ബെംഗളൂരു: വിവിധ ജാതി-മത-വർണ-ദേശങ്ങളിൽ നിന്നുള്ള ആയിരത്തിലധികം കുടുംബങ്ങൾ ഒന്നിച്ചധിവസിക്കുന്ന ദക്ഷിണ ബെംഗളൂരുവിലെ ഏറ്റവും വലിയ അപ്പാർട്ട്മെൻ്റ് സമുച്ചയങ്ങളിൽ ഒന്നായ അനേക്കലിലെ വി ബി എച്ച് സി അപ്പാർട്ട്മെൻറിലെ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ഒരു മാസമായി തുടരുന്ന ഓണാഘോഷത്തിനും പത്താം വാർഷികാഘോഷവും അപ്പാർട്ട്മെൻ്റ് അങ്കണത്തിലെ വലിയ വേദിയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച (10/Sep/2023) ഗംഭീര പരിസമാപ്തി.
ആഗസ്റ്റ് ആദ്യ വാരത്തിൽ കാരംസ്, ചെസ് തുടങ്ങിയ കായിക മത്സരങ്ങളിലൂടെയാണ് പരിപാടികൾ ആരംഭിച്ചത്, തുടർന്നുള്ള വാരങ്ങളിൽ ക്രിക്കറ്റ്, ഇൻഡോർ ബാഡ്മിൻറൻ തുടങ്ങിയ മൽസരങ്ങളും 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ചിത്ര രചനാ മൽസരവും നടന്നു.
ഞായറാഴ്ച നടന്ന പഞ്ചഗുസ്തി, വടം വലി മൽസരങ്ങളിലൂടെ കായിക മൽസരങ്ങൾക്ക് സമാപ്തിയായി.
ശനിയാഴ്ചയും ഞായറാഴ്ചയുമായി തിരുവാതിരക്കളി, പൂക്കള മത്സരം,ഓണപ്പാട്ട്, ക്ലാസിക്കൽ – വെസ്റ്റേൺ നൃത്ത നൃത്യങ്ങൾ എന്നിവ അടങ്ങിയ കലാ സന്ധ്യയിൽ 150 ൽ അധികം കലാകാരൻമാരും കലാകാരികളും പങ്കെടുത്തു.
മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും ഞായറാഴ്ച നടന്ന ചടങ്ങിൽ സമ്മാനദാനവും നിർവഹിച്ചു.
നാട്യകലാക്ഷേത്ര,74X ഡാൻസ് സ്റ്റുഡിയോ തുടങ്ങിയ നൃത്ത കലാകേന്ദ്രങ്ങളിലെ വിവിധ വിദ്യാർത്ഥികൾ അവതരിപ്പിച്ച ക്ലാസിക്കൽ-വെസ്റ്റേൺ നൃത്തരൂപങ്ങൾ പരിപാടികളുടെ അഴകിന് മാറ്റുകൂട്ടി.
ശനിയാഴ്ച വൈകുന്നേരം എല്ലാവർക്കും നൽകിയ ഓണസദ്യ അന്യ ഭാഷക്കാർക്ക് ഒരു സ്നേഹസദ്യയുടെ നവ്യാനുഭവമായി മാറി, ഞായറാഴ്ച്ച ഉച്ചക്ക് മെഗാ ഓണസദ്യയും സംഘടിപ്പിച്ചിരുന്നു.
മാവേലിയും തിരുവാതിരക്കളിയും ഓണപ്പാട്ടും ഒപ്പനയും അന്യനാട്ടിലും മലയാളികളുടെ മനസ്സിൻ്റെ ഗൃഹാതുരത്വമുണർത്തി പഴമയിലേക്ക് കൂട്ടികൊണ്ടു പോയി.
നൻമ മലയാളി കൾചറൽ അസോസിയേഷൻ ഭാരവാഹികളായ ജിതേഷ് അമ്പാടി (പ്രസിഡൻറ്), ശ്രീകുമാർ (സെക്രട്ടറി), ശങ്കരസുബ്രഹ്മണ്യൻ, ജിൻസ് അരവിന്ദ് , വിശ്വാസ് , നീരജ് (രക്ഷാധികാരികൾ) , സൂരജ് , സജിൻ , അമൽ , അരുൺ ദാസ്, ശ്രീരാം, ശിവറാം (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരുടെ മുഖ്യ നേതൃത്വത്തിൽ അസോസിയേഷനിലെ മറ്റ് അംഗങ്ങളായ സുനിൽ മന്നാടി, സതീഷ്, ജോളി, മിഷേൽ ജോളി, ലാലി, സിന്ധു, വിനീത നായർ, സുരേശൻ, ദീപു ജയൻ, ലൈജു, ബൈജു, പ്രവീൺ , മഹേഷ് മനോഹർ, അഖിൽ, അശ്വിൻ, അശ്വിൻ സുരേഷ്, ശരത്, രാജീവ് , രജീഷ് പാറമ്മൽ, ഹരികൃഷ്ണൻ, വിജേഷ് , അസ്ലം എന്നിവർ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളുടെ സഹായ സഹകരണത്തോടെ
പരിപാടികൾ ഞായറാഴ്ച രാത്രി 11 മണിയോടെ അവസാനിച്ചു.