ചാൾസ് രാജാവ് ചികിത്സയ്ക്കായി ബെംഗളൂരുവില്‍

ബെംഗളൂരു: അർബുദ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാള്‍സ് രാജാവ് ബെംഗളൂരു വൈറ്റ്ഫീല്‍ഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സെന്ററില്‍ എത്തി.

രാജാവായതിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. സ്വകാര്യസന്ദർശനമായതിനാല്‍ മറ്റു പരിപാടികള്‍ ഇല്ല. 30 വരെ ചികിത്സ തേടിയ ശേഷം മടങ്ങും.

സ്കോട്‌ലൻഡ് യാർഡും സെൻട്രല്‍ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്ഞി ഒരാഴ്ച മുൻപു തന്നെ സൗഖ്യയില്‍ എത്തിയിട്ടുണ്ട്.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

സൗഖ്യ മെഡിക്കല്‍ ഡയറക്ടർ ഡോ. ഐസക് മത്തായി നൂറനാല്‍ 15 വർഷമായി ചാള്‍സിന്റെ ആരോഗ്യ കാര്യങ്ങളില്‍ ഉപദേശം നല്‍കി വരുന്നു. ചാള്‍സ് രാജാവും ഭാര്യയും പതിവായി സൗഖ്യയില്‍ ചികിത്സ തേടാറുമുണ്ട്.

2019 നവംബറില്‍ 71-ാം ജന്മദിനം ആഘോഷിക്കാനാണ് ചാള്‍സ് ഇതിനു മുൻപ് ബെംഗളൂരുവിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts