കർണാടക ബന്ദ്: കാവേരി നദീജല പ്രതിഷേധങ്ങൾക്കിടെ കന്നഡ അനുകൂല സംഘടനാ പ്രവർത്തകരും ബംഗളൂരു പൊലീസം ഏറ്റുമുട്ടി

ബംഗളൂരു: കാവേരി നദീജല തർക്കത്തിൽ പ്രതിഷേധിച്ച കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന ബന്ദിൽ മണ്ഡ്യയിലും ബെംഗളുരുവിലുമാണ് അതിശക്തമായ തോതിലുള്ള പ്രതിഷേധം നടക്കുന്നത്.

എന്നാൽ ബന്ദിനിടയിൽ പ്രതിഷേധിച്ച കന്നഡ അനുകൂല സംഘടന അംഗങ്ങളെ കർണാടകയിലെ അത്തിബെലെയ്ക്ക് സമീപം ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും കോലം കത്തിക്കൽ അടക്കമുള്ള പ്രതിഷേധങ്ങളാണ് ഉണ്ടായിരുന്നത്. ബംഗളൂർ ഫ്രീഡം പാർക്ക് കേന്ദ്രീകരിച്ചാണ് കർഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളുമെല്ലാം പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

അവിടെ പോലീസ് വലിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കടകമ്പോളങ്ങൾ പലയിടങ്ങളിലും അടഞ്ഞുകിടക്കുകയാണ്. പക്ഷെ ബസ് ടാക്സി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സർവീസുകൾ എല്ലാം തന്നെ കൃത്യമായി നടക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ അതിർത്തി പട്ടണമായ സുസുവാഡിയിൽ തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനങ്ങൾ തടഞ്ഞു. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള 400-ലധികം ബസുകൾ മുന്നോട്ട് പോകുന്നതിൽ നിന്ന് പ്രതിഷേധക്കാർ തടഞ്ഞതിനാൽ ഹൊസൂരിൽ കുടുങ്ങിക്കിടക്കുകയാണ്.

കന്നഡ അനുകൂല സംഘടനാ പ്രവർത്തർ രാവിലെ തന്നെ പ്രൊ കന്നഡ സംഘടന അതിർത്തിയിൽ പ്രതിഷേധ പ്രകടനം നടത്തി.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം

തമിഴ്‌നാടിന് 3000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകാൻ കാവേരി റെഗുലേറ്ററി കമ്മിറ്റി (സിഡബ്ല്യുആർസി) ഉത്തരവിട്ടതിന് പിന്നാലെയാണ് കർഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളും ഇന്ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തിത് . നിരവധി പ്രതിഷേധക്കാർ കാവേരി നദി തങ്ങളുടേതാണെന്ന് മുദ്രാവാക്യം വിളിക്കുകായും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
[masterslider id="10"]

Related posts