കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് എട്ടുവയസ്സുകാരി മരിച്ചു

ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് ബിദാർ ജില്ലയിലെ ബജോലാഗ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകിട്ട് വീടിന്റെ മതിൽ ഇടിഞ്ഞുവീണ് എട്ടുവയസ്സുകാരി മരിച്ചു.

സന്ധ്യാറാണി സഞ്ജുകുമാർ കാംബ്ലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഭാൽക്കി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

ചുവരിനടിയിൽ പെട്ട പെൺകുട്ടിയെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കാൻ അരമണിക്കൂറോളമെടുത്തു.

അതിനിടെ ബിദാർ ജില്ലയിൽ കനത്ത മഴ നാശമാണ് വിതച്ചത്. ബിദാർ നഗരത്തിലെ ഭൂഗർഭ സമുച്ചയങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി.

തുടർന്ന് കോംപ്ലക്‌സുകളിലെ വെള്ളം വൃത്തിയാക്കാൻ ഫയർഫോഴ്‌സ് സ്ഥലത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts