ബെംഗളൂരു വിമാനത്താവളത്തിൽ ഡ്രോൺ; 2 വിമാനങ്ങൾ അപകടത്തിൽ പെടാതിരുന്നത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ  രണ്ട് ഇൻഡിഗോ വിമാനങ്ങൾ പറന്നുയർന്ന ഉടൻ തന്നെ സമീപം ഡ്രോൺ അപകടകരമാം വിധം അടുത്ത് വന്നത് വിമാനത്തിന്റെ സുരക്ഷയ്ക്ക് ഗുരുതരമായ അപകടമുണ്ടാക്കി. രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിൽ ( എടിസി ) മുന്നറിയിപ്പ് നൽകി. നിയന്ത്രിത വ്യോമാതിർത്തിയിൽ ഡ്രോൺ പറത്തിയ ഓപ്പറേറ്ററെ കണ്ടെത്താൻ വിമാനത്താവള അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യ പൈലറ്റ് ഉടൻ തന്നെ എടിസിയെ അറിയിക്കുകയും പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തതായി കെഐഎ വൃത്തങ്ങൾ അറിയിച്ചു. അടുത്തതായി പറന്നുയർന്ന വിമാനവും ഇതേ അവസ്ഥ നേരിട്ടതായി വിമാനത്താവളത്തിലെ…

Read More

കേരളത്തിലേക്ക് അനധികൃതമായി കന്നുകാലി കടത്ത്; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു :  കേരളത്തിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന നൂറ് കന്നുകാലികളെ മൈസൂരു എച്ച്.ഡി. കോട്ടെയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. കന്നുകാലികളെ കടത്തിയ രണ്ടുപേരെ പിടികൂടി.  രണ്ട് ലോറികളിലും അഞ്ച് പിക്കപ്പ് ജീപ്പുകളിലുമായാണ് കാലികളെ കടത്തിയത്. വാഹനങ്ങൾ പോലീസ് തടഞ്ഞതോടെ ഡ്രൈവർമാർ ഇറങ്ങിയോടി. പിന്നീട് രണ്ടുപേരെ പിടികൂടുകയായിരുന്നു. പശുക്കളെയും പശുക്കിടാങ്ങളെയും പോത്തുകളെയുമാണ് കടത്തിയത്. ഇവയെ പിന്നീട് മൈസൂരിലെ പിഞ്ജാരപോൾ ഗോശാലയിലേക്ക് മാറ്റി.

Read More

മംഗളൂരുവിൽ നിന്ന് ദുബായിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകി; മണിക്കൂറുകളോളം ബുദ്ധിമുട്ടി യാത്രക്കാർ 

ബെംഗളൂരു: മംഗളൂരുവിൽ നിന്ന് ദുബായിലേക്ക് കഴിഞ്ഞ ദിവസം രാത്രി 11.05ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 814 വിമാനം മൂന്ന് മണിക്കൂറോളം യാത്രക്കാരെ ദുരിതത്തിലാക്കിയ ശേഷം പുറപ്പെട്ടത് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.45ന്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് ഇത്രയും സമയം വിമാനത്തിനകത്ത് കാത്തിരിക്കേണ്ടി വന്നു. യാത്രക്കാരുടെ ദുരിതാവസ്ഥയിൽ വിമാന കമ്പനി ജീവനക്കാരോ അധികൃതരോ പരിഗണിച്ചതേയില്ലെന്ന് പരാതിയും വ്യാപകമായി. കണ്ണൂർ, കാസർകോട് സ്വദേശികളടക്കമുള്ള യാത്രക്കാർക്കാണ് മണിക്കൂറുകൾ വിമാനത്തിനകത്ത് ചൂടു സഹിച്ച് കഴിയേണ്ടി വന്നത്. നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ എല്ലാ നടപടികളും…

Read More

ഓണം ബംപർ ഒന്നാം സമ്മാനം അടിച്ചത് കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിന്; 25 കോടി നൽകരുതെന്ന് തമിഴ്നാട് സ്വദേശി‌

Chennai : സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപർ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്നും സമ്മാനം നൽകരുതെന്നും തമിഴ്നാട് സ്വദേശി‌യുടെ പരാതി. കേരള സംസ്ഥാന ലോട്ടറി മറ്റു സംസ്ഥാനങ്ങളിൽ വിൽക്കാൻ പാടില്ലെന്നാണു നിയമം. എന്നാൽ, ഒന്നാം സമ്മാനാർഹമായ ലോട്ടറി കേരളത്തിലെ ഏജൻസിയിൽ നിന്ന് കമ്മിഷൻ വ്യവസ്ഥയിലെടുത്ത് തമിഴ്നാട്ടിലെ ചില ഭാഗങ്ങളിൽ വിറ്റ ടിക്കറ്റിൽ ഉൾപ്പെട്ടതാണെന്നും ബ്രിന്ദ ചാരിറ്റബിൾ ട്രസ്റ്റ് ഉടമ ഡി.അൻപുറോസ് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും നൽകിയ പരാതിയിൽ പറയുന്നു. ഇത്തവണത്തെ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ വിനിയോഗിക്കണമെന്നും അൻപുറോസ് ആവശ്യപ്പെട്ടു.…

Read More

ഈ പത്ത് ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ? ഹൃദയം പണിമുടക്കി തുടങ്ങി എന്നതിന്റെ സൂചനകളാണ് 

ഹൃദയത്തിന്റെ ആരോഗ്യം അത്ര തൃപ്‌തികരമല്ലെന്നതിനെ സംബന്ധിച്ച്‌ പല സൂചനകളും നമ്മുടെ ശരീരം മുൻപേ തന്നെ നൽകാറുണ്ട്. നമ്മളിൽ പലരും അവയൊന്നും പൊതുവെ ശ്രദ്ധിക്കാറില്ല. അത്തരത്തിലുള്ള 10 മുന്നറിയിപ്പ് സൂചനകൾ ഏതെല്ലാമെന്നു നോക്കാം. നിത്യ ജീവിതത്തിൽ ഈ ബുദ്ധിമുട്ടുകൾ നിങ്ങൾക്കുണ്ടെങ്കിൽ സൂക്ഷിക്കുക. ഹൃദയം പണി മുടക്കി തുടങ്ങി എന്നതിന്റെ സൂചനകൾ ആവാം അവ. 1. നെഞ്ച് വേദന, അസ്വസ്ഥത നെഞ്ചിന്‌ പിടിത്തം, സമ്മർദം, പുകച്ചിൽ, വേദന, അസ്വസ്ഥത എന്നിവയെല്ലാം ഹൃദ്രോഗ ലക്ഷണങ്ങളാണ്. നെഞ്ചിന് പുറമേ കൈകൾ, കഴുത്ത്, താടി, പുറം തുടങ്ങിയ ഭാഗങ്ങളിലും വേദന അനുഭവപ്പെടാം. …

Read More

ഇൻസ്റ്റാഗ്രാമിലെ വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ; സുഹൃത്തുക്കള്‍ ചേര്‍ന്ന് 17 കാരനെ കൊലപ്പെടുത്തി 

ബെംഗളൂരു: 17 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. പ്രജ്വല്‍ സുങ്കദ എന്ന 17കാരനാണ് കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ആരംഭിച്ച വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെലഗാവി ജില്ലയിലാണ് സംഭവം. പ്രതികള്‍ ഒരു പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സുങ്കദയ്ക്ക് സന്ദേശങ്ങള്‍ അയക്കുമായിരുന്നു. കൊല്ലപ്പെട്ട ആണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്നെ സുഹൃത്തുക്കള്‍ പരിഹാസ കഥാപാത്രമാക്കിമാറ്റുകയായിരുന്നുവെന്ന് സുങ്കദ മനസിലാക്കി. കൂട്ടുകാരെ ചീത്തവിളിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ സംഘം ചേര്‍ന്ന് സുങ്കദയുമായി വഴക്കിട്ടു.…

Read More

ഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു

ചെന്നൈ : തിരുപ്പത്തൂരിൽ ഡെങ്കിപ്പനി ബാധിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. തിരുപ്പത്തൂരിനുസമീപം ഒരു കുടുംബത്തിലെ മൂന്നുകുട്ടികൾക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതിൽ ഒരു കുട്ടിയാണ് വ്യാഴാഴ്ച മരിച്ചത്. മറ്റ് രണ്ടുകുട്ടികൾ ചികിത്സയിൽ തുടരുകയാണ്. ജില്ലയിൽ കൊതുക് നശീകരണത്തിനായി നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More

ഓട്ടോക്കാരന് 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവം; ബാങ്ക് എം.ഡി രാജിവച്ചു 

ചെന്നൈ: ഓട്ടോക്കാരന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം.ഡി എസ്.കൃഷ്ണനാണ് രാജിവെച്ചത്. 2022 ആണ് അദ്ദേഹം ബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്. ബാങ്കിന്റെ ഡയറക്ടർമാർ യോഗം ചേർന്ന് അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചിട്ടുണ്ട്. തീരുമാനം ആർ.ബി.ഐയെ അറിയിക്കുകയും ചെയ്തു. ആർ.ബി.ഐയിൽ നിന്നും അറിയിപ്പ് അദ്ദേഹം വരെ എം.ഡിയായി തുടരുമെന്നും ബാങ്കിന്റെ ബോർഡ് അറിയിച്ചു. സെപ്റ്റംബർ ഒമ്പതിനാണ് ഓട്ടോ ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് 9000 കോടി രൂപ എത്തിയത്. എസ്.എം.എസിലൂടെ പണം വന്ന…

Read More

ഓടുന്ന ബസിൽ നിന്ന് വീണ് ഒരാൾ മരിച്ചു: ഒരാൾക്ക് പരിക്ക്

ബെംഗളൂരു : ഞായറാഴ്ച വൈകുന്നേരം കഡബ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വീണ് ഒരാൾ മരിച്ചു, മറ്റൊരാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഡബ കളറയ്ക്ക് സമീപം കുഡ്‌കോളി സ്വദേശി അച്ത ഗൗഡ (63) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കടബയിൽ നിന്ന് ഉപ്പിനങ്ങാടിയിലേക്ക് പോവുകയായിരുന്ന സുബ്രഹ്മണ്യ മംഗളൂരു കെഎസ്ആർടിസി ബസിൽ വീട്ടിലേക്ക് പോവുകയായിരുന്ന ബല്യ സ്വദേശി ചന്ദ്രശേഖരൻ. എന്നാൽ കഡബ ടൗണിന് സമീപത്തെ വളവിൽ വെച്ച് ചന്ദ്രശേഖരൻ ബസിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി…

Read More

കർണാടക ബന്ദ്: കാവേരി നദീജല പ്രതിഷേധങ്ങൾക്കിടെ കന്നഡ അനുകൂല സംഘടനാ പ്രവർത്തകരും ബംഗളൂരു പൊലീസം ഏറ്റുമുട്ടി

ബംഗളൂരു: കാവേരി നദീജല തർക്കത്തിൽ പ്രതിഷേധിച്ച കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന ബന്ദിൽ മണ്ഡ്യയിലും ബെംഗളുരുവിലുമാണ് അതിശക്തമായ തോതിലുള്ള പ്രതിഷേധം നടക്കുന്നത്. എന്നാൽ ബന്ദിനിടയിൽ പ്രതിഷേധിച്ച കന്നഡ അനുകൂല സംഘടന അംഗങ്ങളെ കർണാടകയിലെ അത്തിബെലെയ്ക്ക് സമീപം ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും കോലം കത്തിക്കൽ അടക്കമുള്ള പ്രതിഷേധങ്ങളാണ് ഉണ്ടായിരുന്നത്. ബംഗളൂർ ഫ്രീഡം പാർക്ക് കേന്ദ്രീകരിച്ചാണ് കർഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളുമെല്ലാം പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. അവിടെ പോലീസ് വലിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കടകമ്പോളങ്ങൾ പലയിടങ്ങളിലും…

Read More
Click Here to Follow Us