കേരളത്തിലെ ഒമ്പത് ജില്ലകളിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം.

തെരഞ്ഞെടുപ്പ് നടന്ന 17 വാര്‍ഡുകളില്‍ ഒമ്പതിടത്ത് യുഡിഎഫ് വിജയിച്ചു. ഏഴിടത്ത് എല്‍ഡിഎഫും വിജയിച്ചപ്പോള്‍ ബിജെപിക്ക് ഒരു സീറ്റും നേടി.

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കുമായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കൊല്ലത്ത് തിരഞ്ഞെടുപ്പ് തെന്‍മല ഗ്രാമപഞ്ചാത്തിലെ ഒറ്റയ്ക്കല്‍ വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. അതേസമയം ആദിച്ചനെല്ലൂര്‍ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാര്‍ഡില്‍ ബിജെപി വിജയിച്ചു.

എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. ആലപ്പുഴ തലവടിഗ്രാമപഞ്ചായത്തിലെ കോടമ്പനടി വാര്‍ഡിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.

  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ പി രാജന്‍ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയച്ചത്. എറണാകുളത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടത്തും യുഡിഎഫ് വിജയിച്ചു. പള്ളിപ്പുറം പഞ്ചായത്തിലെ പാഞ്ചയത്ത് വാര്‍ഡും ഏഴിക്കര ഗ്രാമപഞ്ചായത്തിലെ വടക്കേപ്പുറം വാര്‍ഡും എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.

മൂക്കന്നൂര്‍ പഞ്ചായത്തിലെ കോക്കൂന്ന് , വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മുറവന്‍ തുരത്ത് വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. തൃശൂര്‍ മാടക്കത്തറ പഞ്ചായത്തിലെ വാര്‍ഡ് 15ലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ വിജയം.

ഇവിടെ കോണ്‍ഗ്രസ് മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തി. ലസി.പി.ഐ യിലെ മിഥുന്‍ തിയ്യത്തുപറമ്പിലാണ് വിജയിച്ചത്.പാലാക്കാട് പൂക്കോട്ട്കാവ് പഞ്ചായത്തിലെ താനിക്കുന്ന് വാര്‍ഡ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

മലപ്പുറം ജില്ലയില്‍ ഉപ തിരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളിലും യു ഡി എഫ് വിജയിച്ചു.പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് യു ഡി എഫ് വിജയിച്ചു. ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിലെ കളക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര കെ.പി.മൈമൂന ഇടത് സ്വതന്ത്ര റസീന നജീമിനെ 109 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡുകളും എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ കോഴിക്കോട് വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts