക് സുഖമില്ലാത്ത സമയം സഹായിക്കാനെന്ന പേരിൽ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഈ പരിചയത്തിലാണ് യുവതിയെ കാറിൽ…

Read More

താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞ് 68 ലക്ഷം കവർന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ 

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. എറണാകുളം കുഞ്ഞിക്കൈകളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തു പറമ്പിൽ ഷാമോൻ (23) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്പി ഡോ. അർവിന്ദ് സുകുമാർ ഐപിഎസിന്റെ കീഴിലുള്ള സംഘം ഇടപ്പള്ളിയിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിസംബർ 13നായിരുന്നു സംഭവം. രാവിലെ എട്ടു മണിയോടെ ചുരം എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ വച്ച് സ്വർണം വാങ്ങാനായി മൈസൂരുവിൽ…

Read More

കെഎസ്ആർടിസി ട്രക്കുകൾ എത്തി; കാർഗോ സർവീസ് 23 ന് ആരംഭിക്കും 

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കാർഗോ സർവീസ് ഉടൻ ആരംഭിക്കും. ഇതിനായി ടാറ്റ കമ്പനിയുടെ പുതിയ ട്രക്കുകൾ കെഎസ്ആർടിസി കോർപ്പറേഷനിൽ എത്തി. സംസ്ഥാനത്ത് കാർഗോ സർവീസ് ഡിസംബർ 23ന് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ഉദ്ഘാടനം ചെയ്യും. ഡിസംബർ 15ന് പദ്ധതിക്ക് തുടക്കമിടാനായിരുന്നു മുൻപ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പലകാരണങ്ങളാൽ അത് മാറ്റിവച്ചു. ഇപ്പോൾ സർവീസ് ആരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ച് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൂനെയിലെ ടാറ്റ യൂണിറ്റിൽ കെഎസ്ആർടിസിയുടെ ആവശ്യാനുസരണം 6 ടൺ ശേഷിയുള്ള ട്രക്കുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. 20 ട്രക്കുകൾ ട്രാൻസ്‌പോർട്ട്…

Read More

യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; രക്ഷിക്കാൻ എത്തിയ ഭർത്താവിനെ പ്രതി ആക്രമിച്ചു

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഗ്രാമത്തിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് പരിക്കേറ്റു. ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതികൾ ഭർത്താവിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ദമ്പതികളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതി നവീൻ എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൈസൂരുവിലെ ഒരാളുടെ തോട്ടത്തിൽ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ദമ്പതികൾ. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. തോട്ടത്തിൽ ഇലക്ട്രിക് ഫ്യൂസ് ഇടാൻ പോയതായിരുന്നു ഭർത്താവ്. ആരുമില്ലാത്ത സമയത്ത് ജോലിക്ക് പോയ യുവതിയെയാണ് പ്രതി…

Read More

അവധി ആഘോഷിക്കാൻ പോയ അഞ്ചംഗ കുടുംബം മുങ്ങി മരിച്ചു 

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരാസിയിലെ ശൽമലയിൽ അവധി ആഘോഷിക്കാൻ പോയ ഒരേ കുടുംബത്തിലെ അഞ്ച് പേർ മുങ്ങിമരിച്ചു. ഷിർസിയിലെ ഭൈരുംബെയ്‌ക്ക് സമീപമുള്ള ശൽമല നദിയിലാണ് സംഭവം. മരിച്ചവരെല്ലാം ഷിർസി നഗരത്തിൽ നിന്നുള്ളവരാണ്. രമണാബായിയിലെ മൗലാന അഹമ്മദ് സലീം ഖലീൽ (44), നദിയ നൂർ അഹമ്മദ് ഷെയ്ഖ് (20), കസ്തൂരബാ നഗരത്തിലെ മിസ്ബ തബസും (21), രമണാബായിയിലെ നബീൽ നൂർ അഹമ്മദ് ഷെയ്ഖ് (22), യുവാവ് ഉമർ സിദ്ദിഖ് (23) എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി വൈകുന്നേരത്തോടെ മൂന്ന് പേരുടെ…

Read More

മൊബൈൽ ടവർ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു 

ബെംഗളൂരു: ലഗ്ഗേരിയിലെ പാർവതിപുരിൽ ഇന്ന് ഉച്ചയോടെയാണ് ക്രെയിനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശി ജിതിൻ കുമാർ (19) ആണ് മരിച്ചത്. മൊബൈൽ ടവറിൽ ബാറ്ററി ഘടിപ്പിക്കാൻ കൊണ്ടുവന്ന ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ സ്പർശിച്ചതിനെ തുടർന്നാണ് അപകടം. ഡിസംബർ എട്ടിന് പഴയ കെട്ടിടം പൊളിക്കുന്നതിനിടെ മൊബൈൽ ടവർ തകർന്നുവീണിരുന്നു. ടവർ പില്ലർ നന്നാക്കാനാണ് ക്രെയിൻ എത്തിച്ചത്. ജിതിൻ ഗൈഡ് ചെയ്യുമ്പോൾ സഹോദരൻ ക്രെയിൻ പ്രവർത്തിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ റോഡരികിലെ വൈദ്യുത കമ്പി ക്രെയിനിൽ തട്ടി. ക്രെയിനിൽ കൈവച്ച് നിൽക്കുകയായിരുന്ന ജിതിൻ…

Read More

ഡ്രൈവർക്ക് തലകറക്കം: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു ;നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ: ഡ്രൈവര്‍ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് വൻ അപകടം. നിയന്ത്രണംവിട്ട കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്. അരൂര്‍ സിഗ്നലില്‍ നിര്‍ത്തിയിരുന്ന 5 വാഹനങ്ങള്‍ക്ക് പിന്നിലാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറിയത്. വിവിധ വാഹനങ്ങളിലുള്ള 12 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. വൈകിട്ട് 6.30ന് ആയിരുന്നു അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് സിഗ്നല്‍ കാത്തുനിന്ന ബൈക്ക് യാത്രികനെ ആദ്യം ഇടിച്ചു വീഴ്ത്തി. മുന്നിലുണ്ടായിരുന്ന രണ്ട് കാറും…

Read More