നഗരത്തിലെ ബിബിഎംപി ആസ്ഥാനത്ത് തീപിടിത്തം; ചീഫ് എഞ്ചിനീയർ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്ക്

ബെംഗളൂരു: നഗരത്തിലെ ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ആസ്ഥാനത്ത് വൻ തീപിടിത്തം.

തീപിടിത്തത്തിൽ ഒമ്പതോളം ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

പരിക്കേറ്റവരിൽ ബിബിഎംപി ചീഫ് എൻജിനീയർ ശിവകുമാർ, എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ കിരൺ, സന്തോഷ്, വിജയമാല എന്നിവരും ഉൾപ്പെടുന്നു.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

പരിക്കേറ്റവരെയെല്ലാം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.

നഗരത്തിലെ ഹഡ്‌സൺ സർക്കിളിലാണ് ബിബിഎംപി ആസ്ഥാനം സ്ഥിതി ചെയ്യുന്നത്, തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts