വിമാനത്താവളത്തിൽ വെടിയുണ്ടയും കൊണ്ടെത്തി; ബംഗാളി അറസ്റ്റിൽ

ബെംഗളൂരു: വിമാനത്താവളത്തിൽ വെടിയുണ്ടയുമായെത്തി ബംഗാൾ സ്വദേശിയെ സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്തു. അഗർത്തലയിൽ നിന്നുള്ള വിമാനത്താവളത്തിലെത്തിയ അമലേഷ്‌ ഷെയിഖിന്റെ (32) ബാഗിൽ നിന്നാണ് ഉദ്യോഗസ്ഥർ വെടിയുണ്ട കണ്ടെത്തിയത്. കല്പണിക്കാരനായ അമലേഷ്‌ 14 വർഷമായി ബെംഗളൂരുവിൽ സ്ഥിരതാമസമാണെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും സി.ഐ.എസ്.എഫ് അറിയിച്ചു.

Read More

വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസ് : മലയാളികൾ ഉൾപ്പെടെ ആറ് പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: സെപ്റ്റംബർ ആറിന് പുത്തൂർ താലൂക്കിലെ പടവനൂർ വില്ലേജിലെ കുഡ്കാടിയിൽ വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. കേരളത്തിൽ നിന്ന് അഞ്ച് പേർ ഉൾപ്പെടെ ആകെ ആറ് പേരെ കേസ് അന്വേഷിച്ച പോലീസ് അറസ്റ്റ് ചെയ്യുകയും മോഷണമുതൽ കണ്ടുകെട്ടുകയും ചെയ്തു. ജില്ലാ പോലീസ് സൂപ്രണ്ട് സിബി റിഷ്യന്ത് ആണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ബണ്ട്വാൾ താലൂക്കിലെ വിട്‌ലക്ക് സമീപം കിണിയറ പാലു വില്ലേജിൽ സുധീർ (38), കാസർകോട് സമീപം മഞ്ചേശ്വരം മഞ്ഞൾതൊടി ഗ്രാമത്തിൽ താമസിക്കുന്ന കിരൺ ടി (29), കാഞ്ഞഗഡിനടുത്ത് മൂവാരികുണ്ട…

Read More

ഇനി കുതിക്കാൻ ഒരുങ്ങാം; കെങ്കേരി – ചല്ലഘട്ടെ മെട്രോ പാതയിൽ സുരക്ഷാ പരിശോധന വിജയകരം

ബെംഗളൂരു : നമ്മ മെട്രോ കെങ്കേരി – ചല്ലഘട്ടെ മെട്രോ പാതയിൽ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. ദക്ഷിണ റെയിൽവേ സുരക്ഷാ കമ്മീഷണർ ആനന്ദ് മധുകർ ചൗധരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധന 8 മണിക്കൂർ നീണ്ടു. 1.5 കിലോമീറ്റർ പാതയിലെ തൂണുകളുടെ ഉറപ്പ് സിഗ്നലിങ് സംവിധാനം, ട്രെയിനുകളുടെ വേഗപരിധി ഉൾപ്പെടെ പരിശോധിച്ചു. പാതയിലെ ഏക സ്റ്റേഷനായ ചല്ലഘട്ടയിലെ എസ്കലേറ്ററും ലിഫ്റ്റും ഉൾപ്പടെയുള്ള സൗകര്യങ്ങൾ വിലയിരുത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നതിനുള്ള അനുമതി നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം 4 ദിവസത്തിനകം കമ്മീഷണർ അറിയിക്കും.…

Read More

സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിലെ 314 ട്രെയിനുകളുടെ സമയക്രമം പുതുക്കി; വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ

ബെംഗളൂരു : സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിനുള്ളിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകളുടെ വരവിന്റെയും പുറപ്പെടലിന്റെയും പുതിയ സമയക്രമം പരിഷ്ക്കരിച്ചു. ഒക്‌ടോബർ 1 മുതൽ 314 ട്രെയിനുകളുടെ സമയക്രമം പുതുക്കാനാണ് ഓർഡർ നമ്പർ I പരിഷ്‌കരിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. പുതിയ ട്രെയിനുകളുടെ ആമുഖം, ട്രെയിനുകളുടെ കോച്ചുകളുടെ വർദ്ധനവ്, ട്രെയിനുകളുടെ വിപുലീകരണം, പുതിയ സ്റ്റോപ്പുകൾ, കോച്ചുകളിലെ സ്ഥിരമായ വർദ്ധനവ്, മറ്റ് വിവരങ്ങൾ എന്നിവയെ കുറിച്ചുള്ള പൊതു വിവരങ്ങൾക്കായി ഓർഡർ നമ്പർ II മുതൽ VI വരെ ചുവടെ നൽകിയിരിക്കുന്നു. സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിന്റെ…

Read More

കർണാടകയിൽ ഡോക്ടറെ സംശയാസ്പദമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കൊല്ലേഗൽ സബ് ഡിവിഷൻ ആശുപത്രിയിൽ അനസ്‌തേഷ്യോളജി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടറെ സംശയാസ്പദമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ സ്വദേശി സിന്ധുജയാണ് 28 മരിച്ചത്. ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ സിന്ധുജ പിന്നീട് അനസ്‌തേഷ്യോളജിയിൽ പിജി കോഴ്‌സിന് ചേർന്നു. കോഴ്‌സിന്റെ ഭാഗമായി കൊല്ലേഗൽ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. കൊല്ലേഗൽ ടൗണിലെ ശ്രീ മഹാദേശ്വര ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിന് സമീപത്തെ വാടക വീട്ടിലായിരുന്നു ഡോ സിന്ധുജ താമസിച്ചിരുന്നത്. ഡോക്ടർമാരുമായും ജീവനക്കാരുമായും സിന്ധുജ നല്ല ബന്ധം പുലർത്തിയിരുന്നതയാണ് റിപ്പോർട്ട്. ഡ്യൂട്ടി സമയം കഴിഞ്ഞ് വ്യാഴാഴ്ചയാണ്…

Read More

അടിയന്തര വൈദ്യസഹായം; ക്യൂആർ കോഡ് ബെംഗളൂരുവിലെ 37 ജംഗ്ഷനുകളിൽ കൂടി സ്ഥാപിക്കും; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ബെംഗളൂരു: മണിപ്പാൽ ഹോസ്പിറ്റൽ, മെഡിക്കൽ അത്യാഹിത സമയത്ത് ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ SOS ക്യുആർ കോഡും കാർഡിയോപൾമോണറി റെസസിറ്റേഷൻ (സിപിആർ) വിദ്യാഭ്യാസ പരിപാടിയും ആരംഭിച്ചു. ‘സുവർണ്ണ മണിക്കൂറിൽ’ ഗുരുതരാവസ്ഥയിലുള്ള ഓരോ രോഗിക്കും കൃത്യസമയത്ത് സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പരിപാടിയുടെ പിന്നിലെ പ്രധാന ലക്ഷ്യം. ട്രാഫിക് സിഗ്നലുകൾക്ക് പുറമേ, സ്ഥാപന ഗേറ്റുകൾ, കോർപ്പറേറ്റ് കെട്ടിടങ്ങൾ, സ്കൂൾ ബസുകൾ, യെല്ലോ കൺസ്ട്രക്ഷൻ ഹെൽമെറ്റുകൾ എന്നിവയ്ക്ക് സമീപം ക്യുആർ കോഡുകൾ സ്ഥാപിക്കും. എച്ച്എഎൽ സിഗ്നൽ, എംജി റോഡ്, ട്രിനിറ്റി സർക്കിൾ, എച്ച്എസ്ആർ ലേഔട്ട്, മറ്റ് പ്രധാന…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ ഡ്രോൺ; 2 വിമാനങ്ങൾ അപകടത്തിൽ പെടാതിരുന്നത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ  രണ്ട് ഇൻഡിഗോ വിമാനങ്ങൾ പറന്നുയർന്ന ഉടൻ തന്നെ സമീപം ഡ്രോൺ അപകടകരമാം വിധം അടുത്ത് വന്നത് വിമാനത്തിന്റെ സുരക്ഷയ്ക്ക് ഗുരുതരമായ അപകടമുണ്ടാക്കി. രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിൽ ( എടിസി ) മുന്നറിയിപ്പ് നൽകി. നിയന്ത്രിത വ്യോമാതിർത്തിയിൽ ഡ്രോൺ പറത്തിയ ഓപ്പറേറ്ററെ കണ്ടെത്താൻ വിമാനത്താവള അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യ പൈലറ്റ് ഉടൻ തന്നെ എടിസിയെ അറിയിക്കുകയും പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തതായി കെഐഎ വൃത്തങ്ങൾ അറിയിച്ചു. അടുത്തതായി പറന്നുയർന്ന വിമാനവും ഇതേ അവസ്ഥ നേരിട്ടതായി വിമാനത്താവളത്തിലെ…

Read More

കേരളത്തിലേക്ക് അനധികൃതമായി കന്നുകാലി കടത്ത്; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു :  കേരളത്തിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന നൂറ് കന്നുകാലികളെ മൈസൂരു എച്ച്.ഡി. കോട്ടെയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. കന്നുകാലികളെ കടത്തിയ രണ്ടുപേരെ പിടികൂടി.  രണ്ട് ലോറികളിലും അഞ്ച് പിക്കപ്പ് ജീപ്പുകളിലുമായാണ് കാലികളെ കടത്തിയത്. വാഹനങ്ങൾ പോലീസ് തടഞ്ഞതോടെ ഡ്രൈവർമാർ ഇറങ്ങിയോടി. പിന്നീട് രണ്ടുപേരെ പിടികൂടുകയായിരുന്നു. പശുക്കളെയും പശുക്കിടാങ്ങളെയും പോത്തുകളെയുമാണ് കടത്തിയത്. ഇവയെ പിന്നീട് മൈസൂരിലെ പിഞ്ജാരപോൾ ഗോശാലയിലേക്ക് മാറ്റി.

Read More

മംഗളൂരുവിൽ നിന്ന് ദുബായിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകി; മണിക്കൂറുകളോളം ബുദ്ധിമുട്ടി യാത്രക്കാർ 

ബെംഗളൂരു: മംഗളൂരുവിൽ നിന്ന് ദുബായിലേക്ക് കഴിഞ്ഞ ദിവസം രാത്രി 11.05ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 814 വിമാനം മൂന്ന് മണിക്കൂറോളം യാത്രക്കാരെ ദുരിതത്തിലാക്കിയ ശേഷം പുറപ്പെട്ടത് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.45ന്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് ഇത്രയും സമയം വിമാനത്തിനകത്ത് കാത്തിരിക്കേണ്ടി വന്നു. യാത്രക്കാരുടെ ദുരിതാവസ്ഥയിൽ വിമാന കമ്പനി ജീവനക്കാരോ അധികൃതരോ പരിഗണിച്ചതേയില്ലെന്ന് പരാതിയും വ്യാപകമായി. കണ്ണൂർ, കാസർകോട് സ്വദേശികളടക്കമുള്ള യാത്രക്കാർക്കാണ് മണിക്കൂറുകൾ വിമാനത്തിനകത്ത് ചൂടു സഹിച്ച് കഴിയേണ്ടി വന്നത്. നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ എല്ലാ നടപടികളും…

Read More

ഓണം ബംപർ ഒന്നാം സമ്മാനം അടിച്ചത് കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിന്; 25 കോടി നൽകരുതെന്ന് തമിഴ്നാട് സ്വദേശി‌

Chennai : സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപർ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്നും സമ്മാനം നൽകരുതെന്നും തമിഴ്നാട് സ്വദേശി‌യുടെ പരാതി. കേരള സംസ്ഥാന ലോട്ടറി മറ്റു സംസ്ഥാനങ്ങളിൽ വിൽക്കാൻ പാടില്ലെന്നാണു നിയമം. എന്നാൽ, ഒന്നാം സമ്മാനാർഹമായ ലോട്ടറി കേരളത്തിലെ ഏജൻസിയിൽ നിന്ന് കമ്മിഷൻ വ്യവസ്ഥയിലെടുത്ത് തമിഴ്നാട്ടിലെ ചില ഭാഗങ്ങളിൽ വിറ്റ ടിക്കറ്റിൽ ഉൾപ്പെട്ടതാണെന്നും ബ്രിന്ദ ചാരിറ്റബിൾ ട്രസ്റ്റ് ഉടമ ഡി.അൻപുറോസ് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും നൽകിയ പരാതിയിൽ പറയുന്നു. ഇത്തവണത്തെ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ വിനിയോഗിക്കണമെന്നും അൻപുറോസ് ആവശ്യപ്പെട്ടു.…

Read More
Click Here to Follow Us