കേരളത്തിലേക്ക് അനധികൃതമായി കന്നുകാലി കടത്ത്; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു :  കേരളത്തിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന നൂറ് കന്നുകാലികളെ മൈസൂരു എച്ച്.ഡി. കോട്ടെയിൽ പോലീസ് കസ്റ്റഡിയിലെടുത്തു.

കന്നുകാലികളെ കടത്തിയ രണ്ടുപേരെ പിടികൂടി. 

രണ്ട് ലോറികളിലും അഞ്ച് പിക്കപ്പ് ജീപ്പുകളിലുമായാണ് കാലികളെ കടത്തിയത്.

വാഹനങ്ങൾ പോലീസ് തടഞ്ഞതോടെ ഡ്രൈവർമാർ ഇറങ്ങിയോടി. പിന്നീട് രണ്ടുപേരെ പിടികൂടുകയായിരുന്നു.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

പശുക്കളെയും പശുക്കിടാങ്ങളെയും പോത്തുകളെയുമാണ് കടത്തിയത്.

ഇവയെ പിന്നീട് മൈസൂരിലെ പിഞ്ജാരപോൾ ഗോശാലയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts