ഉറക്കത്തിനിടെ മൊബൈൽ ഫോൺ ചാർജറിൽ കൈ തട്ടി; 23 കാരൻ മരിച്ചു 

ഹൈദരബാദ്: ഉറക്കത്തിനിടെ മൊബൈല്‍ ഫോണ്‍ ചാർജറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.

തെലങ്കാനയിലെ കാമറെഡ്ഡി സ്വദേശി മാലോത്ത് അനില്‍ (23) ആണ് മരിച്ചത്.

രാത്രി കട്ടിലിനോട് ചേർന്നുള്ള പ്ലഗില്‍ ഫോണ്‍ ചാർജ് ചെയ്യാൻ വെച്ചാണ് യുവാവ് കിടന്നത്.

ഉറക്കത്തിനിടെ കൈ അറിയാതെ ചാർജറില്‍ തട്ടുകയായിരുന്നു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാലപ്പഴക്കം ചെന്ന ചാർജർ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നുവെന്ന് സൂചനയുണ്ട്.

മൂന്ന് വർഷം മുമ്പായിരുന്നു അനിലിന്റെ വിവാഹം. ഒന്നര വയസ്സുള്ള മകളുമുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts