ജിഎം ഓണാഘോഷം സമാപിച്ചു 

ബെംഗളൂരു: ജി.എം ഓണാഘോഷം ഇലക്ട്രോണിക് സിറ്റി കൽച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു. കഴിഞ്ഞ ഒന്നര മാസമായി വിവിധ കലാ കായിക പരിപാടികളോടെ നടന്നു വന്ന ഓണാഘോഷത്തിന് സപ്തംബർ 17ന് സമാപ്തമായി. സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ, കുട്ടികളുടെ വിവിധ കലാപരിപാടികൾ, ദഫ്മുട്ട്, മെഗാ തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങി നാടൻ കലകളുടെയും ക്ലാസിക്കൽ കലകളുടെയും സംഗമവേദിയായിരുന്നു ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടിയത്. സെപ്റ്റംബർ 17 – ന് ECWA യുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യ പ്രായോജകരായ ഗോ ഹാപ്പി…

Read More

അടച്ചിട്ട മുറിയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം 

മുംബൈ: മഹാരാഷ്ട്രയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. താനെ ജില്ലയിലെ ബിവന്തി നഗരത്തിലെ മുറിയിൽ നിന്നാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെടുത്തത്. മരണത്തിൽ പങ്കാളിയെയും സുഹൃത്തിനെയും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. യുവതിയുടെ പങ്കാളിയെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി കൊങ്കൺ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുറിയിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.…

Read More

കർണാടകയിൽ അടുത്ത 3 ദിവസം കനത്ത മഴയ്ക്ക് സാധ്യത; ഇന്നലെ പെയ്ത മഴയിൽ ബെംഗളൂരുവിലെ അടിപ്പാത വെള്ളത്തിലായി

ബെംഗളൂരു: തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി. ചാമരാജ്പേട്ട, മജസ്റ്റിക്, മല്ലേശ്വരം, ഗാന്ധി ബസാർ, ശ്രീരാംപുര, നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം കനത്ത മഴ പെയ്തത് വിനായക ചതുർത്ഥി ദിനത്തിൽ ഗണേശ വിഗ്രഹം നിമഞ്ചനം ചെയ്യുന്നതിൽ ഭക്തരെ ബുദ്ധിമുട്ടിലാക്കി. ശ്രീരാംപുരയ്ക്കടുത്തുള്ള ഒരു അടിപ്പാത വെള്ളത്തിലായതിനാൽ ഇതുവഴി യാത്രക്കാർക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. മഴയെ തുടർന്ന് വർത്തൂരിലെ ബാലഗെരെ പ്രദേശത്തിന് സമീപം ക്രോം സർവീസ് റോഡിലെ അടിപ്പാത വെള്ളത്തിനടിയിലായി. "Traffic advisory" croma service road is completely…

Read More

ലോൺ ആപ്പുകൾക്ക് പിന്നിൽ വിദേശികൾ,ചതിയിൽ പെട്ടാൽ പണം തിരിച്ചുപിടിക്കുന്നത് ദുഷ്‌കരം; കേരള പോലീസ് 

തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് കേരള പോലീസ്. അവരുടെ പ്രലോഭനങ്ങൾ തിരസ്കരിക്കാനും അവർ അയച്ച ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വായ്പ ആവശ്യമുള്ള സർക്കാർ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കുകയാണ് വേണ്ടതെന്ന് കേരള പോലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. ‘അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ നമ്മുടെ ഫോണിലെ കോൺടാക്റ്റ് നമ്പറുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഉൾക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാൻ ഞങ്ങൾ അവർക്ക് അനുമതി നൽകുന്നു. വായ്പയായി കിട്ടിയ പണം അവർ…

Read More

വൈറസ് ബാധ; ബന്നാർഘട്ട നാഷണൽ പാർക്കിൽ ഏഴ് പുള്ളിപ്പുലിക്കുട്ടികൾ ചത്തു

ബംഗളൂരു: ബന്നാർഘട്ട ദേശീയ ഉദ്യാനത്തിൽ ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 5 വരെ ഫെലൈൻ പാൻലൂക്കോപീനിയ വൈറസ് ബാധിച്ച് ഏഴ് പുള്ളിപ്പുലിക്കുട്ടികൾ ചത്തു. പുള്ളിപ്പുലികളെപ്പോലെ ഫെലിഡേ കുടുംബത്തിൽപ്പെട്ട പുലികളിൽ പടരുന്ന ഒരു പകർച്ചവ്യാധിയാണ് ഫെലൈൻ പാൻലൂക്കോപീനിയ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടി പുനരധിവാസത്തിനായി മാറ്റിയ പുലികളാണ് പാർക്കിനുള്ളിൽ ഏറെയും. മൂന്ന് മുതൽ പത്ത് മാസം വരെ പ്രായമുള്ളതാണ് പുള്ളിപ്പുലിക്കുട്ടികൾ. രണ്ടാം ഡോസ് വാക്സിനേഷൻ നൽകുന്നതിന് മുമ്പ് കുഞ്ഞുങ്ങൾക്ക് അണുബാധയേറ്റതായും ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സൂര്യ സെൻ പറഞ്ഞു. “ഫെലൈൻ പാലൂക്കോപീനിയ…

Read More

കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു 

ബെംഗളൂരു: നെലമംഗലയ്ക്കു സമീപം കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കൊല്ലം ശാസ്താംകോട്ട വിളയിൽ കിഴക്കയിൽ സിദ്ദിഖിന്റെ മകൻ അജ്മൽ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അജ്മലിന്റെ സഹോദരൻ അൽത്താഫ് ഉൾപ്പെയുള്ള 6 പേർ കുളിക്കാനായി ക്വാറിയിലെത്തിയതായിരുന്നു. നീന്തുന്നതിനിടെ അജ്മലിനെ കാണാതാവുകയായിരുന്നു. അഗ്‌നിശമന സേന, നെലമംഗല റൂറൽ പോലീസ്, ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുൻപാണ് നെലമംഗലയിലെ എൽജി വെയർഹൗസിൽ അജ്മൽ ജോലിയിൽ പ്രവേശിച്ചത്. മാതാവ്: സഫീന.…

Read More

പ്രണയം പരസ്യമായി; പതിനാലുകാരിയും 34 കാരനും വിഷം കഴിച്ചു

അടിമാലി: പ്രണയം പരസ്യമായതോടെ പതിനാലുകാരിയും ബന്ധുവായ 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ പരിതിയിൽ മുറിയറയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ബന്ധുവായ യുവാവുമായാണ് പ്രണയത്തിലായിരുന്നു. പ്രണയം വീട്ടിൽ അറിഞ്ഞതോടെ ബന്ധപ്പെട്ടവർ പോലീസിൽ പരാതി നൽകി. സംഭവം അന്വേഷിക്കാൻ പോലീസ് എത്തുന്നതിന് മുമ്പാണ് ഇരുവരും മുനിയറ പന്നിയാർ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും അപകട…

Read More

കേരള-കർണാടക അതിർത്തി പ്രദേശത്ത് അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി 

ബെംഗളൂരു : തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി. ഏകദേശം 18–19 വയസ്സുള്ള യുവതിയുടെ മൃതദേഹം ആണ് മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്പേട്ട പോലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ റോഡിനു സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നു ബെംഗളൂരുവിലേക്ക് വരുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയിലാണു മാക്കൂട്ടം ചുരം. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ്…

Read More

ഷവർമ കഴിച്ച14കാരി മരിച്ചു; 43 പേർ ആശുപത്രിയിൽ 

ചെന്നൈ: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച 14കാരി മരിച്ചു. 43 പേർ ആശുപത്രിയിൽ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയിൽ ഷവർമയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റിൽ നിന്നാണ് ചികിത്സയിലുള്ളവർ ഭക്ഷണം കഴിച്ചത്. ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവർമ്മ കഴിച്ചത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചികിത്സ തേടിയവരുടെ പട്ടികയിലുണ്ടെന്ന് കളക്ടർ വിശദമാക്കി. തന്തൂർ വിഭവങ്ങൾക്കും ഷവർമ്മയ്ക്കുമാണ് താൽക്കാലികമായി നിരോധിച്ചിട്ടുള്ളത്. നാമക്കൽ മുൻസിപ്പാലിറ്റി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചത്. മാതാപിതാക്കൾക്കും സഹോദരനും…

Read More

കുറ്റകൃത്യം നടന്ന് 57 വർഷത്തിന് ശേഷം മഹാരാഷ്ട്രയിൽ നിന്ന് പോത്ത് മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് കർണാടകം പോലീസ്

ബെംഗളൂരു: 57 വർഷം മുമ്പ് രണ്ട് പോത്തിനെയും പശുക്കിടാവിനെയും മോഷ്ടിച്ച കേസിൽ ഒരാൾ തിങ്കളാഴ്ച അറസ്റ്റിലായി. ആറ് പതിറ്റാണ്ടോളം ഒളിവിൽ കഴിഞ്ഞിരുന്ന 77 കാരനായ ഗണപതി വാഗ്‌മോറെ ഒടുവിൽ പോലീസ് പിടികൂടി. 2020ൽ മരിച്ച മറ്റൊരു പ്രതിയായ കിഷനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മരണ സർട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കിയിരുന്നു. മുരളീധർ കുൽക്കർണി എന്ന കർഷകനാണ് 1965ൽ തന്റെ രണ്ട് എരുമകളെയും പശുക്കിടാവിനെയും മോഷ്ടിച്ച സംഭവത്തിൽ പരാതി നൽകിയത്. മെഹ്‌കർ പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ ശിവകുമാർ, ചന്ദ്രശേഖർ, എഎസ്‌ഐ അംബാദാസ് എന്നിവർ…

Read More
Click Here to Follow Us