ബെംഗളൂരു: യാത്രയ്ക്കിടെ ട്രെയിനിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അപ്പപ്പോൾ പരാതിപ്പെടാൻ ഇന്നുമുതൽ ബെംഗളൂരു ഡിവിഷനിലെ എല്ലാ ദീർഘദൂര ട്രെയിനുകളിലും ‘ട്രെയിൻ ക്യാപ്റ്റന്റെ’ സേവനം ലഭ്യമാകും. ഓരോ ട്രെയിനിലെയും മുതിർന്ന ടിക്കറ്റ് പരിശോധകനെയാണ് (ടിടിഇ) ട്രെയിൻ ക്യാപ്റ്റനായി നിയമിക്കുക. എളുപ്പത്തിൽ തിരിച്ചറിയാൻ പ്രത്യേക ബാഡ്ജ് ധരിച്ചിട്ടുള്ള ക്യാപ്റ്റന്റെ മൊബൈൽ നമ്പറും എല്ലാ യാത്രക്കാർക്കും ലഭിക്കും.
ശുചിമുറികളുടെ ശോചനീയാവസ്ഥ, പ്രവർത്തന രഹിതമായ ഫാൻ–എസി, വൃത്തിഹീനമായ കോച്ചുകൾ, ശുചിമുറികളിലെ ജലദൗർലഭ്യം, കവർച്ച, സഹയാത്രികരുടെ മോശം പെരുമാറ്റം തുടങ്ങി ട്രെയിൻ യാത്രയ്ക്കിടെ നേരിടുന്ന ഏതു പ്രശ്നവും ക്യാപ്റ്റനെ അപ്പപ്പോൾ അറിയിക്കാം. റെയിൽവേ സുരക്ഷാ സേന, സാങ്കേതിക വിഭാഗം തുടങ്ങി ബന്ധപ്പെട്ട അധികൃതരുടെ സേവനം ക്യാപ്റ്റൻ ഉറപ്പാക്കും. കഴിഞ്ഞ മാസം ബെംഗളൂരുവിൽ നിന്നു മംഗളൂരു വഴിയുള്ള കണ്ണൂർ, കാർവാർ എക്സ്പ്രസുകളിൽ (16511–12–13–14) പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ ക്യാപ്റ്റൻമാരുടെ സേവനം ഏർപ്പെടുത്തിയിരുന്നു.
Related posts
-
കുട്ടികളെ കനാലിൽ എറിഞ്ഞ് യുവതിയുടെ ആത്മഹത്യ ശ്രമം; 2 പേരുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: യുവതി നാലു കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ... -
ജയലളിതയുടെ സ്വത്തുക്കൾ അനന്തരാ വകാശികൾക്ക് ലഭിക്കില്ല; എല്ലാം തമിഴ്നാട് സർക്കാരിന് നൽകാൻ നിർദേശം
ബെംഗളൂരു: ജയലളിതയുടെ സ്വത്തുക്കൾ അനന്തരാവകാശികള്ക്ക് ലഭിക്കില്ല. 800 കിലോ വെള്ളിയും 28... -
മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറും സഹോദരനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
ബെംഗളൂരു: വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്ക്കറും സഹോദരനും സഞ്ചരിച്ച കാര്...