വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ പോയ ഒരേ കുടുംബത്തിലെ അഞ്ചുപേർ മരിച്ചു: മുഴുവൻ മൃതദേഹങ്ങളും കണ്ടെത്തി

ബെംഗളൂരു; ഉത്തര കന്നഡ ജില്ലയിലെ ഷിർസി താലൂക്കിലെ ശൽമല നദിയുടെ തീരത്തുള്ള നെല്ലിചൗക്കിൽ അവധിക്കാലം ചെലവഴിക്കാൻ പോയ ഒരേ കുടുംബത്തിലെ അഞ്ച് പേർ ഞായറാഴ്ച വെള്ളത്തിൽ മുങ്ങിമരിച്ചു.

ഷിർസിയിലെ ഭൈരുംബെയ്‌ക്ക് സമീപം ശൽമല നദിയിൽ ഇന്നലെയായിരുന്നു ദുരന്തം. മരിച്ചവരെല്ലാം ഷിർസി നഗരത്തിൽ നിന്നുള്ളവരാണ്.

രമണാബായിയിലെ മുഹമ്മദ് സലിം ഖലീൽ (44), നദിയ നൂർ അഹമ്മദ് ഷെയ്ഖ് (20), കസ്തൂരബാ നഗരത്തിലെ മിസ്ബ തബസും (21), രമണാബായിയിലെ നബീൽ നൂർ അഹമ്മദ് ഷെയ്ഖ് (22), രമണാബായിയിലെ ഉമർ സിദ്ദിഖ് (23) എന്നിവരാണ് മരിച്ചത്.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

മരിച്ചവരിൽ നാദിയ നൂർ 16 ദിവസം മുമ്പാണ് വിവാഹിതയായത്. അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയും രാത്രി വരെ നീണ്ടു നിന്ന ഓപ്പറേഷനിൽ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts