നായയെ കല്ലെറിഞ്ഞതിന് യുവതിയെ ആക്രമിച്ച കേസിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം

ബെംഗളൂരു: നായയെ കല്ലെറിഞ്ഞതിന് യുവതിയെ യുവാവ് ആക്രമിച്ച സംഭവത്തിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം.

രാമമൂർത്തി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ എൻആർ ലേഔട്ട് ഏരിയയില്‍ ഒക്ടോബർ 23 ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം നടന്നത്.

യതീഷ് എന്നയായാളാണ് തന്നെ ഉപദ്രവിച്ചതെന്നാണ് യുവതി പറയുന്നത്.

ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ നായ്ക്കള്‍ ഓടിച്ചെന്ന് യുവതി പറയുന്നു.

  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു

നായ്ക്കള്‍ തന്നെ ആക്രമിക്കാതിരിക്കാൻ അവള്‍ വാഹനം നിർത്തി കല്ലെറിഞ്ഞു.

ഇതില്‍ പ്രകോപിതനായ യുവാവ് തന്നെ വലിച്ചിഴക്കുകയും ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

സംഭവത്തിനു പിന്നാലെ യുവതി പരാതി നല്‍കുകയും ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാല്‍ പേരും ഫോട്ടോയും അടക്കം പോലീസിന് കൈമാറിയിട്ടും, പോലീസ് നടപടി സ്വീകരിച്ചില്ലെന്നും, പ്രതിയെ ചോദ്യം പോലും ചെയ്തില്ല എന്നും യുവതി പറയുന്നു.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ബംഗളൂരു പോലീസ് കമ്മീഷണർ എന്നിവർക്ക് നീതി ആവശ്യപ്പെട്ട് യുവതി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
[masterslider id="10"]

Related posts