ബെംഗളൂരു: മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അഞ്ചു വർഷവും തുടരുമെന്ന് മന്ത്രി എം ബി പാട്ടീൽ. തിങ്കളാഴ്ച മൈസൂരുവിലാണ് പാട്ടീൽ വിവാദ പ്രസ്താവന നടത്തിയത്. അധികാരം സംബന്ധിച്ച് എന്തെങ്കിലും തീരുമാനമുണ്ടായാൽ അക്കാര്യം ഞങ്ങളുടെ നേതൃത്വം മാധ്യമങ്ങളെ അറിയിക്കുമായിരുന്നു. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത്. അദ്ദേഹം പറഞ്ഞതുതന്നെയാണു ഞാനും പറയുന്നത് എം ബി പാട്ടീൽ പറഞ്ഞു. അതേസമയം, മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാൻ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തയ്യാറായില്ല. വിഷയത്തിൽ ഹൈക്കമാൻഡ് പ്രതികരിക്കുമെന്ന് ശിവകുമാർ പറഞ്ഞു.…
Read MoreMonth: May 2023
മൈസൂരു റിങ് റോഡ് ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം
ബെംഗളൂരു: ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേ നഗരത്തിലേക്ക് പ്രവേശിക്കുന്ന മൈസൂരു റിങ് റോഡ് ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ റോഡിന്റെ വീതി കൂട്ടൽ ആരംഭിച്ചു. എക്സ്പ്രസ് വേയിലേക്ക് പ്രവേശിക്കാൻ നഗരത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ റിങ് റോഡ് ജംക്‌ഷനിൽ മണിക്കൂറോളമാണ് ഗതാഗതകുരുക്കിൽ അകപ്പെടുന്ന സ്ഥിതിയാണ് .സിഗ്‌നൽ ലൈറ്റുകൾ, മീഡിയനുകൾ എന്നിവ കഴിഞ്ഞ ദിവസം മാറ്റി സ്ഥാപിച്ചിരുന്നു. 42.5 കിലോമീറ്റർ വരുന്ന റിങ് റോഡ് എക്സ്പ്രസ് വേയ്ക്ക് പുറമേ ബന്നൂർ റോഡ്, ടി.നരസിപുര റോഡ്, നഞ്ചൻഗുഡ് റോഡ്, ഹുൻസൂർ റോഡ് എന്നിവയെയും ബന്ധിപ്പിക്കുന്നുണ്ട്. മലബാർ മേഖലയിൽ നിന്ന്…
Read Moreചെന്നൈ – മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്സ്സിൽ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍
ബെംഗളൂരു : തൃശൂര്‍ കാഞ്ഞാണി സ്വദേശി കെ.വി.സനീഷാണ് പിടിയിലായത്. ചെന്നൈയില്‍ നിന്നു മംഗളൂരുവിലേക്കു വരികയായിരുന്ന ചെന്നൈ – മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ ചൊവ്വാഴ്ച രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിരുന്നു. ചെന്നൈ-മംഗളൂരു എക്സ്പ്രസ് ട്രെയിനില്‍വച്ച് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണു പരാതി. ഇയാള്‍ തലശേരിയില്‍നിന്നാണ് ട്രെയിനില്‍ കയറിയതെന്നാണു വിവരം. നീലേശ്വരം വരെ യാത്ര ചെയ്ത പ്രതി, പിന്നീട് നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി സംഭവം റെയില്‍വേ പോലീസില്‍ അറിയിച്ചു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പോലീസാണ് കേസ്…
Read Moreപാര്‍ലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങ് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കും
ഡൽഹി: പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും. ഉദ്ഘാടനം ബഹിഷ്‌കരിച്ച് 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന ഇറക്കി. അതേസമയം ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഉദ്ഘാടനത്തില്‍ നിന്ന് രാഷ്ട്രപതിയെ മാറ്റി നിര്‍ത്തുന്നതിനാലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഈ മാസം 28ന് നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം, ഒറ്റക്കെട്ടായി ബഹിഷ്‌ക്കരിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഉദ്ഘാടനം ബഹിഷ്‌കരിച്ചുകൊണ്ട് കോണ്‍ഗ്രസ്, തൃണമൂല്‍കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, എന്‍സിപി, ആര്‍ജെഡി, എഎപി, അടക്കമുള്ള 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന ഇറക്കി. പാര്‍ലമെന്റിന്റെ അധ്യക്ഷന്‍…
Read Moreനഗരത്തിൽ കനത്ത മഴ; ജാഗ്രത വർധിപ്പിച്ച് അധികൃതർ
ബെംഗളൂരു : നഗരത്തിൽ കനത്ത മഴ. ഇന്നലെ നഗരത്തിലെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും മഴയുമുണ്ടായി. ഇതേ തുടര്‍ന്ന് നഗരത്തിലുടനീളം താല്‍ക്കാലിക മണ്‍സൂണ്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാനുളള ശ്രമത്തിലാണ് അധികാരികള്‍. ബെംഗളൂരുവില്‍ ഇന്ന് കനത്തമഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബെംഗളൂരുവില്‍ മണ്‍സൂണിന് മുമ്പുള്ള മഴ നാശം വിതയ്ക്കുന്നത് തുടരുകയാണ്. മഴക്കെടുതിയില്‍, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 52 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മരങ്ങള്‍ കടപുഴകി വീണുളള അപകടങ്ങളും, ഇടിമിന്നലേറ്റുളള…
Read Moreബെംഗളൂരുവിലെ 53 അടിപ്പാതകൾ പരിശോധിക്കാനൊരുങ്ങി ബിബിഎംപി
ബെംഗളൂരു: നഗരത്തിലെ കെ.ആർ. സർക്കിൾ അടിപ്പാതയിലെ അപകടത്തെ തുടർന്ന് വിവിധ സ്ഥലങ്ങളിലെ അടിപ്പാതകളിൽ കോർപറേഷൻ അധികൃതർ പരിശോധന തുടരുന്നതിനിടെ സദാശിവ നഗറിലെ കാവേരി ജംക്‌ഷൻ അടിപ്പാതയും മുഖ്യമന്ത്രിയുടെ കാവേരി വസതിക്ക് സമീപമുള്ള ലീ മെറിഡിയൻ അടിപ്പാതയും അപകടകരമാണെന്ന് കണ്ടെത്തി. നഗരത്തിലെ 18 റെയിൽവേ അടിപ്പാതകളുൾപ്പെടെ 53 അടിപ്പാതകളുടെയും അവസ്ഥ പരിശോധിച്ച് ചൊവ്വാഴ്ച മാജിക് ബാക്ക്, ലീ മെറിഡിയൻ അണ്ടർപാസ്, മട്ടികെരെ റോഡ് അണ്ടർപാസ്, ന്യൂബെൽ അടിപ്പാത, ആനന്ദ് നഗർ അടിപ്പാത, സുജാത സിനിമയ്ക്ക് സമീപമുള്ള അടിപ്പാത എന്നിങ്ങനെ അറിയപ്പെടുന്ന കാവേരി ജംക്‌ഷൻ അണ്ടർപാസ് സംബന്ധിച്ച്…
Read Moreയു ടി ഖാദർ ഇനി കര്‍ണാടക സ്പീക്കര്‍
കര്‍ണാടക നിയമസഭ സ്പീക്കര്‍ ആയി യു ടി ഖാദറിനെ തെരെഞ്ഞെടുത്തു. ഇന്ന് രാവിലെ 11 മണിക്കാണ് സ്പീക്കര്‍ തെരെഞ്ഞെടുപ്പ് നടന്നത്. എതിരില്ലാതെയാണ് യു ടി ഖാദറിനെ തെരെഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി. സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. മംഗളൂരു എം.എൽ.എ ആണ് യു ടി ഖാദർ. ഇന്നലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ക്കൊപ്പം നിയമസഭാ സെക്രട്ടറിക്ക് യു ടിഖാദര്‍ പത്രിക സമര്‍പ്പിച്ചത്. കര്‍ണാടക സ്പീക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലീം-ന്യൂനപക്ഷ വിഭാഗക്കാരനാകും യു ടി ഖാദര്‍. ശനിയാഴ്ച്ചയാണ് പുതിയ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേറ്റത്. ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ…
Read Moreനടി വൈഭവി ഉപാധ്യായ കാറപകടത്തിൽ മരിച്ചു
മുംബൈ: നടിയും ടെലിവിഷൻ താരവുമായ വൈഭവി ഉപാധ്യായ ഉപാധ്യായ (34) കാറപകടത്തില്‍ മരിച്ചു. ജനപ്രിയ ടിവി ഷോയായ ‘സാരാഭായി വേഴ്‌സസ് സാരാഭായി’യിലൂടെയാണ് നടി വൈഭവി ഉപാധ്യായ പ്രശസ്തയാവുന്നത്. നിര്‍മാതാവും നടനുമായ ജെഡി മജീതിയ നടിയുടെ വിയോഗ വാര്‍ത്ത പുറത്തുവിട്ടത്. ഇത് അവിശ്വസനീയവും സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് നടന്‍ ജെഡി മജീതിയ കുറിച്ചു. ഹിമാചല്‍ പ്രദേശില്‍ വെച്ചാണ് അപകടം സംഭവിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കവേ കുത്തനെയുള്ള വളവിൽ വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നും റിപ്പോർട്ടുകൾ.
Read Moreഒരു കിലോയ്ക്ക് 2.5 ലക്ഷം രൂപ ‘മാമ്പഴമേള’യിലെ ആകർഷണ കേന്ദ്രമായി മിയാസാക്കി
ബെംഗളൂരു: ജാപ്പനീസ് അവതാരങ്ങളിലൊന്നായ മിയാസാക്കി, ഒരു കിലോയ്ക്ക് 2.5 ലക്ഷം രൂപ വില. മിയാസാക്കി എന്ന് വിളിക്കപ്പെടുന്ന ഈ പഴം ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ‘മാമ്പഴമേള’യിലെ ആകർഷണ കേന്ദ്രമായി മാറി. ചൊവ്വാഴ്ച ആരംഭിച്ച എട്ട് ദിവസത്തെ എക്‌സിബിഷൻ കം സെയിലിൽ മിയാസാക്കി ഇനത്തിൽപ്പെട്ട ഒരു പഴം മാത്രമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. വിശിഷ്ടമായ ഇനം സ്വർഗ്ഗീയ രുചിയാണെന്നും, കുങ്കുമം നിറത്തിലും അസാധാരണമായ ഗുണമേന്മയുള്ളതാണെന്നും പറയപ്പെടുന്നു. മേള സംഘടിപ്പിച്ച ഹോർട്ടികൾച്ചർ വകുപ്പ് 40,000 രൂപ നൽകി ജപ്പാനിൽ നിന്നാണ് ഈ പഴം കൊണ്ടുവന്നത് പ്രാദേശിക കർഷകർക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞു. ഒരു…
Read Moreകർണാടക നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്
ബെംഗളൂരു: കർണാടക നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർഥിയും മുൻ മന്ത്രിയും മംഗളുരുവിൽ നിന്നുള്ള നിയമസഭാംഗവുമായ യു. ടി. ഖാദർ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കർണാടകയിലെ പതിനാറാം നിയമസഭയുടെ സ്പീക്കർ സ്ഥാനത്തെക്കാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. ഏകകണ്ഠമായി തിരഞ്ഞെടുത്താൽ കർണാടകയിൽ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ മലയാളി മുസ്ലീം നേതാവാകും യു. ടി.ഖാദർ. മുൻ ബിജെപി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ ഉപനേതാവായിരുന്നു യു. ടി. ഖാദർ. 2013ലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ആദ്യം ആരോഗ്യവകുപ്പും പിന്നീട് ഭക്ഷ്യ സിവിൽ…
Read More