സന്യാസിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഗ്രാമവാസികളെ അത്ഭുതപ്പെടുത്തി അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ സമ്പാദ്യം

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ മരിച്ച സന്യാസിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ കറൻസിയും നാണയങ്ങളും. ചിത്രദുർഗയിലെ ഹൊലൽകെരെ ടൗണിൽ വെച്ച് ഗംഗാധര ശാസ്ത്രി എന്ന എഴുപതുകാരനായ സന്യാസിയാണ് അന്തരിച്ചത്.

സന്യാസി ഒരു ഫാം ഹൗസിൽ ഒറ്റയ്ക്കാണ് താമസിച്ചത്. അദ്ദേഹത്തിന് ഹോളൽകെരെയിൽ 16 ഏക്കർ സ്വത്ത് ഉണ്ടായിരുന്നു, അതിൽ നാല് ഏക്കർ തെങ്ങിൻ ഫാമും ഉണ്ടായിരുന്നു.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

ഒരു ജ്യോതിഷി എന്ന നിലയിലും വിവിധ പൂജകൾ ചെയ്യുന്നതിലും ശാസ്ത്രി നാട്ടിലെ പ്രശസ്തനായിരുന്നു. ഭക്തരുടെ സമ്മാനങ്ങളും കാർഷികോൽപന്നങ്ങളുമായിരുന്നു സന്യാസിയുടെ പ്രധാന വരുമാനമാർഗം.

രണ്ട് ദിവസം മുമ്പ് സന്യാസിയുടെ വീട്ടിൽ എത്തിയ ഭക്തർ 30 ലക്ഷം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കണ്ടെത്തിയത്. ജൂലൈ ഏഴിന് ഭക്തർ യോഗം വിളിച്ച് സന്യാസിയുടെ പേരിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല

ശാസ്ത്രിയെ ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ ഫാമിൽ ഒരു സ്മാരകം നിർമ്മിക്കാനും ഗ്രാമവാസികൾ തീരുമാനിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts