‘മകൾക്ക് ടീമിൽ സെലക്ഷൻ കിട്ടാത്തതിലെ വിരോധം’; ബ്രിജ് ഭൂഷണിനെതിരെ നൽകിയത് വ്യാജ പീഡന പരാതിയെന്ന് പെൺകുട്ടിയുടെ അച്ഛൻ!!

ഡൽഹി: ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നൽകിയത് വ്യാജ പീഡന പരാതിയാണെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്. പ്രമുഖ വാർത്താ മാധ്യമത്തിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ പിതാവ് മൊഴിമാറ്റിയത് ബ്രിജ്ഭൂഷണെതിരെയുള്ള കേസുകളിൽ‌ വഴിത്തിരിവാകും.

തന്റെ മകളോട് നീതി പൂർവമല്ല ബ്രിജ് ഭൂഷൺ ഇടപെട്ടത്. മകൾക്ക് ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടാതെ വന്നതോടെ വിരോധം തോന്നി. അതിനു മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജപരാതി നൽകിയതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ചിത്രം എടുക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷൺ പെൺകുട്ടിയെ ശരീരത്തോട് ചേർത്തുനിർത്തി മോശമായി തൊട്ടുവെന്നതടക്കമായിരുന്നു അച്ഛന്റെ പരാതി.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

2022 ൽ ലക്നൗവിൽ നടന്ന അണ്ടർ 17 ഏഷ്യൻ ചാംപ്യൻഷിപ്പ് യോഗ്യതാ റൗണ്ടിന്റെ ഫൈനലിൽ പെൺകുട്ടി തോറ്റിരുന്നു. റഫറിയുടെ തീരുമാനത്തിന് പിന്നിൽ ബ്രിജ് ഭൂഷണിന്റെ ഇടപെടലായിരുന്നുവെന്ന് സംശയിച്ചു. ഇന് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജപരാതി നൽകിയത് എന്നുംപെണ്കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ അണ്ടർ 17 ഏഷ്യൻ ചാംപ്യൻഷിപ് യോഗ്യതാഘട്ടത്തിലെ തോൽവിയെക്കുറിച്ചു സുതാര്യമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
[masterslider id="10"]

Related posts