ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്രക്കിടെ അപകടം; മൂന്ന് മരണം 

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ അവിനാശിയില്‍ കാർ ലോറിയുമായി കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു.

ഇന്ന് പുലർച്ചെ പഴങ്കറൈ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.

സഹോദരിമാരായ അപർണ (26), ഹേമ (21) ഇവരെ കൂടാതെ മനീഷ് (28) എന്നിവരാണ് ഉ മരണപ്പെട്ടത്.

  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,

ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കാർ ഇന്ധനം തീർന്നതിനെ തുടർന്ന് റോഡരികില്‍ നിർത്തിയിട്ടിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അവിനാശി പോലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് പോലീസും ഫയർഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

എല്ലാ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അവിനാശി സർക്കാർ ആശുപത്രിയിലേക്ക് (ജിഎച്ച്‌) അയച്ചു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെസ്കോം ഉപഭോക്താക്കൾക്ക് ആശ്വാസം; ഇനി മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us