ബെംഗളൂരു: ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി പഠിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മൂഡുബിദ്രിയിലെ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സാത്വിക് ഭണ്ഡാരി (20)യാണ് മരിച്ചത്. രാത്രി ഉറക്കത്തിലായിരുന്ന സാത്വിക്കിനെ രക്ഷിതാക്കള്‍ വിളിച്ചുണര്‍ത്തി പരീക്ഷ അടുത്തിരിക്കുന്നതിനാല്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ സാത്വിക് മുറിയുടെ വാതില്‍ അടച്ച് ഫാനില്‍ ഷാള്‍ കുരുക്കി തൂങ്ങിമരിക്കുകയായിരുന്നു. മൂഡുബിദ്രി പോലീസ് കേസെടുത്തു.
Read MoreDay: 20 June 2023
ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ അപകടം ; മൂന്നു പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: മൈസൂരു – ബെംഗളൂരു എക്സ്പ്രസ്സ് വേയിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. നീരജ് കുമാർ, ഭാര്യ ശെൽവി കുമാർ, നിരഞ്ജൻ കുമാർ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാഗർ ശ്രീവാസ്ത എന്ന യുവാവാണ് ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്നത്. ഇദ്ദേഹം മണ്ഡ്യ മിംസ് ആശുപത്രിയിൽ ആണ് ചികിത്സയിൽ കഴിയുന്നത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
Read Moreഒൻപത് വർഷമായി നായയുമായി ലൈംഗിക ബന്ധം ; അധ്യാപകൻ അറസ്റ്റിൽ
വളര്‍ത്തുനായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകൻ അറസ്റ്റില്‍. അമേരിക്കയിലെ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ തെമിസ് മാറ്റ്സൗക്കാസാണ് അറസ്റ്റിലായത്. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അധ്യാപകനാണ് അറുപത്തിനാലുകാരനായ തെമിസ് മാറ്റ്സൗക്കാസ്. 2014 മുതല്‍ക്ക് തന്നെ ഇയാള്‍ വനത്തിലെത്തി തന്റെ വളര്‍ത്തുനായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പെൻസില്‍വാനിയയിലെ റോത്രോക്ക് സ്റ്റേറ്റ് ഫോറസ്റ്റിലെ ട്രെയില്‍ ക്യാമറയിലാണ് പ്രൊഫസര്‍ നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. പിടികൂടിയ ഉടനെ തന്നെ ‘ഞാൻ തീര്‍ന്നു, ഞാൻ മരിച്ചു’ എന്നാണ് ഇയാള്‍ പ്രതികരിച്ചത്. ഒപ്പം ഉദ്യോഗസ്ഥരോട് ‘തന്നെ വെടിവച്ച് കൊല്ലൂ’ എന്നും ഇയാള്‍…
Read Moreസംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ എം.എല്‍.സിയാകും. കര്‍ണാടക ലജിസ്ലേറ്റിവ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കും. എം.എല്‍.എമാരാണ് എം.എല്‍.സി ഉപതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 135 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഫലം മറിച്ചാകില്ല. ജൂണ്‍ 30നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെ ഫലവും പ്രഖ്യാപിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പി നേതാവും ഹുബ്ബള്ളി-ധാര്‍വാഡ് സെൻട്രല്‍ മണ്ഡലം സിറ്റിങ് എം.എല്‍.എയുമായിരുന്ന ഷെട്ടാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. മണ്ഡലത്തില്‍ കോണ്‍ഗ്രസിനായി മത്സരിച്ചെങ്കിലും തോറ്റത് കനത്ത തിരിച്ചടിയായി. ഷെട്ടാറിനെ പാര്‍ട്ടി കൈവിടില്ലെന്നും പ്രധാന ചുമതല നല്‍കുമെന്നും…
Read Moreആദ്യ കൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും;
നഗരത്തിൽ കനത്ത മഴ: റോഡ് വഴിതിരിച്ചുവിടലും സുരക്ഷാ ഉപദേശവും പ്രഖ്യാപിച്ച് ട്രാഫിക് പോലീസ്
ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായി. മഴ കനത്തതോടെ പൊതുജനങ്ങളുടെ യാത്രയ്ക്ക് കാര്യമായ തടസ്സം സൃഷ്ടിച്ചു. ബെംഗളൂരു ട്രാഫിക് പോലീസ് വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ വഴിതിരിച്ചുവിടാൻ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ബിഇഎൽ സർക്കിൾ മുതൽ കുവെമ്പു സർക്കിൾ മുതൽ ഹെബ്ബാൾ ഫ്ലൈ ഓവർ വരെയുള്ള ഔട്ടർ റിങ് റോഡിൽ (ഒആർആർ) വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഗതാഗതം മന്ദഗതിയിലായി. ഈ റോഡ് താൽകാലികമായി ഒഴിവാക്കാനും ലക്ഷ്യസ്ഥാനത്ത് എത്താൻ ബദൽ വഴികൾ തേടാനും വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു. എസ്‌ജെപി റോഡിലെ മാർക്കറ്റ് ഡൗൺ റാംപ്,…
Read Moreവിവാഹശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാത്തത് ക്രൂരതയല്ല ; ഹൈക്കോടതി
ബെംഗളൂരു: വിവാഹശേഷം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ക്രൂരതയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ആത്മീയ വീഡിയോകള്‍ സ്ഥിരമായി കാണുന്ന ഭര്‍ത്താവ് ശാരീരികബന്ധത്തിലേര്‍പ്പെടാൻ തയ്യാറാകുന്നില്ലെന്നും ഇന്ത്യൻ ശിക്ഷാനിയമം 498 എ വകുപ്പു പ്രകാരം ഇത് ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ ക്രിമിനല്‍ പരാതി ഹൈക്കോടതി തള്ളി. വിവാഹം കഴിഞ്ഞിട്ടും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ഈ വകുപ്പുപ്രകാരം ക്രൂരതയല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഭാര്യ നല്‍കിയ പരാതിയിലുള്ള നിയമനടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ശാരീരികബന്ധത്തിലേര്‍പ്പെടാത്തത് ക്രൂരതയാകുമ്പോഴാണ് കുടുംബകോടതി വിവാഹമോചനം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. 2019 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.
Read Moreബൈജൂസിൽ വീണ്ടും പിരിച്ചു വിടൽ
ബെംഗളൂരു: പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ടപിരിച്ചിവിടല്‍. കമ്പനിയുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി 1000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ഒരു ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പക്കാരുമായി കമ്പനി നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് പുതിയ വാര്‍ത്ത. എന്നാല്‍ പിരിച്ചുവിടലിനെ കുറിച്ച് ബൈജൂസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഏറ്റവും പുതിയ പിരിച്ചുവിടല്‍ കമ്പനിയുടെ ഏകദേശം 2% തൊഴിലാളികളെ ബാധിച്ചേക്കും. കഴിഞ്ഞ വര്‍ഷം ബൈജൂസ് രണ്ട് തവണകളിലായി 3,000-ത്തിലധികം പേരെ പിരിച്ച് വിട്ടിരുന്നു. ലാഭക്ഷമത കൈവരിക്കുന്നതിനായി കമ്പനി…
Read Moreലക്ഷങ്ങളുടെ തട്ടിപ്പിനിരയായി നടി രശ്മിക മന്ദാന
ബെംഗളൂരു: ദീര്‍ഘകാലമായി കൂടെയുണ്ടായിരുന്ന മാനേജറെ പുറത്താക്കി തെന്നിന്ത്യൻ ചലച്ചിത്രതാരം രശ്മിക മന്ദാന. ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ നടി ഇതുവരെ തയാറായിട്ടില്ല. കരിയറിന്റെ തുടക്കംതൊട്ടേ രശ്മികയ്‌ക്കൊപ്പമുണ്ടായിരുന്നയാളാണ് തട്ടിപ്പ് നടത്തിയ മാനേജറെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 80 ലക്ഷം രൂപയോളമാണ് ഇയാള്‍ നടിയില്‍ നിന്ന് തട്ടിയത്. സംഭവം വിവാദമാക്കാനും ചര്‍ച്ചയാക്കാനും നടി താല്‍പര്യപ്പെടാത്തതിനാല്‍ മാനേജറെ രഹസ്യമായി പിരിച്ചുവിട്ടിരിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തട്ടിപ്പിനെക്കുറിച്ചുള്ള വിശദവിവരങ്ങളും പുറത്തുവന്നിട്ടില്ല.
Read Moreമദ്യത്തിന് നികുതി വർധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
ബെംഗളൂരു: ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി മദ്യത്തിന് നികുതി വർധിപ്പിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. മദ്യവിൽപനയിൽ നിന്നുള്ള വരുമാനം 10 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. ക്ഷേമപദ്ധതികൾക്കായി പ്രതിവർഷം 60000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജൂലൈയിൽ സിദ്ധരാമയ്യ സർക്കാർ ബജറ്റ് അവതരിപ്പിച്ചേക്കും. മദ്യത്തിന് നികുതി വർധിപ്പിച്ച് വരുമാനം 35,000 കോടിയിൽ നിന്ന് 40000 കോടിയാക്കാനാണ് ലക്ഷ്യമിടുന്നത്. യെദിയൂരപ്പയുടെ കാലത്ത് മദ്യത്തിന്…
Read More