നടൻ സിദ്ധാർത്ഥിന്റെ പത്രസമ്മേളനം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ് 

ബെംഗളൂരു : നടൻ സിദ്ധാർഥ് പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനം കന്നഡ സംഘടനാപ്രവർത്തകർ തടസ്സപ്പെടുത്തിയതിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്.

പതിറ്റാണ്ടുകൾ നീണ്ട കാവേരി പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട രാഷ്ട്രീയനേതാക്കളെയും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നതിൽ പരാജയപ്പെട്ട എം.പി.മാരെയും ചോദ്യം ചെയ്യുന്നതിനുപകരം സാധാരണക്കാരനെയും സിദ്ധാർഥിനെപ്പോലുള്ള കലാകാരന്മാരെയും ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

കന്നഡികർക്കുവേണ്ടി ക്ഷമചോദിക്കുന്നതായും അദ്ദേഹം കുറിച്ചു.

സിദ്ധാർഥിന് പത്രസമ്മേളനം നിർത്തി മടങ്ങേണ്ടിവന്നതിൽ ക്ഷമചോദിക്കുന്നതായി കന്നഡ നടൻ ശിവരാജ് കുമാറും പറഞ്ഞു.

കാവേരി വിഷയത്തിൽ സമരംനടത്തുന്ന കന്നഡ, കർഷക സംഘടനകൾക്ക് ഐക്യദാർഢ്യം പകർന്ന് നടത്തിയ സിനിമാപ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രതിഷേധക്കാർ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

പുതിയ സിനിമയായ ‘ചിത്ത’യുടെ പ്രചാരണാർഥം വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനമാണ് തടസ്സപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us