അയ്യപ്പ മാലധാരികൾക്ക് കോവിഡ് പരിശോധന; രോഗബാധിതരുടെ എണ്ണം ഇരട്ടി, പുതുവർഷം കർശന നിയമങ്ങളിലേക്കോ?

ബെംഗളൂരു: ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ നോവൽ കൊറോണ വൈറസ് (കോവിഡ് വൈറസ്) വീണ്ടും സജീവമാകുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാണ്. നിലവിൽ, അയൽസംസ്ഥാനമായ  കേരളത്തിൽ കൊവിഡ് സബ് വേരിയന്റ് ജെഎൻ.1 കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്.

മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിതിന്റെ ഭാഗമായി , കർണാടകയിൽ കോവിഡ് പരിശോധന ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചാൽ പുതുവർഷത്തോടനുബന്ധിച്ച് കർശന നടപടികളെടുക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്.

പുതിയ മ്യൂട്ടന്റ് വൈറസുകളെ കണ്ടെത്താൻ ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. ജെഎൻ.1 വൈറസ് ബാധ സ്ഥിരീകരിച്ചാൽ വലിയ പ്രശ്‌നമുണ്ടാകും.

രോഗബാധിതരുടെ എണ്ണം കൂടിയാൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കും. ജലദോഷവും പനിയും ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിലവിൽ നിർദേശിച്ചിട്ടുണ്ട്.

കേരളത്തോട് ചേർന്നുള്ള ജില്ലകളിൽ കൊവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പനിയും ജലദോഷവും വർധിക്കുന്ന സാഹചര്യത്തിൽ 10 പേരിൽ ഒരാളുടെ തൊണ്ടയിലെ സ്രവം ജീനോമിക് സീക്വൻസിങ്ങിന് അയക്കും.

ആയിരക്കണക്കിന് അയ്യപ്പസ്വാമി മാലാധാരികളാണ് പ്രധാനമായും കേരളത്തിലെത്തുന്നത്.

അതിനാൽ കേരളത്തിൽ പോയവരിൽ രോഗലക്ഷണങ്ങൾ കണ്ടാൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ നിർദേശിക്കും.

കർണാടകയിൽ ഇതുവരെ 58 കോവിഡ് പോസിറ്റീവ് കേസുകളുണ്ട്. ഇതിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

നാല് മാസത്തിനുള്ളിൽ ഒരാൾ കൊറോണ ബാധിച്ച് മരിച്ചു, ഇപ്പോൾ കൊറോണ വർദ്ധിക്കുമെന്നാണ് വിവരം.

അതിനാൽ ഉദ്യോഗസ്ഥർ കേന്ദ്ര ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

അതേസമയം കൊവിഡിനെ നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണ് എന്ന് സംസ്ഥാനത്തെ കോവിഡ് -19 പ്രശ്നത്തെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൂബ്ലിയിൽ പ്രതികരിച്ചു.

ആരോഗ്യമന്ത്രിയുമായി സംസാരിച്ചുവെന്നും വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചട്ടുണ്ടെന്നും. എല്ലാവിധ നടപടികൾക്കും സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us