നഗരത്തിൽ തമിഴ്നാട് ബസുകൾക്ക് നേരെ കല്ലേറ് 

ബെംഗളൂരു : നഗരത്തിൽ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾക്കുനേരെ കല്ലേറുണ്ടായ സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സാറ്റലൈറ്റ് ടൗണിന് സമീപം നിർത്തിയിട്ടിരുന്ന ബസുകൾക്കുനേരെ കല്ലേറുണ്ടായത്. കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ടാണ് കല്ലേറുണ്ടായതെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും അതല്ലെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച സ്വകാര്യ ട്രാൻസ്പോർട്ട് ബന്ദായിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്ന് സംശയിക്കുന്നതായി വെസ്റ്റ് ഡിവിഷൻ ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു. കല്ലേറിൽ ബസുകളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്. ചാമരാജ്‌പേട്ട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Read More

ലൈംഗിക പീഡനം; പ്രതിക്ക് 10 വർഷം തടവ് 

ബെംഗളൂരു: എൻഡോസള്‍ഫാൻ ഇരയെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന കേസില്‍ യുവാവിന് 10 വര്‍ഷം തടവ്. മംഗളൂരൂവിനടുത്ത ബണ്ട്വാള്‍ പെരുവായ് ഗ്രാമത്തിലെ എം.രാജേഷ് റൈക്കാണ് അഡീഷനല്‍ ജില്ല സെഷൻസ് പ്രത്യേക കോടതി ജഡ്ജി കെ.പി. പ്രീതി ശിക്ഷ വിധിച്ചത്. ജനിതക വൈകല്യമുള്ള 19കാരിയായ ഇര വീട്ടില്‍ തനിച്ചായ സമയം പ്രതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്. 2015 ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദ സംഭവം. വിട്‍ല പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് അസി. പോലീസ് സൂപ്രണ്ട് കെ.എ. രാഹുല്‍ കുമാര്‍ അന്വേഷിച്ച്‌ പട്ടിക…

Read More

സർക്കാർ ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര,”ശക്തി”പദ്ധതിയുടെ സ്മാർട്ട് കാർഡിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു.

ബെംഗളൂരു : നിലവിലെ സംസ്ഥാന സർക്കാറിൻ്റെ ജനക്ഷേമ പദ്ധതിയിൽ ഒന്നായ ,സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സംസ്ഥാനത്ത് എവിടെയും സൗജന്യ യാത്ര സാധ്യമാക്കുന്ന”ശക്തി” പദ്ധതിയുടെ സ്മാർട്ട് കാർഡിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു. സേവ സിന്ധു പോർട്ടൽ വഴി റെജിസ്റ്റർ ചെയ്യാം, 14 രൂപയാണ് കാർഡിൻ്റെ വിലയായി ഈടാക്കുന്നത്. നിലവിൽ സംസ്ഥാനത്തെ മേൽവിലാസമുള്ള ആധാർ കാർഡ് കാണിച്ചതിന് ശേഷമാണ് കണ്ടക്ടർമാർ സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുന്നത്. കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രികയിലെ 5 ഗാരൻ്റികളിൽ ഒന്നായ ശക്തി പദ്ധതി കഴിഞ്ഞ ജൂൺ 11 മുതലാണ് നടപ്പിലാക്കി തുടങ്ങിയത്. എ.സി, ലക്ഷ്വറി…

Read More

ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവർ വഴി മാറ്റി ഓടിച്ചു; ഓട്ടോയിൽ നിന്നും ചാടിയ മലയാളി യുവതിക്ക് പരിക്ക്

ബെംഗളൂരു: വഴി മാറി ഓടിച്ച ഓട്ടോയിൽ നിന്ന് പുറത്തേക്കു ചാടിയ മലയാളി യുവതിക്ക് പരിക്കേറ്റു. ഹോപ്ഫാം പ്രശാന്ത് ലേഔട്ടിലെ പിജിയിൽ താമസിക്കുന്ന റോഷ്നി ജോസഫിനെ (26) ആണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐടിപിഎൽ റോഡിലെ പൈ ലേഔട്ടിലാണ് സംഭവം. വിജനപുരയിലെ ബൃന്ദാവൻ ലേഔട്ടിലേക്ക് പോകുന്നതിനായി സി ബി നാരായണപുരയിൽ നിന്നാണ് റോഷിനി ഓട്ടോ വിളിച്ചത്. യാത്രയ്ക്കിടെ ഡ്രൈവർ വഴിമാറ്റിയതോടെ സംശയം തോന്നിയ റോഷ്നി ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയ്യാറാകാത്ത ഡ്രൈവർ ഓട്ടോയുടെ വേഗം കൂട്ടി. ഇതോടെ റോഷ്നി ഓട്ടോയിൽ നിന്നു ചാടുകയായിരുന്നു. ഡ്രൈവർ…

Read More

ചെന്നൈ എംടിസി ബസ് പാസിന് ഓൺലൈൻ ഇനി ഓൺലൈൻ ആയും അപേക്ഷിക്കാം

ചെന്നൈ: എടിസി ബസ് ടിക്കറ്റുകളിൽ ഇളവു ലഭിക്കുന്നതിനുള്ള പാസുകൾക്ക് ഇനി ഓൺലൈനായി അപേക്ഷിക്കാം. സമീപത്തുള്ള ഇ-സേവ കേന്ദ്രം സമീപിച്ചോ www.tnesevai.tn.gov.in എന്ന വെബ്സൈറ്റ് വഴിയോ പാസ് എടുക്കാം. ബസ് ഡിപ്പോയിൽ നേരിട്ടെത്തി പാസ് എടുക്കുന്ന രീതിയായിരുന്നു ഇതുവരെ. പരി ക്ഷണാടിസ്ഥാനത്തിൽ ഭിന്നശേഷിക്കാർ, സ്വാതന്ത്ര്യസമര സേനാനികൾ, തമിഴ്ഭാഷാ സമരത്തിൽ പങ്കെടുത്തവർ, തമിഴ് പണ്ഡിതർ തുടങ്ങിയവർക്കാണ് ഓൺലൈൻ സൗകര്യം ആദ്യം ലഭിക്കുക. പാസ് ഡൗൺലോഡ് ചെയ്ത ശേഷം പ്രിന്റ് എടുത്ത സൂക്ഷിച്ചുവയ്ക്കാമെന്നും കണ്ടക്ടർ ആവശ്യപ്പെടുമ്പോൾ കാണിക്കണമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

Read More

ആർഡിഎക്സ് ഒടിടി യിലേക്ക്?

മുൻവിധികളെ എല്ലാം മാറ്റിമറിച്ച്‌ സൂപ്പര്‍ ഹിറ്റായി മാറിയ ഓണം റിലീസ് ചിത്രമാണ് ആര്‍ഡിഎക്സ്. ആന്റണി വര്‍ഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം 50 കോടിയും പിന്നിട്ട് പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും ഭേദിച്ച്‌ മുന്നേറുകയാണ്. നഹാസ് ഹിദായത്ത് എന്ന സംവിധായകൻ മലയാളത്തിന് സമ്മാനിച്ച ഈ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആര്‍ഡിഎക്സിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ഒടിടി അവകാശം ഇവര്‍ സ്വന്തമാക്കിയിരുന്നു. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ…

Read More

വിവാഹം നിശ്ചയിച്ചു; യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി 

ബെംഗളുരു: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി.യാദ്ഗിറിലാണ് സംഭവം. മുദ്നാല്‍ തണ്ഡ സ്വദേശിനി സവിത റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സച്ചിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടബലാത്സംഗം നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ ഒമ്പതിന് കെച്ചഗറഹള്ളി ക്രോസിലെ തന്റെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു യുവതി. പിന്നീട് മാറിലും തലയിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ കലബുറഗിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുപ്പത്തിലേ അനാഥയായ യുവതി ഭിന്നശേഷിക്കാരനായ സഹോദരനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.

Read More

ഒരു മാസക്കാലം നീണ്ടു നിന്ന നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ പത്താം വാർഷികാഘോഷത്തിനും ഓണാഘോഷത്തിനും ഗംഭീര പരിസമാപ്തി.

ബെംഗളൂരു: വിവിധ ജാതി-മത-വർണ-ദേശങ്ങളിൽ നിന്നുള്ള ആയിരത്തിലധികം കുടുംബങ്ങൾ ഒന്നിച്ചധിവസിക്കുന്ന ദക്ഷിണ ബെംഗളൂരുവിലെ ഏറ്റവും വലിയ അപ്പാർട്ട്മെൻ്റ് സമുച്ചയങ്ങളിൽ ഒന്നായ അനേക്കലിലെ വി ബി എച്ച് സി അപ്പാർട്ട്മെൻറിലെ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ഒരു മാസമായി തുടരുന്ന ഓണാഘോഷത്തിനും പത്താം വാർഷികാഘോഷവും അപ്പാർട്ട്മെൻ്റ് അങ്കണത്തിലെ വലിയ വേദിയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച (10/Sep/2023) ഗംഭീര പരിസമാപ്തി. ആഗസ്റ്റ് ആദ്യ വാരത്തിൽ കാരംസ്, ചെസ് തുടങ്ങിയ കായിക മത്സരങ്ങളിലൂടെയാണ് പരിപാടികൾ ആരംഭിച്ചത്, തുടർന്നുള്ള വാരങ്ങളിൽ ക്രിക്കറ്റ്, ഇൻഡോർ ബാഡ്മിൻറൻ തുടങ്ങിയ മൽസരങ്ങളും 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത…

Read More

ഇനി പെട്രോൾ അടിച്ചാൽ പൈസ കാർ തന്നെ കൊടുക്കും; പുതിയ സംവിധാനം അവതരിപ്പിച്ച് ടോൺ ടാ​ഗ്

ന്യൂഡല്‍ഹി: കാറിന്റെ ഫാസ്ടാഗ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന പുതിയ പണമിടപാട് സംവിധാനം അവതരിപ്പിച്ച് പ്രമുഖ കമ്പനിയായ ടോൺ ടാ​ഗ്. പേയ്‌മെന്റ് പ്രോസസിംഗ് സേവനം നല്‍കുന്ന പ്രമുഖ കമ്പനിയായ മാസ്റ്റർ കാർഡിന്റെയും ഓൺലൈൻ സ്ഥാപനമായ ആമസോണിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടോണ്‍ ടാഗ്. പേ ബൈ കാര്‍ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. സാധാരണയായി പെട്രോള്‍ പമ്പില്‍ പോയി വാഹനത്തിന് ഇന്ധനം നിറയ്ക്കാന്‍ ഫോണിലെ യുപിഐ സംവിധാനമോ, പണമോ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചാണ് ഇടപാട് നടത്തുന്നത്. ഇതില്‍…

Read More

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു 

കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. കോഴിക്കോട് മരിച്ച രണ്ടു പേർക്കാണ് നിപ്പ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധന ഫലം വന്നിരിക്കുന്നത്. പൂനെയിലെ എന്‍ഐവിയിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനാ റിസൾട്ടിലാണ് നിപ്പ സ്ഥിരീകരണം വന്നിരിക്കുന്നത് . ഇനി നാല് പേരുടെ കൂടി പരിശോധന ഫലം വരാനുണ്ട്. രണ്ട് പണിമരങ്ങളിലാണ് അസ്വാഭാവികത സംശയിച്ചത്. . പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മാസം 30നാണ് ആദ്യ മരണം സംഭവിച്ചത്. ഇന്നലെയാണ് രണ്ടാമത്തെയാൾ…

Read More
Click Here to Follow Us