പാലക്കാട്: മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവനടൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുലാമന്തോൾ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഷൗക്കത്തലി നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ട്രെയിനിൽ എംഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പാലക്കാട് ഒലവക്കോടിൽ വെച്ച് പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആർപിഎഫ് ക്രൈം ഇന്റലിജൻസ് അറിയിച്ചു. വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ആദ്യം കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയ ഷൗക്കത്തലി പിന്നീട് എംഡിഎംഎയിലേക്ക് ചുവട് മാറ്റുകയായിരുന്നു. ഉറങ്ങാതിരിക്കാൻ വേണ്ടിയാണ് ഷൗക്കത്തലി കഞ്ചാവിന്…
Read MoreMonth: June 2023
യോഗാഭ്യാസത്തിനിടെ പെൺകുട്ടി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു
ബെംഗളൂരു : മംഗളൂരു സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് വീണ് ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിനി തന്‍വി(14)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കുന്താപുരത്തെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്നാണ് തന്‍വി താഴേക്ക് വീണത്. ഈ വര്‍ഷം ഏപ്രിലിലാണ് തന്‍വിയെ മാതാപിതാക്കള്‍ കുന്താപുരത്തെ സ്വകാര്യ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂളായതിനാല്‍ ഏപ്രില്‍ മുതല്‍ സ്‌കൂളിലായിരുന്നു. തന്‍വി പുലര്‍ച്ചെ 5.45 ഓടെ യോഗ ചെയ്യുന്നതിനിടെ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ജനല്‍ വഴി വീഴുകയായിരുന്നു. തല നിലത്ത് ഇടിച്ചതിനാല്‍ ഗുരുതരമായി…
Read Moreകാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു
സിദ്ധി: മധ്യപ്രദേശിൽ കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു . രണ്ടു പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. സിദ്ധിയിലെ ബരം ബാബ ഗ്രാമപഞ്ചായത്തിൽ രാവിലെ 10.30നാണ് അപകടം നടന്നത്. അപകടത്തിൽ പെട്ട ഏഴുപേരും തൽക്ഷണം മരിച്ചു. പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.
Read Moreകേരളത്തിൽ കാലവർഷം എത്തി ..ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: ഒരാഴ്ച വൈകിയെങ്കിലും കാലാവർഷം കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷമെത്തി. അടുത്ത മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. 24 മണിക്കൂറിൽ കേരളത്തിൽ വ്യാപക മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ഒമ്പതിന് 10 ജില്ലകളിലും 10ന് ആറ് ജില്ലകളിലും നാലിന് തെക്കുപടിഞ്ഞാറൻ കാലവർഷം…
Read More‘ദ കേരള സ്‌റ്റോറി’യും ഒടിടിയിലേക്ക്
ജൂണിൽ ഒ.ടി.ടിയിലേക്ക് എത്തുന്നത് വമ്പൻ സിനിമകൾ. മലയാളത്തിൽ നിന്നും ‘2018’ എത്തുമ്പോൾ ഹോളിവുഡ് ചിത്രം ‘അവതാർ 2’വും ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി’യും തമിഴ് ചിത്രം ‘പിച്ചൈക്കാരനും’, ഹോളിവുഡ് ചിത്രം ‘എക്‌സ്‌ട്രാക്ഷൻ 2’വും ഈ മാസം ഒ.ടി.ടിയിൽ എത്തും. ജൂഡ് ആന്തണി ചിത്രം 2018 ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്റർ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് സോണി ലിവിൽ ചിത്രം റിലീസ് ചെയ്തത്. സിനിമ തിയേറ്ററിൽ എത്തി 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയിൽ റിലീസ് ചെയ്യാവൂ എന്ന കരാർ ലംഘിച്ചതിനാൽ…
Read Moreപിലിക്കുള ബയോളജിക്കൽ പാർക്കിൽ 15 വയസ്സുള്ള കടുവ ചത്തു
ബെംഗളൂരു: പിലിക്കുള ബയോളജിക്കൽ പാർക്കിൽ 15 വയസ്സുള്ള നേത്രാവതി എന്ന കടുവ ചത്തു. ജൂൺ നാലിന് ആറുവയസ്സുള്ള ആൺകടുവ രേവയുമായുണ്ടായ ഏറ്റുമുട്ടലിൽ നേത്രാവതിക്ക് പരിക്കേറ്റിരുന്നതായി പാർക്ക് ഡയറക്ടർ എച്ച്ജെ ഭണ്ഡാരി പറഞ്ഞു. രേവയും നേത്രാവതിയും തമ്മിൽ വഴക്കുണ്ടായി. അവിടെയുണ്ടായിരുന്ന ജീവനക്കാർ ഇരുവരെയും വേർപെടുത്താൻ ശ്രമിക്കുകയും അതാത് സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണത്തിന് ശേഷം നേത്രാവതി സുഖം പ്രാപിക്കുകയും ഭക്ഷണവും വെള്ളവും കഴിക്കുകയും ചെയ്തതിനാൽ, അവളുടെ പരിക്കുകൾ ഉടൻ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാർ. എന്നാൽ ബുധനാഴ്ച ഡോക്ടർമാർ നേത്രാവതി ചികിത്സിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുകയായിരുന്നെന്നും…
Read Moreഗൃഹജ്യോതി സൗജന്യ വൈദ്യുതി പദ്ധതിയുടെ എൻറോൾമെന്റ് ജൂൺ 15ന് ആരംഭിക്കും
ബെംഗളൂരു: ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന ഗൃഹജ്യോതി പദ്ധതി നടപ്പാക്കി രണ്ട് ദിവസത്തിന് ശേഷം, ആനുകൂല്യം ലഭിക്കുന്നതിനുള്ള എൻറോൾമെന്റ് ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് കർണാടക ഊർജ മന്ത്രി കെജെ ജോർജ് പറഞ്ഞു. ഈ സൗകര്യം ലഭിക്കാൻ ആഗ്രഹിക്കുന്നവർ ജൂൺ 15 മുതൽ ജൂലൈ 5 വരെ സംസ്ഥാന സർക്കാരിന്റെ സേവാ സിന്ധു പോർട്ടൽ വഴി എൻറോൾ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു. ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷകർ കെട്ടിടത്തിലെ താമസക്കാരാണെന്നതിന്റെ തെളിവ് അപ്‌ലോഡ് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കീമിൽ…
Read Moreകുഞ്ഞിനെ അച്ഛന് കൈമാറിയില്ല ; അമ്മയുടെ ശമ്പളം തടഞ്ഞു വയ്ക്കാൻ കോടതി നിർദ്ദേശം
ബെംഗളൂരു : കോടതിവിധിയുണ്ടായിട്ടും കുഞ്ഞിനെ അച്ഛന് നൽകിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ, കുഞ്ഞിനെ അച്ഛന് കൈമാറുന്നത് വരെ അമ്മയുടെ ശമ്പളം തടഞ്ഞു വയ്ക്കണമെന്ന് തൊഴിൽ സ്ഥാപനത്തോട് നിർദേശിക്കണമെന്ന് കർണാടക കോടതി ഉത്തരവ്. കുഞ്ഞിനെ കൈമാറിയ ശേഷമേ ശമ്പളം നൽകേണ്ടതുള്ളൂവെന്ന് സ്ഥാപനത്തെ അറിയിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. തെറ്റിപ്പിരിഞ്ഞ ദമ്പതികളുടെ ഏഴ് വയസുള്ള പെൺകുഞ്ഞിനെ അച്ഛന് കൈമാറണമെന്ന് കഴിഞ്ഞ മാർച്ചിൽ കുടുംബകോടതി വിധിച്ചിരുന്നു. എന്നാൽ, ഭാര്യ കുഞ്ഞിനെ ഇനിയും കൈമാറിയില്ലെന്ന്…
Read Moreനാഗരഹോളെ വനത്തിൽ അപൂർവ ഇനം അൽബിനോ മാനുകളെ കണ്ടെത്തി
ബെംഗളൂരു: നാഗരഹോളെ ദേശീയോദ്യാന പരിധിയിലെ താരക കായൽ, അന്തരസന്ത റേഞ്ച് എന്നിവയ്ക്ക് സമീപം ഒരു കൂട്ടത്തിൽ ആൽബിനോ മാനുകളെ (വെളുത്ത നിറമുള്ള മാൻ) കണ്ടെത്തി. ആൽബിനോ മാനുകളെ കണ്ടതിന്റെ ആവേശത്തിലാണ് സഫാരിയിൽ എത്തിയ വന്യജീവി പ്രേമികൾ. ആൽബിനോ മാനുകൾക്ക് ശരീരത്തിൽ പിഗ്മെന്റേഷൻ ഇല്ല, പൂർണ്ണമായും വെളുത്ത തോലും പിങ്ക് നിറത്തിലുള്ള കണ്ണുകളും മൂക്കും കുളമ്പുകളുമാണ് ഉണ്ടാവുക. ഇത് വളരെ അപൂർവമായി മാത്രമേ കാണാനാകൂ എന്നാണ് പറയപ്പെടുന്നത് 642 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന നാഗരഹോളെ വന്യജീവി സങ്കേതത്തിൽ മാനുകളുടെ കൂട്ടങ്ങളെ കാണുന്നത് സാധാരണമാണ്. എന്നാൽ ബുധനാഴ്ചയാണ്…
Read Moreബെംഗളൂരുവിൽ ട്രെയിനുകൾ സർവീസ് പുനരാരംഭിച്ചു; സ്റ്റേഷനിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വസം
ബെംഗളൂരു: നഗരത്തിൽ റെയിൽവേ പ്രവർത്തനം പുനരാരംഭിച്ചതിനാൽ, ബെംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ (എസ്എംവിടി) കുടുങ്ങിയ നിരവധി യാത്രക്കാർ സ്വന്തം നാടുകളിലേക്ക് ട്രെയിനുകളിൽ കയറി. ഒഡീഷയിലെ ബഹാനാഗ ബസാർ സ്റ്റേഷനിലെ ട്രെയിൻ ദുരന്തത്തെത്തുടർന്ന്, അപകടസ്ഥലത്ത് നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനവും പുനരുദ്ധാരണ ശ്രമങ്ങളും കാരണം ട്രെയിൻ റദ്ദാക്കിയതിനാൽ ആയിരക്കണക്കിന് യാത്രക്കാരാണ് എസ്.എം.വി.ടി സ്റ്റേഷനിൽ കുടുങ്ങിയത്. കുടുങ്ങിപ്പോയ യാത്രക്കാരിൽ പലരും പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, അസം എന്നിവിടങ്ങളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളായിരുന്നു. ട്രെയിൻ സർവീസുകൾ എപ്പോൾ പുനരാരംഭിക്കും എന്നതിനെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങളുമായി അവർ രാത്രി സ്റ്റേഷനിൽ ചെലവഴിച്ചു.…
Read More