നഗ്നരായി ഉറങ്ങിയാൽ അമിത വണ്ണവും ശരീരഭാരവും കുറയുമോ? കൂടുതൽ അറിയാം…

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതഭാരം. ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ല.

അമിതഭാരം കാരണം നിരവധി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.

പലർക്കും ഉറക്കത്തിന് അടക്കം പ്രശ്നങ്ങൾ നേരിടുന്നു. ശരിയായ ഉറക്കം കിട്ടിയാൽ ശരീരഭാരത്തെ നിയന്ത്രിക്കാമെന്നു വാദിക്കുന്ന ഗവേഷകരുമുണ്ട്.

ഉറക്കവും ശരീരഭാരവും തമ്മിലുള്ള ബന്ധത്തെപ്പറ്റി യുഎസിൽ നടന്ന ഒരു പഠനത്തിലെ കണ്ടെത്തൽ രസകരമാണ്.

നഗ്നരായി ഉറങ്ങിയാൽ ശരീരഭാരം കുറയ്ക്കാമെന്നാണ് ഈ പഠനഫലം പറയുന്നത്. അതിന്റെ കാരണവും പഠനവും ഗവേഷകർ നിരത്തുന്നുണ്ട്. 

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഉറക്കസമയവും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള ഒരു വഴിയാണ് നഗ്നരായി ഉറങ്ങുക എന്നത്.

അതുവഴി ശരീരതാപനില നിയന്ത്രിക്കാനും അതുവഴി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. 

ഉത്കണ്ഠയും സമ്മർദവും അനുഭവിക്കുന്നവർക്ക് ശരീരഭാരം കൂട്ടാനും അമിതവണ്ണത്തിനും സാധ്യതയുണ്ടെന്ന് ഈ പഠനം പറയുന്നു. 

തടസ്സമില്ലാതെ നല്ല ഉറക്കം ലഭിച്ചാൽ, ശരീരത്തിൽ സമ്മർദം മൂലം ഉണ്ടാകുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കുറയും. 

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

നഗ്നരായോ വളരെ കുറച്ചു വസ്ത്രങ്ങൾ മാത്രം ധരിച്ചോ ഉറങ്ങുന്നത്, ഹോർമോൺ നിലയെ ബാലൻസ് ചെയ്യാനും അതുവഴി ശരീരഭാരം കുറയാനും സഹായിക്കുമെന്നാണ് പഠനം നടത്തിയ ഗവേഷകർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts