ബെംഗളുരു: കട്ബെല്ലൂര്‍ പഞ്ചായത്തിലെ ഹെമ്മാഡിയില്‍ പൊട്ടി വീണ വൈദ്യുതി വിതരണ ലൈനില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കെ.എ.മഹാബല ദേവഡിക(55), ലക്ഷ്മി ദേവഡിക(48) എന്നിവരാണ് മരിച്ചത്. കൂലിത്തൊഴിലാളിയായ മഹാബല ഗ്രാമത്തിലെ ഒരു വീട്ടില്‍ നടക്കുന്ന ചടങ്ങിന്റെ ഭാഗമായ ജോലികള്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം പിണഞ്ഞത്. വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് പിടഞ്ഞ് മരിച്ചു. ഭര്‍ത്താവിനെ അന്വേഷിച്ചു പോയ ലക്ഷ്മി മഹാബല വീണ് കിടക്കുന്നത് കണ്ട് അലമുറയിട്ട് ആളെ കൂട്ടി. അരികിലേക്ക് പോകരുതെന്ന് പലരും വിളിച്ചു പറഞ്ഞെങ്കിലും മഹാബലയെ രക്ഷിക്കാൻ ശ്രമിച്ച അവര്‍ക്കും വൈദ്യുതാഘാമേല്‍ക്കുകയായിരുന്നു.
Read MoreMonth: September 2023
ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സുവർണ്ണ ജൂബിലി; കഥാ കവിതാ പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ സുവർണ്ണ ജൂബിലി കഥാ കവിതാ പുരസ്കാരവിജയികളെ പ്രഖ്യാപിച്ചു. ജോമോൻ ജോസ് തൃപ്പൂണിത്തുറ രചിച്ച അവർ രക്തം കൊണ്ടും മാംസം കൊണ്ടും കളിക്കുന്നു എന്ന കഥക്കാണ് കഥാ പുരസ്കാരം. സതീശൻ ഒ. പി, കോഴിക്കോട് രചിച്ച സ്വപ്നരാജ്യം എന്ന കവിതക്കാണ് കവിതാ പുരസ്കാരം. അയ്യായിരം രൂപയുടെ ക്യാഷ് അവാർഡും, ഫലകവും ഒക്ടോബർ രണ്ടിന് നാലുമണിക്ക് ജെ. സി. റോഡിലെ എ. ഡി. എ രംഗമന്ദിരത്തിൽ നടക്കുന്ന സുവർണ്ണ ജൂബിലി സമാപന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.…
Read Moreരണ്ടാമത്തെ ‘കുഞ്ഞ്’ സന്തോഷ വാർത്തയുമായി വിരാടും അനുഷ്കയും!!!
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും അവരുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, താരദമ്പതികള്‍ ഇതുവരെയും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് റിപ്പോര്‍ട്ട് ആദ്യമായി പുറത്തുവിട്ടിരിക്കുന്നത്. ഉടൻ തന്നെ ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പരമാര്ശിക്കുന്നത്. ദമ്പതികള്‍ക്ക് വാമിക എന്നൊരു മകളുണ്ട്. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ക്യൂട്ട് കപ്പിള്‍സാണ് അനുഷ്കയും കോലിയും. അടുത്തിടെ ഇരുവരെയും മുംബൈയിലെ ഒരു സ്വകാര്യ…
Read Moreപെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു
ചെന്നൈ: പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു. സൈദാപേട്ടയിലാണ് സംഭവം. പെട്രോൾ പമ്പിലെ ജീവനക്കാരനായ കന്തസാമിയാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റു. ആറുപേരുടെ നിലഗുരുതരമെന്നാണ് വിവരം. വാഹനങ്ങളിൽ ഇന്ധനം നിറക്കാനെത്തിയവരും പെട്രോൾ ജീവനക്കാരുമാണ് അപകടത്തിൽപെട്ടത്. ചെന്നൈയിൽ കഴിഞ്ഞ ദിവസം അതിശക്തമായ മഴയായിരുന്നു. നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. ഈ മഴയിലാണ് സൈദാപേട്ടയിലുള്ള പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നുവീണത്. കാലപ്പഴക്കമാണ് മേൽക്കൂര തകരാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം രാത്രി തന്നെ സ്ഥലത്തെത്തി…
Read Moreവർഷങ്ങൾക്ക് ശേഷം ചെന്നൈ വണ്ടല്ലൂരിലെ ലയണ്‍ സഫാരി പുനരാംരംഭിക്കുന്നു
ചെന്നൈ: മൂന്ന് വര്‍ഷമായി പ്രവര്‍ത്തനം നിര്‍ത്തിയ ‘ലയണ്‍ സഫാരി’ തമിഴ്നാട്ടിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍ ഉടന്‍ പുനരാരംഭിക്കും. കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് വണ്ടല്ലൂരിലെ ലയണ്‍ സഫാരി അടച്ചിട്ടത്. സന്ദര്‍ശകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ലയൺ സഫാരി തുറക്കാനുള്ള നടപടി. എയര്‍കണ്ടീഷന്‍ ബസില്‍ കയറിയാണ് മൃഗങ്ങളുടെ അടുത്ത് പോവുക. 2021-ല്‍ ഇവിടെയുള്ള നീല, പദ്മനാഥന്‍ എന്നീ സിംഹങ്ങള്‍ കോവിഡ് ബാധിച്ചുചത്തിരുന്നു. ഇതോടെ രോഗം പടര്‍ന്നതോടെ വീണ്ടും മൂന്നുസിംഹങ്ങള്‍കൂടി ചത്തു. ഇതേത്തുടര്‍ന്ന് മൃഗശാലയിലെ ചിത്രശലഭ ഉദ്യാനം, മത്സ്യ മ്യൂസിയം,കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവയും അടച്ചു. ഇവയില്‍ ചിലത് പിന്നീട് തുറന്നെങ്കിലും ലയണ്‍…
Read Moreഎം.ഡി.എം.എയുമായി വിദ്യാർത്ഥി പിടിയിൽ
ബെംഗളൂരു: നഗരത്തിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി എം.ഡി.എം.എയുമായി പോലീസ് പിടിയില്‍. ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യ അജ്ജാവറിലെ ലുഖ്മാനുല്‍ ഹകീമിനെയാണ് (22) എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 1.25 ലക്ഷം രൂപ വിലവരുന്ന 25 ഗ്രാം എം.ഡി.എം.എ, ഡിജിറ്റല്‍ അളവ് തൂക്ക ഉപകരണം, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ബെജായിലെ അപ്പാര്‍ട്മെന്റ് കോംപ്ലക്സില്‍ താമസിക്കുന്ന യുവാവ് മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് മയക്കുമരുന്ന് വില്പന നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Read Moreമംഗളൂരു വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി
ബെംഗളൂരു: പരിശോധനക്ക് ശേഷം ഗ്രീൻ ചാനല്‍ കടന്ന മൂന്ന് യാത്രക്കാരില്‍നിന്ന് മംഗളൂരു വിമാനത്താവളം കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടി. 76.50 ലക്ഷം രൂപ വിലവരുന്ന 1.27 കിലോ സ്വര്‍ണമാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി പിടികൂടിയതെന്ന് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. ഹാൻഡ് ബാഗ് സ്കാൻ ചെയ്ത് തുറന്നപ്പോഴാണ് സ്വര്‍ണ ബിസ്കറ്റുകള്‍ അടങ്ങിയ പെട്ടി കണ്ടെത്തിയത്.
Read Moreനടൻ സിദ്ധാർത്ഥിന്റെ പത്രസമ്മേളനം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്
ബെംഗളൂരു : നടൻ സിദ്ധാർഥ് പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനം കന്നഡ സംഘടനാപ്രവർത്തകർ തടസ്സപ്പെടുത്തിയതിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്. പതിറ്റാണ്ടുകൾ നീണ്ട കാവേരി പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട രാഷ്ട്രീയനേതാക്കളെയും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നതിൽ പരാജയപ്പെട്ട എം.പി.മാരെയും ചോദ്യം ചെയ്യുന്നതിനുപകരം സാധാരണക്കാരനെയും സിദ്ധാർഥിനെപ്പോലുള്ള കലാകാരന്മാരെയും ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കന്നഡികർക്കുവേണ്ടി ക്ഷമചോദിക്കുന്നതായും അദ്ദേഹം കുറിച്ചു. സിദ്ധാർഥിന് പത്രസമ്മേളനം നിർത്തി മടങ്ങേണ്ടിവന്നതിൽ ക്ഷമചോദിക്കുന്നതായി കന്നഡ നടൻ ശിവരാജ് കുമാറും പറഞ്ഞു. കാവേരി വിഷയത്തിൽ സമരംനടത്തുന്ന കന്നഡ, കർഷക…
Read Moreകനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് എട്ടുവയസ്സുകാരി മരിച്ചു
ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് ബിദാർ ജില്ലയിലെ ബജോലാഗ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകിട്ട് വീടിന്റെ മതിൽ ഇടിഞ്ഞുവീണ് എട്ടുവയസ്സുകാരി മരിച്ചു. സന്ധ്യാറാണി സഞ്ജുകുമാർ കാംബ്ലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഭാൽക്കി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ചുവരിനടിയിൽ പെട്ട പെൺകുട്ടിയെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കാൻ അരമണിക്കൂറോളമെടുത്തു. അതിനിടെ ബിദാർ ജില്ലയിൽ കനത്ത മഴ നാശമാണ് വിതച്ചത്. ബിദാർ നഗരത്തിലെ ഭൂഗർഭ സമുച്ചയങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി. തുടർന്ന് കോംപ്ലക്സുകളിലെ വെള്ളം വൃത്തിയാക്കാൻ ഫയർഫോഴ്സ് സ്ഥലത്തെത്തി.
Read Moreഅന്നഭാഗ്യ പദ്ധതി; ഇനി പണമില്ല; 10 കിലോ അരിയും അരിയായി തന്നെ!!
ബെംഗളൂരു: അന്നഭാഗ്യ പദ്ധതിയുടെ ഭാഗമായി 10 കിലോ അരി ഒക്ടോബർ മുതൽ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതായി ഭക്ഷ്യമന്ത്രി കെ.എച്ച്. മുനിയപ്പ പറഞ്ഞു. പദ്ധതി പ്രകാരം നിലവിൽ 5 കിലോ അരിയും 5 കിലോ അരിയുടെ പണവുമാണ് ബി.പി.എൽ, അന്ത്യോദയ കാർഡ് ഉടമകൾക്ക് ലഭിക്കുന്നത്. കോൺഗ്രസ്സിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായ അന്നഭാഗ്യ പദ്ധതിക്കായി കൂടുതൽ അരി നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് അരി വാങ്ങിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. ഇത് ഫലം കാണാതിരുന്നതോടെയാണ് 5 കിലോ അരിക്ക് പകരം പണം നൽകാൻ സർക്കാർ തീരുമാനിച്ചത്.
Read More