പുള്ളിപ്പുലികൾ ചത്തനിലയിൽ; ഒരു പുള്ളിപ്പുലി തെരുവ്നായ ആക്രമണത്തിലും മറ്റൊന്ന് ഷോക്കേറ്റും

തുമകൂർ: പുലിയുടെ ആക്രമണത്തിൽ മരണമടഞ്ഞ വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേട്ടിരുന്നത്.

എന്നാൽ വെള്ളിയാഴ്ച രണ്ടിടങ്ങളിൽ വ്യത്യസ്ത രീതികളിൽ പുലികൾ ചത്ത വാർത്തയാണ് എപ്പോൾ കേൾക്കുന്നത്.

ഒരു സംഭവത്തിൽ, ഒരു പുള്ളിപ്പുലി നായയുടെ ആക്രമണത്തിലാണ് ചത്തത്. മറ്റൊരു കേസിൽ, മറ്റൊരു മൃഗത്തെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു പുള്ളിപ്പുലി വൈദ്യുതാഘാതമേറ്റുമാണ് ചത്തത്.

തുമകൂർ താലൂക്കിലെ മാവുകെരെ ഗ്രാമത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടിരുന്ന പുള്ളിപ്പുലി ക്ക് നായ്ക്കളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

കോര ഹോബാലി പരിസരത്ത് കണ്ട എട്ട് മാസം പ്രായമുള്ള പുള്ളിപ്പുലിയാണ് ഒറ്റരാത്രികൊണ്ട് നായ്ക്കളുടെ ആക്രമണത്തിൽ ചത്തത്.

പുള്ളിപ്പുലിക്കുട്ടിയുടെ സാന്നിധ്യത്തെക്കുറിച്ച് ആളുകൾ പലതവണ വനംവകുപ്പിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.

വനംവകുപ്പിന്റെ അനാസ്ഥയാണ് പുലി ചത്തതിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

വെള്ളിയാഴ്‌ച രാത്രി പുലിക്കുട്ടി ഒരു കൂട്ടം നായ്ക്കളുമായി വഴക്കിടുകയായിരുന്നു. പരിക്കേറ്റ് ഓടിപ്പോയെന്നു പറയപ്പെട്ട പുള്ളിപ്പുലി പിന്നീട് കുറച്ചു ദൂരെ മരിച്ച നിലയിൽ കണ്ടെത്തി.

സോണൽ ഫോറസ്റ്റ് ഓഫീസർമാർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. നായയുടെ ആക്രമണം മൂലമാണ് പുലിക്കുട്ടി ചത്തതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചട്ടുണ്ട്

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

മറ്റൊരു സംഭവത്തിൽ ഷിർസിക്ക് സമീപം വൈദ്യുതാഘാതമേറ്റ് പുള്ളിപ്പുലി ചത്തു. ഷിരാസി താലൂക്കിലെ ബെലഗൽമനെ ഗ്രാമത്തിൽ ഇര തേടിയെത്തിയ പുള്ളിപ്പുലി വൈദ്യുതാഘാതമേറ്റ് ചാവുകയായിരുന്നു. കാട്ടുപൂച്ചയെ വേട്ടയാടാനെത്തിയ പുള്ളിപുലി മരത്തിൽ കയറി കാട്ടുപൂച്ചയുടെ മേലേക്ക് ചാടുകയായിരുന്നു. ഈ സമയം വൈദ്യുത തൂണിൽ കുടുങ്ങിയാണ് പുലി ചത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts