ബെംഗളൂരു: കേരളത്തില്‍ കോവിഡിന്റെ പുതിയ വകഭേദം സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാസ്‌ക് ധരിക്കാന്‍ സർക്കാർ നിര്‍ദേശം. മുതിര്‍ന്ന പൗരന്മാരും രോഗബാധിതരുമായ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നിര്‍ദേശിച്ചത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഹൃദയസംബന്ധമായ രോഗങ്ങളും മറ്റ് അസുഖങ്ങളുമുള്ളവര്‍ മാസ്‌ക് ധരിക്കണം. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത…
Read MoreYear: 2023
ഒടുവിൽ കൂട്ടിലായി വയനാട്ടിലെ ആളെക്കൊല്ലി കടുവ
കല്‍പ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി. കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കൂടല്ലൂരില്‍ കര്‍ഷകനെ കടുവ കടിച്ചുകൊന്ന സംഭവമുണ്ടായി പത്തു ദിവസത്തിനുശേഷമാണ് കടുവ കെണിയിലകപ്പെടുന്നത്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തായി തന്നെ ഏറ്റവും ആദ്യം സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിലാണ് കടുവ ഇപ്പോൾ കുടങ്ങിയത്. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടുവ കടിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു. ദിവസങ്ങള്‍ നീണ്ടുനിന്ന തെരച്ചിൽ ഒരുഭാഗത്ത് നടക്കുന്നതിനിടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നില്‍ കടുവ…
Read Moreവിദ്യാർത്ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ച സംഭവത്തിൽ പ്രിൻസിപ്പലും അധ്യാപകനും അറസ്റ്റിൽ
ബെംഗളൂരു: കോലാറിലെ റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ച സംഭവത്തിൽ പ്രിൻസിപ്പലും അധ്യാപകനും അറസ്റ്റിൽ. വിദ്യാർഥികളെ നിർബന്ധിച്ച് സെപ്റ്റിക് ടാങ്ക് കഴുകിക്കുന്ന വിഡിയോ അധ്യാപിക മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. സ്‌കൂളിൽ തങ്ങൾ അനുഭവിക്കുന്ന കഠിനമായ പീഡനങ്ങൾ വിവരിച്ചുകൊണ്ട് വിദ്യാർഥികൾ തങ്ങളുടെ വിഷമങ്ങൾ പങ്കുവെക്കുന്നത് വീഡിയോയിൽ കാണാം. രാത്രിയിൽ ഹോസ്റ്റലിന് പുറത്ത് മുട്ടുകുത്തി നിർത്തി, ശാരീരിക പീഡനം ഉൾപ്പെടെയുള്ള ശിക്ഷയ്‌ക്ക് വിധേയരായതായി വിദ്യാർഥികൾ പറയുന്നുണ്ട്. സ്‌കൂളിലെ ഏഴ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ ഡിസംബർ ഒന്നിന് സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കിക്കുകയായിരുന്നു. ഈചിത്രങ്ങൾ…
Read Moreവരുമാനം വർധിപ്പിക്കൽ : മെട്രോ സ്റ്റേഷനുകളിൽ വാണിജ്യകേന്ദ്രങ്ങൾ വിപുലമാക്കും; മുഴുവൻ പിന്തുണയും നൽകി അധികൃതർ
ബെംഗളൂരു : വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകളിൽ ചെറു വാണിജ്യകേന്ദ്രങ്ങളൊരുക്കാൻ വിപുലമായ പദ്ധതി. നിലവിൽ വാണിജ്യകേന്ദ്രങ്ങൾ പ്രവർത്തിക്കാത്ത മെട്രോ സ്റ്റേഷനുകളിൽകൂടി വാണിജ്യസ്ഥാപനങ്ങൾക്ക് സ്ഥലമൊരുക്കാനുള്ള പദ്ധതിയാണ് മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് മുഴുവൻ പിന്തുണയും നൽകുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനമുണ്ടാകുന്നതിനുമുമ്പ് എം.ജി. റോഡ് ഉൾപ്പെടെയുള്ള ഏതാനും സ്റ്റേഷനുകളിൽ ചില കമ്പനികളുടെ കിയോസ്കുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ, കോവിഡിനെത്തുടർന്ന് മെട്രോ സർവീസ് നിർത്തിയതോടെ ഇവയുടെ പ്രവർത്തനവും നിലച്ചു. പിന്നീട് മെട്രോ സർവീസ് സാധാരണനിലയിലായെങ്കിലും വാണിജ്യസ്ഥാപനങ്ങൾ തിരിച്ചെത്തിയില്ല. വാണിജ്യസ്ഥാപനങ്ങളെ എത്തിക്കുന്നതിന് പുറമേ…
Read Moreസ്‌കൂൾ വിദ്യാർഥികളെ നിർബന്ധിച്ച് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചു; അഞ്ച് അധ്യാപകർക്കെതിരെ എഫ്‌ഐആർ
ബെംഗളൂരു: കോലാർ ജില്ലയിലെ മാലൂർ താലൂക്കിലെ യലുവഹള്ളി ഗ്രാമത്തിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചെന്നാരോപിച്ച് റസിഡൻഷ്യൽ സ്‌കൂളിലെ അഞ്ച് അധികാരികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അഞ്ച് ഉദ്യോഗസ്ഥരിൽ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ പ്രിൻസിപ്പലിനെയും ചിത്രകലാ അദ്ധ്യാപകനെയും പോലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. സ്‌കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകന്റെയും സാന്നിധ്യത്തിൽ കുറച്ച് വിദ്യാർത്ഥികൾ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നത് വൈറലായ ഒരു വീഡിയോ വ്യക്തമാക്കി. 15 ദിവസം മുമ്പാണ് സംഭവം നടന്നതെന്നും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം…
Read Moreവെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ പോയ ഒരേ കുടുംബത്തിലെ അഞ്ചുപേർ മരിച്ചു: മുഴുവൻ മൃതദേഹങ്ങളും കണ്ടെത്തി
ബെംഗളൂരു; ഉത്തര കന്നഡ ജില്ലയിലെ ഷിർസി താലൂക്കിലെ ശൽമല നദിയുടെ തീരത്തുള്ള നെല്ലിചൗക്കിൽ അവധിക്കാലം ചെലവഴിക്കാൻ പോയ ഒരേ കുടുംബത്തിലെ അഞ്ച് പേർ ഞായറാഴ്ച വെള്ളത്തിൽ മുങ്ങിമരിച്ചു. ഷിർസിയിലെ ഭൈരുംബെയ്‌ക്ക് സമീപം ശൽമല നദിയിൽ ഇന്നലെയായിരുന്നു ദുരന്തം. മരിച്ചവരെല്ലാം ഷിർസി നഗരത്തിൽ നിന്നുള്ളവരാണ്. രമണാബായിയിലെ മുഹമ്മദ് സലിം ഖലീൽ (44), നദിയ നൂർ അഹമ്മദ് ഷെയ്ഖ് (20), കസ്തൂരബാ നഗരത്തിലെ മിസ്ബ തബസും (21), രമണാബായിയിലെ നബീൽ നൂർ അഹമ്മദ് ഷെയ്ഖ് (22), രമണാബായിയിലെ ഉമർ സിദ്ദിഖ് (23) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ നാദിയ…
Read Moreകാറിനടിയിൽപ്പെട്ട് മൂന്നു വയസ്സുകാരിയുടെ മരണം; കാർ ഡ്രൈവറിനു നേരെ അന്വേഷണം ആരംഭിച്ച് പോലീസ്
ബെംഗളൂരു: നഗരത്തിലെ കസുവിനഹള്ളിയിലുള്ള സമൃദ്ധി അപ്പാർട്ട്‌മെന്റിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി കാറിടിച്ച് മരിച്ചു. മനുഷ്യത്വരഹിതമായ സംഭവം സിസിടിവിയിൽ പതിഞ്ഞതോടെ ബെല്ലന്തൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ജോഗ് ജുതാറിലെ അർബിന-അനിത ദമ്പതികളുടെ മൂന്നുവയസ്സുകാരിയാണ് മരിച്ചത്. കസുവിനഹള്ളിയിലെ സമൃദ്ധി അപ്പാർട്ട്‌മെന്റിൽ ഡിസംബർ 10ന് നടന്ന സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മുകളിലൂടെ ഡ്രൈവർ കാർ ഇടിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഫ്ലാറ്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന കാര്‍ റോഡില്‍ ഇരിക്കുന്ന കുട്ടിയെ ഇടിക്കുകയും താഴെ വീണ കുട്ടിയുടെ മുകളിലൂടെ…
Read Moreഅധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ
കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഗുരുതരാവസ്ഥയിലായ ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. വിഷം ഉള്ളിൽച്ചെന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവരുന്നത്. വൻ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നത്. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. ദാവൂദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്.
Read Moreകാൻസർ ബാധിച്ച് മരിച്ച മകളുടെ സ്മരണയ്ക്കായി മെഴുക് പ്രതിമ നിർമിച്ച് അമ്മ!
ബെംഗളൂരു: ദാവംഗരെയിൽ മരണപെട്ടുപോയ മകളുടെ പ്രതിമയുണ്ടാക്കി ഒരു ‘അമ്മ. അധ്യാപികയായിരുന്ന ജി എൻ കമലമ്മയാണ് പ്രതിമ ഉണ്ടാക്കിച്ചത് . 27 വർഷം സർക്കാർ അധ്യാപികയായി സേവനമനുഷ്ഠിച്ചവരാണ് കാവ്യയുടെ അമ്മ കമല. കാവ്യ ക്യാൻസർ ബാധിതനായിരുന്നു. ആ മഹാമാരിയോട് പൊരുതിയ കാവ്യ ഒടുവിൽ ക്യാൻസറിന് കീഴടങ്ങി. എന്നാൽ കാവ്യയുടെ അമ്മ കമലമ്മ മരണത്തിന് മുമ്പ് അവളുടെ ആഗ്രഹം നിറവേറ്റി. മകളുടെ മനോഹരമായ ഒരു പ്രതിമ ഉണ്ടാക്കി ‘ എന്റെ മകൾ ജീവിച്ചിരിപ്പുണ്ട്’ എന്ന് തോന്നിക്കാൻ വേണ്ടിയാണ് ‘അമ്മ ഇതിനു മുന്നിട്ടിറങ്ങിയത് . ദാവൻഗെരെയിലെ സരസ്വതി ബാരങ്കേയിൽ…
Read Moreപാർക്കിങ് ഫീസായി അമിതനിരക്ക് ഈടാക്കുന്നുണ്ടോ ? പരാതിപ്പെടാൻ ഹെൽപ് ലൈൻ ; വിശദാംശങ്ങൾക്ക് വായിക്കാം
ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ അമിത പാർക്കിംഗ് ഫീസ് ഈടാക്കിയാൽ പരാതിപ്പെടാം. ഇതിനായി പരാതിപ്പെടാനുള്ള ഹെൽപ് ലൈനുമായി ബി.എം.ആർ.സി.എൽ രംഗത്ത്. യാത്രക്കാർക്ക് സ്റ്റേഷനുകളിലെ കസ്റ്റമർ കെയർ സെന്ററുകളിൽ നേരിട്ടെത്തിയോ ഹെൽപ് ലൈൻ നമ്പറിലോ പരാതി നൽകാം. ബി.എം.ആർ.സി.എൽ നിശ്ചയിച്ച പാർക്കിംഗ് ഫീസിനേക്കാൾ അധിക നിരക്ക് പാർക്കിംഗ് നടത്തിപ്പുകാർ ഈടാക്കുന്നതായുള്ള പരാതികൾ വ്യാപകമായതോടെയാണ് നടപടി. നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് ആദ്യ മണിക്കൂറിന് 15 രൂപയും പിന്നീടുള്ള അധിക മണിക്കൂറിന് 5 രൂപയും ഒരു ദിവസത്തേക്ക് 30 രൂപയുമാണ് നിരക്ക്. കാറുകൾക്ക് യഥാക്രമം 30 രൂപ 10 രൂപ…
Read More