ബെയ്ജിങ്: ചൈനയിയുടെ വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിൽ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത് . തിങ്കളാഴ്ച രാത്രി വടക്കുപടിഞ്ഞാറൻ ചൈനയിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് 111 പേർ മരിക്കുകയും 220 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് വിവരം . മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Read MoreYear: 2023
ബെംഗളൂരു-കോയമ്പത്തൂർ വന്ദേ ഭാരത് ഡിസംബർ അവസാനത്തോടെ സർവീസ് ആരംഭിക്കും
ബെംഗളൂരു: കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഡിസംബർ അവസാനത്തോടെ ബെംഗളൂരുവിന് ലഭിക്കും. കെഎസ്ആർ ബെംഗളൂരുവിനെ സേലം വഴി കോയമ്പത്തൂർ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന ട്രെയിനിന് റെയിൽവേ അധികൃതർ താൽക്കാലികമായി അനുമതി നൽകിയിട്ടുണ്ട്. ഇത് എട്ട് കോച്ചുകളുള്ള ഒരു ട്രെയിൻ സെറ്റ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ . രണ്ട് നഗരങ്ങൾക്കിടയിൽ സെമി-ഹൈ-സ്പീഡ് ട്രെയിൻ ഓടുന്നതിന്റെ വാണിജ്യപരവും പ്രവർത്തനപരവുമായ സാധ്യതകളെ കുറിച്ച് റെയിൽവേ ബോർഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് അടുത്തിടെയാണ് സമർപ്പിച്ചത്, ഇനി റെയിൽവേ ബോർഡിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതിന് ശേഷമേ…
Read Moreകാർ ഇടിച്ച് മൂന്ന് മൂന്നുവയസുകാരിയുടെ മരണം; ഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിലെ കസവനഹള്ളിയിലെ അപ്പാർട്ട്‌മെന്റിന് മുന്നിൽ എസ്‌യുവി കാർ ഇടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഡിസംബർ 9 നാണ് സംഭവം നടന്നത്, കുട്ടിയുടെ പിതാവ് പരാതി നൽകിയതിനെത്തുടർന്ന് പോലീസ് അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബെംഗളൂരുവിലെ സമൃദ്ധി അപ്പാർട്ട്‌മെന്റിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശി ജോഗ് ജാതറിന്റെ മകൾ അർബിനയാണ് മരിച്ചത്. ഇതേ അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന സുമൻ സി കേശവ ദാസ് എന്നയാളെ ബെല്ലന്തൂർ പോലീസ് അറസ്റ്റ് ചെയ്തു, അപ്പാർട്ട്‌മെന്റിന്റെ ഗേറ്റിന് സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ വെള്ള നിറത്തിലുള്ള…
Read Moreവിനോദസഞ്ചാരികളേ.. ഡിസംബർ 22 മുതൽ ചിക്കമംഗളൂരുവിലെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോകരുത്!
ബെംഗളൂരു: ഡിസംബർ 22 ന് ശേഷം കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ചിക്കമംഗളൂരുവിലേക്ക് യാത്ര പ്ലാൻ ചെയ്യാതിരിക്കുക. കാരണം ചിക്കമംഗളൂരു ടൂറിസ്റ്റ് സ്പോട്ടിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 6 ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തും. മുല്ലയ്യനഗിരി, സീതാളയനഗിരി, ചതികെരെ, മാണിക്യധാര തുടങ്ങി എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടുകയാണ്. ഡിസംബർ 22 മുതൽ 27 വരെയുള്ള 6 ദിവസത്തേക്കാണ് വിനോദസഞ്ചാരികളെ വിലക്കിയിരിക്കുന്നത്. കാഫിനാട് ചിക്കമംഗളൂരു ദത്തപീഠത്തിൽ ഡിസംബർ 24, 25, 26 തീയതികളിൽ ദത്ത ജയന്തി ആരംഭിക്കും. ഡിസംബർ. 26ന് ഇരുപതിനായിരത്തിലധികം മാലധാരികൾ…
Read Moreനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 10 വയസുകാരൻ മരിച്ചു
ബെംഗളൂരു: ചിത്രദുർഗയിൽ കൊറ്റനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് 10 വയസുകാരന് ദാരുണാന്ത്യം. മേദെഹള്ളിയിലെ തരുൺ (10) ആണ് മരിച്ചത്. 15 ദിവസം മുമ്പ് തരുൺ ഉൾപ്പെടെ നിരവധി പേരെ നായ ആക്രമിച്ചിരുന്നു. പരിക്കേറ്റ കുട്ടിയെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സ ഫലിക്കാതെ തരുൺ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചിത്രദുർഗ ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreജനുവരി ഒന്ന് മുതൽ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങൾ
ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പുതുവര്‍ഷം വരുമ്പോള്‍ ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നവരാണ് ഒട്ടുമിക്ക ആളുകളും. ജീവിതത്തില്‍ എന്നപോലെ പുതുവര്‍ഷത്തില്‍ സാമ്പത്തിക രംഗത്തും നിരവധി മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് സാമ്പത്തിക രംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും ജനങ്ങളെ ബാധിക്കാറുണ്ട്. ജനുവരി ഒന്നുമുതല്‍ സാമ്പത്തിക രംഗത്ത് ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ ചുവടെ: 1. ഡീമാറ്റ് നോമിനേഷന്‍: ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ജനുവരി ഒന്നിനകം ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു
ബെംഗളൂരു : രാമനഗരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. കനകപുര അനെക്കെരെ സ്വദേശി തിമ്മെഗൗഡ (60) ആണ് മരിച്ചത്. പട്ടുനൂൽ കർഷകനായ തിമ്മെഗൗഡ ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ കൃഷിയിടത്തിലേക്ക് പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. തിമ്മെഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണം കൂടിവരുന്നതിനെ ത്തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. തിമ്മെഗൗഡയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും മകൾക്ക് ജോലികൊടുക്കാനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Read Moreവയോധികൻ മകളുടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ
ബെംഗളൂരു : വീടിന്റെ ഭിത്തിയിൽ ചോക്കുകൊണ്ട് ആത്മഹത്യക്കുറിപ്പെഴുതിയശേഷം വയോധികൻ ജീവനൊടുക്കി. എൻ.ജി.ഇ.എഫ്. റിട്ട. ജീവനക്കാരനായ കെ.ബി. പുട്ടസുബ്ബയ്യയെയാണ് (82) കുമാരസ്വാമി ലേഔട്ട് സെക്കൻഡ് സ്റ്റേജിലെ മകളുടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Read Moreലഡാക്കിൽ ഭൂചലനം
ന്യൂഡല്‍ഹി: ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടു. ഉച്ച കഴിഞ്ഞ് 3.48 ഓടേയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയുടെ അടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത് എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറഞ്ഞു. ഉത്തരേന്ത്യയ്ക്ക് പുറമേ പാകിസ്ഥാനിലെ ഇസ്ലാമാബാദ് അടക്കമുള്ള പ്രദേശങ്ങളിലുമാണ് പ്രകമ്പനം ഉണ്ടായത്.
Read Moreസിൽക്ക് ബോർഡ് ജംക്‌ഷനിലെ ഗതാഗതക്കുരുക്ക്; മൂന്ന് റാംപുകൾ അടുത്ത മാസം തുറക്കും
ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്– ബൊമ്മസന്ദ്ര, കെആർ പുരം– സിൽക്ക് ബോർഡ് പാതകൾ സംഗമിക്കുന്ന സിൽക്ക് ബോർഡ് ജംക്‌ഷനിലെ ഗതാഗതക്കുരുക്കഴിക്കാൻ നിലവിലെ മേൽപാലത്തോട് ചേർന്നുള്ള 5 റാംപുകളുടെ നിർമാണം പുരോഗമിക്കുന്നു. 3 എണ്ണം അടുത്ത മാസത്തോടെ തുറന്നു കൊടുക്കും. റാഗിഗുഡ സ്റ്റേഷനോട് ചേർന്ന് ഡബിൾ ഡെക്കർ മേൽപാലം കൂടി വരുന്നതു കണക്കിലെടുത്താണ് വാഹനങ്ങൾക്ക് പാലത്തിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും കൂടുതൽ റാംപുകൾ നിർമിക്കുന്നത്. ബിടിഎം ലേഔട്ട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഹൊസൂർ റോഡിലേക്കും ഔട്ടർ റിങ് റോഡിൽ നിന്ന് വരുന്നവർക്കായി മഡിവാള ഭാഗത്തേക്കുമുള്ള…
Read More