മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ സ്വീകരിച്ച ഷോ ബിഗ് ബോസ് അതിന്റെ അവസാന നാളിലേക്ക്.. ജൂലൈ 2 നാളെയാണ് ഷോയുടെ ഫിനാലെ. ഹൗസിൽ നിലവിൽ അഖിൽ മാരാർ, ശോഭ വിശ്വനാഥ്, ഷിജു, സെറീന, റെനീഷ, ജുനൈസ് എന്നിവരാണ് ഫൈനൽ എപ്പിസോഡിലേക്ക് കടന്നിരിക്കുന്നത്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഒരാൾ കൂടെ പുറത്ത് പോവും എന്ന പ്രമോ വീഡിയോ ആണ് പുറത്ത് വന്നത്. ലാലേട്ടൻ ഹൗസിൽ നേരിട്ട് എത്തിയാണ് അവസാന എവിക്ഷൻ. ഒരാളെ ലാലേട്ടൻ ഹൗസിൽ നിന്നും കൂട്ടി കൊണ്ടു പോവുകയാണെന്ന് പറയുന്ന പ്രമോ വീഡിയോ ആണ്…
Read MoreDay: 1 July 2023
യുവതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തിയതിൽ ദുരൂഹത
ബെംഗളൂരു: ഗൾഫിലേക്ക് പോകാനിരിക്കെ മംഗളൂരു സ്വദേശിനിയുടെ മൃതദേഹം പള്ളിക്കര റെയിൽപാളത്തിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉയരുന്നു. ചെർക്കള ഇന്ദിരാ നഗർ പൊടിപ്പള്ളത്തെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന മംഗളൂരു സ്വദേശിനി തസ്ലീമ(26)യാണ് കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിക്കര റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. തസ്ലിമയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അപകട സ്ഥലത്ത് നിന്ന് യുവതിയുടെ മൊബൈൽ ഫോൺ പോലീസിന് ലഭിച്ചിരുന്നു. ഫോൺ പൂർണമായും തകർന്ന നിലയിലാണുണ്ടായിരുന്നത്. ഈ…
Read Moreസംസ്ഥാനത്തെ 358 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ 65 വയസ് പിന്നിട്ടവര്‍ക്ക് ഇനി ക്യൂ വേണ്ട
ബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഉള്‍പ്പടെ സംസ്ഥാനത്തെ 358 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ 65 വയസ് പിന്നിട്ടവര്‍ക്ക് ഇനി ക്യൂ നില്‍ക്കേണ്ടതില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാനുള്ള ശാരീരിക ബുദ്ധിമുട്ടു പരിഗണിച്ചാണ് നടപടി. മുസ്‌റായ് (ദേവസ്വം) കമ്മിഷണര്‍ എച്ച്. ബസവരാജേന്ദ്രയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഓള്‍ ഇന്ത്യ ഹിന്ദു ടെംപിള്‍സ് അര്‍ച്ചക ഫെഡറേഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കൊല്ലൂര്‍ മൂകാംബിക, മൈസൂരു ചാമുണ്ഡേശ്വരി, കൂക്കെ സുബ്രഹ്‌മണ്യ പോലുള്ള 202 എ കാറ്റഗറി ക്ഷേത്രങ്ങളിലും, 156 ബി കാറ്റഗറി ക്ഷേത്രങ്ങളിലുമാണ് സൗകര്യം. ഈ സൗകര്യം ലഭിക്കാന്‍…
Read Moreകേരളത്തിൽ വീണ്ടും പനി മരണം
തൃശൂർ: സംസ്ഥാനത്ത് ഇന്നും പനി മരണം. തൃശൂർ രണ്ട് സ്ത്രീകൾ പനിബാധിച്ച് മരിച്ചു. കുര്യച്ചിറ സ്വദേശി അനീഷ സുനിൽ (34), നാട്ടികയിൽ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) ആണ് തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചത്. ഇരുവർക്കും എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം. പനിബാധിതരുടെ ആശങ്കപ്പെടുത്തുന്ന കണക്കുകൾ തന്നെയാണ് ദിനം പ്രതി പുറത്ത് വരുന്നത്. ഇന്നലെ പനി ബാധിച്ചത് 12,965 പേർക്കാണ്. ഇതിൽ, 96 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതർ. മലപ്പുറത്ത് കഴിഞ്ഞ ദിവസം അച്ഛനും മകനും…
Read Moreസന്യാസിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഗ്രാമവാസികളെ അത്ഭുതപ്പെടുത്തി അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ സമ്പാദ്യം
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ മരിച്ച സന്യാസിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ കറൻസിയും നാണയങ്ങളും. ചിത്രദുർഗയിലെ ഹൊലൽകെരെ ടൗണിൽ വെച്ച് ഗംഗാധര ശാസ്ത്രി എന്ന എഴുപതുകാരനായ സന്യാസിയാണ് അന്തരിച്ചത്. സന്യാസി ഒരു ഫാം ഹൗസിൽ ഒറ്റയ്ക്കാണ് താമസിച്ചത്. അദ്ദേഹത്തിന് ഹോളൽകെരെയിൽ 16 ഏക്കർ സ്വത്ത് ഉണ്ടായിരുന്നു, അതിൽ നാല് ഏക്കർ തെങ്ങിൻ ഫാമും ഉണ്ടായിരുന്നു. ഒരു ജ്യോതിഷി എന്ന നിലയിലും വിവിധ പൂജകൾ ചെയ്യുന്നതിലും ശാസ്ത്രി നാട്ടിലെ പ്രശസ്തനായിരുന്നു. ഭക്തരുടെ സമ്മാനങ്ങളും കാർഷികോൽപന്നങ്ങളുമായിരുന്നു സന്യാസിയുടെ പ്രധാന വരുമാനമാർഗം. രണ്ട് ദിവസം…
Read Moreമഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് 26 പേർ വെന്തു മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 26 പേർ വെന്തു മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 32 യാത്രക്കാരുമായി പോയ ബസിനാണ് തീപിടിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. 25 പേരുടെ മൃതദേഹങ്ങൾ ബസിൽ നിന്ന് പുറത്തെടുത്തു. 32 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. എട്ടോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബുൽധാനയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബുൽധാന ഡിവൈഎസ്പി. ബാബുരാവോ മഹാമുനി പറഞ്ഞു. നാഗ്പുരിൽ നിന്നും പുണെയിലേക്ക് പോവുകയായിരുന്ന സ്വകാര്യ…
Read Moreസംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്
ബെംഗളൂരു: മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. സംസ്ഥാനത്ത് ഈ വർഷം 2206 പേർക്കാണ് ഡെങ്കി ബാധിച്ചത്. ജൂണിൽ മാത്രം 358 പേർ ചികിത്സ തേടി. ബെംഗളൂരു നഗരത്തിൽ ഈ വർഷം 732 പേർക്കു ഡെങ്കി ബാധിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്തൊട്ടാകെ 9620 പേരാണ് ചികിത്സ തേടിയത്.
Read Moreമൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു: ഗോവയിൽ നിന്നുള്ള മൂന്നംഗ കുടുംബം കടബാധ്യത മൂലം ആത്മഹത്യ ചെയ്തു., രണ്ട് പേർ കാളി അഴിമുഖത്ത് ചാടിയും ഒരാൾ ഗോവയിൽ തൂങ്ങിമരിക്കുകയായിരുന്നു. ബുധനാഴ്ച കാർവാറിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള ദേവ്ബാഗ് ദ്വീപിൽ 12 വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അവർ ഇത് പോലീസിനെ അറിയിക്കുകയുംപോലീസ് പിന്നീട് നടത്തിയ തിരച്ചിലിൽ അതേ സ്ഥലത്ത് നിന്ന് 37 വയസ്സുള്ള ഒരു സ്ത്രീയുടെ മറ്റൊരു മൃതദേഹം കണ്ടെത്തുകയും ചെയ്തു. മരണകാരണം കണ്ടെത്താനും മരിച്ചയാളുടെ ഐഡന്റിറ്റി മനസിലാക്കുന്നതിനും ശ്രമിച്ച പോലീസ്, ദക്ഷ് പട്ടേൽ…
Read Moreഇന്ദിരാ കാന്റീനുകൾ: പുതിയ ടെൻഡറുകൾക്കായി സർക്കാരിന്റെ അനുമതി കാത്ത് ബിബിഎംപി
ബെംഗളൂരു: സബ്‌സിഡി നിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിരാ കാന്റീനുകൾ നവീകരിക്കാൻ പദ്ധതിയിട്ട് ബിബിഎംപി. സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ, എട്ട് പാക്കേജുകളിലായി പുതിയ ടെൻഡറുകൾ നടത്തുന്നതിന് പൗരസമിതി അനുമതി തേടുകയും 50 സ്ഥലങ്ങളിൽ പുതിയ കാന്റീനുകൾ സൃഷ്ടിക്കുന്നതിന് അധിക ഗ്രാന്റുകൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എട്ട് ബിബിഎംപി സോണുകളുടെ അടിസ്ഥാനത്തിലാണ് കാന്റീനുകളുടെ നടത്തിപ്പ് ചുമതല നിശ്ചയിച്ചിരിക്കുന്നതെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ ത്രിലോക് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. നിലവിലിപ്പോൾ 199 കാന്റീനുകളാണ് നടത്തുന്നത്. 50 പുതിയ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് ഗ്രാന്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം…
Read Moreനഗരത്തിൽ വാഹന മോഷണം വർധിക്കുന്നു പുതിയ സുരക്ഷാ നമ്പർ പ്ലേറ്റുമായി കർശനമാക്കണം; ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ
ബെംഗളൂരു: നഗരത്തിൽ വാഹന മോഷണം പതിവായിരിക്കെ 2019-ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഹൈ-സെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ലേറ്റ് (എച്ച്‌എസ്‌ആർപി) ഘടിപ്പിക്കുന്നത് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി ബിരുദാനന്തര, ഗവേഷണ വിദ്യാർത്ഥി യൂണിയൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. “പഴയ വാഹന നമ്പർ പ്ലേറ്റുകൾ എളുപ്പത്തിൽ തകർക്കാൻ കഴിയുന്നതിനാൽ, വാഹനങ്ങൾ മോഷ്ടിക്കപ്പെടാനും കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടാനും സാധ്യത കൂടുതലാണ്. ഇത് തടയാൻ, പഴയതും പുതിയതുമായ എല്ലാ വാഹനങ്ങൾക്കും എച്ച്എസ്ആർപി സ്ഥാപിക്കുന്നത് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിർബന്ധമാക്കി. എല്ലാ പുതിയ വാഹനങ്ങളിലും ഇതുണ്ടെങ്കിൽ, 2019-ന് മുമ്പ്…
Read More