ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവർ വഴി മാറ്റി ഓടിച്ചു; ഓട്ടോയിൽ നിന്നും ചാടിയ മലയാളി യുവതിക്ക് പരിക്ക്

ബെംഗളൂരു: വഴി മാറി ഓടിച്ച ഓട്ടോയിൽ നിന്ന് പുറത്തേക്കു ചാടിയ മലയാളി യുവതിക്ക് പരിക്കേറ്റു.

ഹോപ്ഫാം പ്രശാന്ത് ലേഔട്ടിലെ പിജിയിൽ താമസിക്കുന്ന റോഷ്നി ജോസഫിനെ (26) ആണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഐടിപിഎൽ റോഡിലെ പൈ ലേഔട്ടിലാണ് സംഭവം. വിജനപുരയിലെ ബൃന്ദാവൻ ലേഔട്ടിലേക്ക് പോകുന്നതിനായി സി ബി നാരായണപുരയിൽ നിന്നാണ് റോഷിനി ഓട്ടോ വിളിച്ചത്.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

യാത്രയ്ക്കിടെ ഡ്രൈവർ വഴിമാറ്റിയതോടെ സംശയം തോന്നിയ റോഷ്നി ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയ്യാറാകാത്ത ഡ്രൈവർ ഓട്ടോയുടെ വേഗം കൂട്ടി.

ഇതോടെ റോഷ്നി ഓട്ടോയിൽ നിന്നു ചാടുകയായിരുന്നു. ഡ്രൈവർ വണ്ടി നിർത്താതെ കടന്നു കളഞ്ഞു.

തുടർന്ന് സഹോദരി എത്തിയാണ് റോഷ്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

30 വയസ്സ് പ്രായമുള്ള ഹിന്ദി സംസാരിക്കുന്നയാളായിരുന്നു ഡ്രൈവർ എന്നാണ് റോഷ്നി നൽകിയ മൊഴി.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

എന്നാൽ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അന്വേഷണം തുടരുന്നതായും മഹാദേവപുര പൊലീസ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts