ഇനി കുതിക്കാൻ ഒരുങ്ങാം; കെങ്കേരി – ചല്ലഘട്ടെ മെട്രോ പാതയിൽ സുരക്ഷാ പരിശോധന വിജയകരം

ബെംഗളൂരു : നമ്മ മെട്രോ കെങ്കേരി – ചല്ലഘട്ടെ മെട്രോ പാതയിൽ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി.

ദക്ഷിണ റെയിൽവേ സുരക്ഷാ കമ്മീഷണർ ആനന്ദ് മധുകർ ചൗധരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധന 8 മണിക്കൂർ നീണ്ടു.

1.5 കിലോമീറ്റർ പാതയിലെ തൂണുകളുടെ ഉറപ്പ് സിഗ്നലിങ് സംവിധാനം, ട്രെയിനുകളുടെ വേഗപരിധി ഉൾപ്പെടെ പരിശോധിച്ചു.

  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്

പാതയിലെ ഏക സ്റ്റേഷനായ ചല്ലഘട്ടയിലെ എസ്കലേറ്ററും ലിഫ്റ്റും ഉൾപ്പടെയുള്ള സൗകര്യങ്ങൾ വിലയിരുത്തി.

പരിശോധനയുടെ അടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നതിനുള്ള അനുമതി നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം 4 ദിവസത്തിനകം കമ്മീഷണർ അറിയിക്കും.

പാത തുറക്കുന്നതോടെ രാജരാജേശ്വരി കോളേജ് മുതൽ മജെസ്റ്റിക് വരെ നിലവിൽ റോഡ് മാർഗം ഒരു മണിക്കൂറുള്ള യാത്ര 30 മിനിറ്റിൽ താഴെയായി കുറയും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
[masterslider id="10"]

Related posts