ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽ-റോഡ് മേൽപ്പാലം നഗരത്തിൽ തയ്യാറായിക്കഴിഞ്ഞു, പക്ഷേ തുറക്കാൻ കഴിഞ്ഞില്ല

ബെംഗളൂരു: ജയദേവ ഇന്റർസെക്‌ഷനിലെ മാരേഹനഹള്ളി റോഡിൽ വരുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽ-റോഡ് മേൽപ്പാലത്തിന്റെ ജോലികൾ പൂർത്തിയായി. എന്നിരുന്നാലും, ബെംഗളൂരുവിലെ ഏറ്റവും വലിയ ബ്ലോക്ക് പോയിന്റുകളിലൊന്നായ സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനിൽ ഗതാഗതം സുഗമമാക്കാനുള്ള അതിന്റെ സാധ്യത ഇപ്പോൾ യാഥാർത്ഥ്യമാകില്ല. ഇതിലേക്കുള്ള റാമ്പുകൾ തയ്യാറാകാതെ മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാകില്ലെന്ന് മെട്രോയുടെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) റാഗിഗുഡ്ഡയ്ക്കും സെൻട്രൽ സിൽക്ക് ബോർഡിനുമിടയിൽ ആർവി റോഡ്-ബൊമ്മസാന്ദ്ര മെട്രോ ലൈനുമായി (റീച്ച്-5) ബന്ധിപ്പിച്ച് ഈ വർഷം ഡിസംബറിൽ സർവീസ്…

Read More

ആകാശ വിസ്മയം കാണാം… ഇന്ന് ഉറങ്ങാതിരിക്കൂ

മനോഹരമായ കാഴ്ച്ച ഒരുക്കി പാഞ്ഞ് പോകുന്ന കൊള്ളിമീനുകൾ നമ്മുക്കെന്നും അത്ഭുതമാണ്. വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെഴ്സീയിഡ്സ് ഉൽക്കാവർഷം കാണാൻ നാളെയും മറ്റന്നാളും ആകാശം നോക്കാം. ആകാശത്ത് കൂടുതൽ ശോഭയോടെ ഇത്തവണ ഉൽക്കവർഷം കാണാമെന്നാണ് വാനനിരീക്ഷകൾ പറയുന്നത്. വർഷം തോറുമുള്ള പെഴ്സീയിഡ്സ് ഉൽക്കകൾ ഈ മാസം 12ന് അർധരാത്രി മുതൽ പുലർച്ചെ മൂന്ന് മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 50 മുതൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടൽ. വർഷത്തിലെ ഏറ്റവും ദീർഘവും കൂടുതൽ വ്യക്തവുമായ ഉൽക്ക വർഷമാണ് 12ന് ദൃശ്യമാകുക.…

Read More

സാൻഡ്‌വിച്ച് രണ്ടായി മുറിച്ച് നൽകിയതിന് റെസ്റ്റോറന്റ് ഈടാക്കിയ സർവീസ് ചാർജ് 180 രൂപ 

മിലാൻ: ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയാൽ പലപ്പോഴും അധിക സർവീസ് ചാർജൊക്കെ ഈടാക്കാറുണ്ട്. ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും ബ്രാൻഡിനുമൊക്കെ അനുസരിച്ചായിരിക്കും അധിക ചാർജ് പലപ്പോഴും ഈടാക്കാറുള്ളത്. ഇറ്റലിയിലെ ഒരു റെസ്റ്റോറന്റിൽ ഇതുപോലെ ഈടാക്കിയ അധിക സർവീസ് ചാർജ് കണ്ടു ഞെട്ടിയിരിക്കുകയാണ് ഭക്ഷണം കഴിക്കാനെത്തിയവർ. സാൻഡ്‍വിച്ച് രണ്ടായി മുറിച്ച് നൽകിയതിന് സർവീസ് ചാർജ് ഈടാക്കിയത്. അഞ്ചോ പത്തോ രൂപയല്ല, 180 രൂപ സാൻവിച്ച് മുറിച്ച് നൽകിയതിന് മാത്രം റെസ്റ്റോറന്റ് ഈടാക്കിയത്. ഇറ്റലിയിലെ കോമോയ്ക്ക് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രമായ ഗേരാ ലാരിയോയിലെ ബാർ പേസിൽ എന്ന…

Read More

സർക്കാർ ഓഫീസിൽ ജീവനക്കാർ എത്തുന്നത് ഹെൽമറ്റ് ധരിച്ച് ; എന്താ കാര്യം എന്നല്ലേ? 

തെലങ്കാന: ഹെൽമറ്റിടാതെ ഇരുചക്രവാഹനമോടിച്ചാൽ പണി കിട്ടുംza. പിഴ അടക്കേണ്ടത് പേടിച്ച് പലരും ഹെൽമറ്റ് മറക്കാതെ ഇടാറുമുണ്ട്. എന്നാൽ തെലങ്കാനയിലെ ഒരു സർക്കാർ ഓഫീസിൽ ജീവനക്കാർ ഓഫീസിലെത്തിയാലും ഹെൽമറ്റ് അഴിച്ചുവെക്കാറില്ല. അതേ ഹെൽമറ്റും ഇട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. പിഴയെ പേടിച്ചിട്ടല്ല കെട്ടിടം പൊളിഞ്ഞ് തലയിൽ വീഴാതിരിക്കാനാണ് ജീവനക്കാർ ഹെൽമറും ധരിച്ച് ജോലി ചെയ്യുന്നത്. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ ബീർപൂർ മണ്ഡലത്തിലെ മണ്ഡലം പരിഷത്ത് ഡെവലപ്‌മെന്റ് (എംപിഡിഒ) ഓഫീസിൽ ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ്…

Read More

ഐപിസിയുടെ പേര് മാറുന്നു; ഇനി ഭാരതീയ ന്യായ സംഹിത; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ; കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ

രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളെ ‘ഭാരത’വല്‍ക്കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്രസർക്കാർ. ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്തുകയാണ് കേന്ദ്ര സർക്കാർ. ഐപിസിയും സിആർപിസിയും പരിഷ്‌കരിച്ച് കേന്ദ്രത്തിന്റെ ബിൽ. ഇന്ത്യന്‍ പീനല്‍ കോഡും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും പരിഷ്കരിക്കാനുള്ള ബില്ലാണ് കൊണ്ടുവരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.ബില്ലുകൾ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടും. 1860 മുതൽ 2023 വരെ  രാജ്യത്തെ നിലവിലുള്ള ക്രിമിനൽ നിയമങ്ങൾ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ…

Read More

നഗ്നരായി ഉറങ്ങിയാൽ അമിത വണ്ണവും ശരീരഭാരവും കുറയുമോ? കൂടുതൽ അറിയാം…

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതഭാരം. ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ല. അമിതഭാരം കാരണം നിരവധി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. പലർക്കും ഉറക്കത്തിന് അടക്കം പ്രശ്നങ്ങൾ നേരിടുന്നു. ശരിയായ ഉറക്കം കിട്ടിയാൽ ശരീരഭാരത്തെ നിയന്ത്രിക്കാമെന്നു വാദിക്കുന്ന ഗവേഷകരുമുണ്ട്. ഉറക്കവും ശരീരഭാരവും തമ്മിലുള്ള ബന്ധത്തെപ്പറ്റി യുഎസിൽ നടന്ന ഒരു പഠനത്തിലെ കണ്ടെത്തൽ രസകരമാണ്. നഗ്നരായി ഉറങ്ങിയാൽ ശരീരഭാരം കുറയ്ക്കാമെന്നാണ് ഈ പഠനഫലം പറയുന്നത്. അതിന്റെ കാരണവും പഠനവും ഗവേഷകർ നിരത്തുന്നുണ്ട്.  ഉറക്കസമയവും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള ഒരു വഴിയാണ് നഗ്നരായി ഉറങ്ങുക…

Read More

ബെംഗളൂരു മലയാളികൾക്ക് വിനീത് ശ്രീനിവാസൻ്റെ സംഗീത സന്ധ്യ ആസ്വദിക്കാനുള്ള”കിടിലൻ”അവസരം! ഈ സുവർണാവസരം പാഴാക്കല്ലേ…

ബെംഗളൂരു : മലയാള സിനിമയിലെ സകലകലാവല്ലഭനാണ് വിനീത് ശ്രീനിവാസൻ എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ…തൊട്ടതെല്ലാം പൊന്നാക്കിയ അപൂർവ പ്രതിഭ… ഗാനാലാപനത്തിലും അഭിനയത്തിലും സംവിധാനത്തിലും മോളിവുഡിൽ പുതിയ പന്ഥാവ് വെട്ടിത്തുറന്ന വ്യത്യസ്തമായ വ്യക്തിത്വം. ഈ മഹാ കലാകാരനെ നേരിട്ട് കാണാനും അദ്ദേഹത്തിൻ്റെ സംഗീത സന്ധ്യയിൽ ഒരു ആസ്വാദകനാകാനും ഓരോ ബെംഗളൂരു മലയാളിക്കും അവസരം. നഗരത്തിലെ എണ്ണം പറഞ്ഞ മലയാളി സംഘടനകളിൽ ഒന്നായ ബാംഗ്ലൂർ മലയാളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന വിനീത് ശ്രീനിവാസൻ നയിക്കുന്ന സംഗീത സന്ധ്യ ബന്നാർഘട്ട റോഡിലെ എ.എം.സി. എഞ്ചിനീയറിംഗ് കോളേജിൽ…

Read More

ജയിലറിലെ മോഹൻലാലിന്റെ അതിഥി വേഷം ഏറ്റെടുത്ത് ആരാധകർ 

രജനികാന്ത് നായകനായ ‘ജയിലര്‍’ ഇന്നലെ ബിഗ് സ്‌ക്രീനുകളില്‍ എത്തിയതോടെ ആഘോഷങ്ങള്‍ വലിയ രീതിയില്‍ നടക്കുകയാണ്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ഈ ഡാര്‍ക്ക് കോമഡിയില്‍ മോഹൻലാല്‍, ജാക്കി ഷ്റോഫ്, ശിവ രാജ്കുമാര്‍, രമ്യ കൃഷ്ണൻ, വിനായകൻ, തമന്ന ഭാട്ടിയ, വസന്ത് രവി, യോഗി ബാബു തുടങ്ങിയവരും അണിനിരക്കുന്നു. ചിത്രത്തിലെ മോഹൻലാലിന്റെ അതിഥി വേഷം സിനിമാപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതുവരെ മോഹൻലാലിനെ ഇത്തരമൊരു അവതാരത്തില്‍ കണ്ടിട്ടില്ലെന്ന് സിനിമാപ്രേമികള്‍  പറയുന്നു. കേരളത്തില്‍ അദേഹത്തിന്റെ സ്ക്രീനിലെ പ്രകടനത്തെ അഭിനന്ദിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ്. ലോകമെമ്പാടുമുള്ള 7000 സ്‌ക്രീനുകളിലാണ് ‘ജയിലര്‍’ ഇന്നലെ എത്തിയത്.…

Read More

നഗരത്തിലെ ബിബിഎംപി ആസ്ഥാനത്ത് തീപിടിത്തം; ചീഫ് എഞ്ചിനീയർ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്ക്

ബെംഗളൂരു: നഗരത്തിലെ ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ആസ്ഥാനത്ത് വൻ തീപിടിത്തം. തീപിടിത്തത്തിൽ ഒമ്പതോളം ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. പരിക്കേറ്റവരിൽ ബിബിഎംപി ചീഫ് എൻജിനീയർ ശിവകുമാർ, എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ കിരൺ, സന്തോഷ്, വിജയമാല എന്നിവരും ഉൾപ്പെടുന്നു. പരിക്കേറ്റവരെയെല്ലാം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. നഗരത്തിലെ ഹഡ്‌സൺ സർക്കിളിലാണ് ബിബിഎംപി ആസ്ഥാനം സ്ഥിതി ചെയ്യുന്നത്, തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുകയാണ്.

Read More

കേരളത്തിലെ ഒമ്പത് ജില്ലകളിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 17 വാര്‍ഡുകളില്‍ ഒമ്പതിടത്ത് യുഡിഎഫ് വിജയിച്ചു. ഏഴിടത്ത് എല്‍ഡിഎഫും വിജയിച്ചപ്പോള്‍ ബിജെപിക്ക് ഒരു സീറ്റും നേടി. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കുമായിരുന്നു ഉപതെരഞ്ഞെടുപ്പ്. കൊല്ലത്ത് തിരഞ്ഞെടുപ്പ് തെന്‍മല ഗ്രാമപഞ്ചാത്തിലെ ഒറ്റയ്ക്കല്‍ വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. അതേസമയം ആദിച്ചനെല്ലൂര്‍ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാര്‍ഡില്‍ ബിജെപി വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. ആലപ്പുഴ തലവടിഗ്രാമപഞ്ചായത്തിലെ…

Read More
Click Here to Follow Us