സ്വാതന്ത്ര്യത്തിന് 70 വര്‍ഷത്തിന് ശേഷം ബസ്‌ ഓടിയതിന്റെ ആഘോഷത്തില്‍ കലേനഹള്ളി.

ബെള്ളാരി : ബസിൽ യാത്ര ചെയ്യാൻ കലേനഹള്ളി ഗ്രാമവാസികൾ കാത്തിരുന്നത് നീണ്ട 70 വർഷങ്ങൾ. ബെള്ളാരി ജില്ലയിലെ കുഗ്രാമമായ കലേനഹള്ളിയിലേക്കു കഴിഞ്ഞ ദിവസം കർണാടക ആർടിസി ബസ് സർവീസ് ആരംഭിച്ചപ്പോൾ ആഘോഷമായ വരവേൽപാണു ഗ്രാമീണർ നൽകിയത്.

250 വീടുകളുള്ള ഗ്രാമത്തിൽ ഓരോ തവണ തിരഞ്ഞെടുപ്പു വരുമ്പോഴും സ്ഥാനാർഥികൾ ബസ് സർവീസ് വാഗ്ദാനം ചെയ്യുമെങ്കിലും തിരഞ്ഞെടുപ്പു കഴിയുന്നതോടെ ഇത് പാഴ്‌വാക്കാവുന്നതാണു പതിവ്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

അഞ്ചു കിലോമീറ്റർ നടന്നുവേണം ഇവർക്കു ബസ് ലഭിക്കുന്ന മെയിൻ റോഡിലെത്താൻ. ടാറിട്ട ഒരു റോഡ് പോലുമില്ലാത്ത ഗ്രാമത്തിൽ മഴക്കാലത്തു വെള്ളം കയറുന്നതോടെ ദിവസങ്ങളോളം ഇവർ ഒറ്റപ്പെടും.

കർഷക തൊഴിലാളികൾ താമസിക്കുന്ന ഗ്രാമത്തിൽ പത്തിൽ താഴെ ആളുകൾക്ക‌ു മാത്രമാണ‌ു സ്വന്തമായി ഇരുചക്രവാഹനമുള്ളത്.കർണാടക ആർടിസി അധികൃതർക്ക് അനവധി തവണ പരാതി നൽകിയതോടെയാണ് ഒരു ഓർഡിനറി ബസ് സർവീസ് ഗ്രാമത്തിൽനിന്ന് ആരംഭിക്കാൻ അനുമതി നൽകിയത്. രാവിലെയും വൈകിട്ടും ഓരോ ട്രിപ് വീതമാണ് അനുവദിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts